വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍

പുതിയ പരിശീലകനെ തേടുകയാണ് ഇന്ത്യന്‍ ടീം

മുംബൈ: ലോകകപ്പിന്റെ ആരവങ്ങളടങ്ങിയതോടെ ടീം ഇന്ത്യ പുതിയ ദൗത്യങ്ങളിലേക്കുള്ള പടയൊരുക്കത്തിലാണ്. ആഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനാണ് ഇന്ത്യ ഇന്ത്യക്കു മുന്നിലുള്ളത്. അതിനിടെ ടീമിന്റെ തലപ്പത്ത് അഴിച്ചുപണികള്‍ വരാനിരിക്കുകയാണ്. കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കാനിരിക്കെ പരിശീലകസ്ഥാനത്തേക്ക് പുതിയൊരാളെ തേടുകയാണ് ബിസിസിഐ.

ടൈയെങ്കില്‍ ബൗണ്ടറി നിയമം... പകരം ഇത് പരീക്ഷിക്കൂ, വിജയികളുറപ്പെന്നു സച്ചിന്‍ ടൈയെങ്കില്‍ ബൗണ്ടറി നിയമം... പകരം ഇത് പരീക്ഷിക്കൂ, വിജയികളുറപ്പെന്നു സച്ചിന്‍

ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും ബിസിസിഐ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ശാസ്ത്രിയെ തന്നെ വീണ്ടും കോച്ചായി നിലനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയും ശാസ്ത്രിയും ഒരു വിഭാഗവും രോഹിത് ശര്‍മയും ചില താരങ്ങളും മറ്റൊരു വിഭാഗവുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ശാസ്ത്രിയെ വീണ്ടും പരിഗണിക്കാനിടയില്ല. ടീമിന്റെ പുതിയ കോച്ചാവാന്‍ സാധ്യതയുള്ള ചിലര്‍ ആരൊക്കെയാണെന്നു നോക്കാം.

ടോം മൂഡി

ടോം മൂഡി

ഓസ്‌ട്രേലിയന്‍ വംശജനായ ടോം മൂഡി പരിശീലകനെന്ന നിലയില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ട്. 2012 മുതല്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ് മൂഡി. 2015ല്‍ അദ്ദേഹം ടീമിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പരിശീലകസ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുണ്ട്. 2017ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം അനില്‍ കുംബ്ലെ പരിശീലകസ്ഥാനമൊഴിഞ്ഞപ്പോള്‍ സെവാഗിനെ പകരക്കാരനായി പരിഗണിച്ചിരുന്നെങ്കിലും നറുക്കുവീണത് ശാസ്ത്രിക്കായിരുന്നു.
2016ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു സെവാഗ്. വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടന്നു പല തവണ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രെവര്‍ ബെയ്‌ലിസ്

ട്രെവര്‍ ബെയ്‌ലിസ്

ഇംഗ്ലണ്ടിനെ ഇത്തവണ ലോക കിരീടത്തിലേക്കു നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെയും ബിസിസിഐ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. ലോക കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കിയതിനാല്‍ ബെയ്‌ലിസിനു പകരം മറ്റൊരാളെ ഇംഗ്ലണ്ട് മറ്റൊരാളെ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
2015ലാണ് ബെയ്‌ലിസ് ഇംഗ്ലീഷ് ടീമിന്റെ കോച്ചായത്. അന്നത്തെ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ടിന് നാലു വര്‍ഷം കൊണ്ട് ലോകിരീടം നേടിക്കൊടുക്കാനും നമ്പര്‍ വണ്‍ ടീമാക്കി മാറ്റാനും ബെയ്‌ലിസിന് സാധിച്ചു.

ഗാരി കേസ്റ്റണ്‍

ഗാരി കേസ്റ്റണ്‍

2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കൂടിയായ ഗാരി കേസ്റ്റണിനെ പരിശീലകസ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരാനിടയുണ്ട്. നേരത്തേ ഇന്ത്യയുടെ വനിതാ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് കേസ്റ്റണ്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
2023ല്‍ അടുത്ത ഏകദിന ലോകകപ്പിന് ഇന്ത്യ വീണ്ടും ലോകകപ്പിനു വേദിയാവാനിരിക്കെ കേസ്റ്റണിന് ഒരവസരം കൂടി ബിസിസിഐ നല്‍കിയേക്കും.

മഹേല ജയവര്‍ധനെ

മഹേല ജയവര്‍ധനെ

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെയാണ് പരിശീലകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സ് രണ്ടു തവണ ജേതാക്കളായപ്പോഴും അണിയറയില്‍ ജയവര്‍ധനെയുണ്ടായിരുന്നു.
ക്ഷമയും അനുഭവസമ്പത്തും സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവികാനുള്ള മിടുക്കുമെല്ലാം ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.

Story first published: Wednesday, July 17, 2019, 11:59 [IST]
Other articles published on Jul 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X