അവര്‍ക്ക് ഫേവറിറ്റുകളെ വീഴ്ത്താനാവില്ല,ചാമ്പ്യന്‍മാരാണ് ആ ടീം, മുന്‍ താരങ്ങള്‍ പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുക ന്യൂസിലന്റിന് അസാധ്യമായ കാര്യമാണെന്ന് ശ്രീലങ്കന്‍ മുന്‍താരം കുമാര്‍ സംഗക്കാര. ഇംഗ്ലണ്ട് ഫൈനലിലെ ഫേവറിറ്റാണെന്ന് സംഗക്കാര പറയുന്നു. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് അവര്‍ ഇറങ്ങുന്നത്. ഒപ്പം അവസാന മൂന്ന് മത്സരങ്ങളിലെ ഗംഭീര പ്രകടനവും കൂട്ടിനുണ്ട്. അതുകൊണ്ട് അവര്‍ തന്നെ ചാമ്പ്യന്‍മാരാകും. ന്യൂസിലന്റിന് അവരെ പരാജയപ്പെടുത്തുക അസാധ്യമാണെന്നും സംഗക്കാര പറയുന്നു.

ലോര്‍ഡ്‌സില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനുണ്ട്. പക്ഷേ ന്യൂസിലന്റിന് സെമിയില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനിക്കാം. അവരുടെ പേസ് ബൗളിംഗും മികച്ചതാണ്. എന്നാല്‍ ഇംഗ്ലണ്ട് ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ ന്യൂസിലന്റിന് അവരെ പരാജയപ്പെടുത്തുക അസാധ്യമാകും. മറ്റ് വഴികള്‍ കിവീസ് തേടേണ്ടി വരുമെന്നും സംഗക്കാര പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് ഫൈനലില്‍ ഉറപ്പായും ജയിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗും പറഞ്ഞു.
ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പ്രവചിച്ചതാണ്. അവരെ പരാജയപ്പെടുത്തുക കഠിനമാണ്. ഇംഗ്ലണ്ട് ഫേവറിറ്റുകളായിട്ടാണ് ടൂര്‍ണമെന്റിനെത്തിയത്. ഇപ്പോഴും അതൊന്നും മാറിയിട്ടില്ല. അതേസമയം ന്യൂസിലന്റിന് തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കളിക്കുന്നതിന്റെ അനുഭവസമ്പത്തുണ്ട്. അത് വലിയ നേട്ടമാണ്. എന്നാല്‍ ഇംഗ്ലണ്ട് മിടുക്കരായ കളിക്കാരുണ്ടെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ അവര്‍ക്ക് സാധിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ഇംഗ്ലണ്ടിനാണ് മുന്നറിയിപ്പ് നല്‍കിയത്. കിവീസിനെ വിലകുറച്ച് കണ്ടാല്‍ ഇംഗ്ലണ്ട് വന്‍ തോല്‍വി വഴങ്ങുമെന്ന് ശ്രീകാന്ത് പറയുന്നു. കിവീസും ഇംഗ്ലണ്ടും മികച്ച ക്രിക്കറ്റ് കളിച്ചാണ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ട് ഫൈനലിലെ ഫേവറിറ്റുകളാണ്. പക്ഷേ ന്യൂസിലന്റിന്റെ കൈവശം മികച്ച താരങ്ങളുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിന് മികച്ച ബാറ്റിംഗ് നിരയുണ്ട്. അത് കിവീസിനെ ഭയപ്പെടുത്താം. എന്നാല്‍ കിവീസിന്റെ ബൗളിംഗ് നിര ഏറ്റവും അപകടകാരികളാണെന്നും ശ്രീകാന്ത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications