For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണിക്ക് എന്തുകൊണ്ട് വിരമിക്കല്‍ മത്സരം ലഭിച്ചില്ല? സരണ്‍ ദീപ് സിങ് വെളിപ്പെടുത്തുന്നു

മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണി. ഫിനിഷറായും വിക്കറ്റ് കീപ്പറായും നായകനായും ലോക ക്രിക്കറ്റ് ആരാധക മനസില്‍ ഇടം പിടിച്ച ഇതിഹാസമാണ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരംകൂടിയാണ്. ഇതിഹാസ താരങ്ങള്‍ക്ക് രാജ്യങ്ങള്‍ നല്‍കിയിട്ടുള്ള യാത്രയയപ്പും വളരെ ഗംഭീരമായിരുന്നു. എന്നാല്‍ ആളും ആരവുമില്ലാതെയായിരുന്നു ധോണിയുടെ വിരമിക്കല്‍.

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ധോണി 2020 ആഗസ്റ്റ് 15നാണ് എല്ലാവരെയും ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു യാത്രയയപ്പായിരുന്നില്ല ധോണി അര്‍ഹിച്ചിരുന്നതെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഒരു വിരമിക്കല്‍ മത്സരം പോലും ധോണിക്ക് ലഭിച്ചില്ല.

dhoni

ഇപ്പോഴിതാ എന്തുകൊണ്ടാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സരണ്‍ദീപ് സിങ്. 'ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചതിനാലാണ് ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നത്. ഇത് മാറ്റിവെക്കാന്‍ തീരുമാനിച്ച് അധികം വൈകാതെ ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തി. കൂടാതെ കോവിഡ് വ്യാപനവും ഉണ്ടായിരുന്നു. അവസാന വര്‍ഷം ലോകകപ്പ് നടന്നിരുന്നെങ്കില്‍ ധോണി തീര്‍ച്ചയായും ഉള്‍പ്പെടുകയും വിരമിക്കല്‍ മത്സരം ലഭിക്കുകയും ചെയ്യുമായിരുന്നു'-സരണ്‍ദീപ് സിങ് പറഞ്ഞു.

2020ലെ ഐപിഎല്‍ യുഎഇയിലാണ് നടന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി സിഎസ്‌കെയ്ക്ക് ചെന്നൈയില്‍ ക്യാമ്പുണ്ടായിരുന്നു. ഇവിടെ ആദ്യ പരിശീലനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയോടൊപ്പം സുരേഷ് റെയ്‌നയും അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പില്‍ ധോണി ഉള്‍പ്പെടുമോ ഇല്ലയോ എന്നുള്ള ചര്‍ച്ചകള്‍ സജീവമായി ഇരുന്ന സമയത്താണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ധോണിക്ക് വിരമിക്കുന്നതിന് വേണ്ടി മാത്രമായി ഒരു മത്സരം നടത്താന്‍ ബിസിസി ഐ ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അത് നടക്കാതെ പോയി. 2020ല്‍ സിഎസ്‌കെയ്‌ക്കൊപ്പം ധോണി നിരാശപ്പെടുത്തുകയും സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. 2021 സീസണിലും ധോണി സിഎസ്‌കെയുടെ നായകസ്ഥാനത്തുണ്ട്. 2021 സീസണ്‍ ഐപിഎല്ലിന്റെ രണ്ടാം പാദം ഇനിയും നടക്കാനുണ്ട്. ഇതോടുകൂടി ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് സാധ്യത.

Story first published: Wednesday, June 30, 2021, 18:39 [IST]
Other articles published on Jun 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+