Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ചാമ്പ്യന്മാരാവുക ആര്? കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നതിങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും ഏഴ് ദിവസം മാത്രമാണ് ബാക്കി. എട്ട് ടീമുകളും ഐപിഎല്‍ കിരീടം ലക്ഷ്യംവെച്ചുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇതിനോടകം പലരും ഇത്തവണത്തെ വിജയികളെ പ്രവചിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും നായകനുമായിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ ഇത്തവണത്തെ വിജയികള്‍ ആരാകുമെന്നത് സംബന്ധിച്ച തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്.

'ഇംഗ്ലണ്ടിലെ ഒരു ബബിളില്‍ നിന്ന് ദുബായിലെ മറ്റൊരു ബബിളിലേക്ക്. ഞാനിതിനെ സ്‌നേഹിക്കുന്നു. ക്രിക്കറ്റ് തിരിച്ചുവരുന്നതില്‍ വലിയ സന്തോഷം ഉണ്ട്. ഐപിഎല്ലിന്റെ ഭാഗമാവുക എന്നത് എപ്പോഴും ആവേശം നല്‍കുന്ന ഒന്നാണ്. ഇത്തവണ ഡല്‍ഹി വിജയിക്കുമെന്നാണ് പ്രതീക്ഷ'- കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ യുഎഇയിലെത്തിയ ചിത്രത്തോടൊപ്പമാണ് പീറ്റേഴ്‌സണ്‍ ഈ വര്‍ഷത്തെ ഐപിഎല്‍ വിജയികളെ പ്രവചിച്ചത്. ഇത്തവണ ഐപിഎല്ലില്‍ അവതാരകനായും കമന്റേറ്ററായും പീറ്റേഴ്‌സണ്‍ ഉണ്ടാകും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള കമന്റേറ്ററി പാനലിലും പീറ്റേഴ്‌സണ്‍ ഭാഗമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായിരുന്ന പീറ്റേഴ്‌സണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഡല്‍ഹി ഡയര്‍ഡെവിള്‍സ്,ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

kevin-pietersen

36 ഐപിഎല്ലില്‍ നിന്ന് 35.75 ശരാശരിയില്‍ 1001 റണ്‍സും ഏഴ് വിക്കറ്റുമാണ് പീറ്റേഴ്‌സണിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഐപിഎല്ലില്‍ താരം നേടിയിട്ടുണ്ട്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്‍നിരയില്‍ത്തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി സംതുലിതമായ ടീമാണ്. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകന്‍. ഇത്തവണ ആര്‍ അശ്വിനും അജിന്‍ക്യ രഹാനെയും കൂടി ടീമിലെത്തിയതോടെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഡല്‍ഹി മാറി. ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,റിഷഭ് പന്ത്,അജിന്‍ക്യ രഹാനെ,ശ്രേയസ് അയ്യര്‍ തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കൊപ്പം കഗിസോ റബാദ,ഇഷാന്ത് ശര്‍മ,ആവേഷ് ഖാന്‍,ആന്റിച്ച് നോര്‍ജെ,കീമോ പോള്‍,മോഹിത് ശര്‍മ തുടങ്ങിയ പേസ് ബൗളര്‍മാരും അമിത് മിശ്ര,അക്‌സര്‍ പട്ടേല്‍,സന്ദീപ് ലാമിച്ചാനെ,ആര്‍ അശ്വിന്‍ തുടങ്ങിയ സ്പിന്നര്‍മാരും ടീമിന് കരുത്തേകുന്നു. യുഎഇയിലെ മൈതാനം സ്പിന്നിനെ തുണയ്ക്കുന്നതാണെന്നതാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, September 13, 2020, 11:17 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+