വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ക്യാപ്റ്റന്‍ കൂളെന്നാണ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്

ദില്ലി: ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി കളിക്കളത്തില്‍ നിയന്ത്രണം വിട്ട് കണ്ടിട്ടുണ്ടാവുക വളരെ അപൂര്‍വ്വമായിട്ടായിരിക്കും. എന്നാല്‍ ധോണിയെ കുപിതനായി തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അടുത്തിടെ ചില താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, മുന്‍ താരം മോഹിത് ശര്‍മ എന്നിവരായിരുന്നു ധോണിയുടെ മറ്റൊരു മുഖം തങ്ങള്‍ കണ്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞത്.

ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ

സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്

അക്തര്‍ കൊല്ലുമോ? ഭയന്നുവിറച്ചു!! മറ്റൊരു പേസറും അത്രത്തോളം വരില്ല- വെളിപ്പെടുത്തി തമീം ഇഖ്ബാല്‍അക്തര്‍ കൊല്ലുമോ? ഭയന്നുവിറച്ചു!! മറ്റൊരു പേസറും അത്രത്തോളം വരില്ല- വെളിപ്പെടുത്തി തമീം ഇഖ്ബാല്‍

ഇപ്പോഴിതാ മറ്റു രണ്ടു താരങ്ങള്‍ കൂടി ധോണി നിയന്ത്രണം വിട്ട സംഭവങ്ങള്‍ക്കു തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരാണ് ധോണിയെ രോഷാകുലനായി കണ്ടിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത്.

ബാറ്റ് വലിച്ചെറിഞ്ഞു

ഒരിക്കല്‍ വാംഅപ്പ് സെഷനില്‍ തനിക്കെതിരേ തെറ്റായി ഔട്ട് നല്‍കിയതില്‍ കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ ധോണിയെ തനിക്ക് ഓര്‍മയുണ്ടെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി. 2006-07ലായിരുന്നു ഇത്. അന്നൊരു വാംഅപ്പ് മല്‍സരം നടത്തി. വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇടംകൈകൊണ്ടും, ഇടംകൈയന്‍മാര്‍ തിരിച്ചും ബാറ്റ് ചെയ്യണം. വാംഅപ്പ് മല്‍സരം കഴിഞ്ഞ ശേഷമായിരുന്നു പരിശീലനം.
വാംഅപ്പ് മല്‍സരത്തില്‍ ഔട്ട് വിളിച്ചപ്പോള്‍ തീരുമാനം തെറ്റായിരുന്നുവെന്നാണ് ധോണി കരുതിയത്. തുടര്‍ന്ന് കുപിതനായി ബാറ്റ് വലിച്ചെറിഞ്ഞ് അദ്ദേഹം ഡ്രസിങ് റൂമിലേക്കു തിരക്കിട്ടു പോവുകയും ചെയ്തു. കുറച്ചു വൈകിയാണ് ധോണി പരിശീലനത്തിലായി തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ ഇര്‍ഫാന്‍ വിശദമാക്കി.

ഒന്നിലേറെ തവണ

മറ്റുള്ള ക്യാപ്ന്‍മാരേക്കാളും തന്നേക്കാളും വളരെ കൂളാണ് ധോണിയെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ധോണിയെ രോഷാകുലനായി ചില സമയങ്ങളില്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ധോണിയെ നിയന്ത്രണം വിട്ട് ഒരിക്കലും കണ്ടിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്. പക്ഷെ താന്‍ കുറച്ചു തവണ കണ്ടിട്ടുണ്ട്. ആദ്യമായി ധോണിയെ കുപിതനായി കണ്ടത് 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു. മറ്റു ലോകകപ്പുകളിലും ഇന്ത്യ മോശം പ്രകടനം നടത്തിയപ്പോള്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ധോണിയും മനുഷ്യനാണ്, അതുകൊണ്ടു തന്നെ അദ്ദേഹവും പ്രതികരിക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുമ്പോഴും ടീമിലെ ചില താരങ്ങള്‍ ക്യാച്ച് പാഴാക്കുകയും ഫീല്‍ഡിങില്‍ പിഴവുകള്‍ വരുത്തിയാലും ധോണിക്കു കോപം വരാറുണ്ട്. എങ്കിലും വളരെ കൂള്‍ തന്നെയാണ് അദ്ദേഹം. മറ്റുള്ള എല്ലാ ക്യാപ്റ്റന്‍മാരേക്കാളും കൂള്‍ ധോണി തന്നെയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവിന് ധോണി

നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ധോണി. ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.ഇതോടെ ഐപിഎല്‍ മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജുലൈയ്ക്കു ശേഷം ധോണി ഒരു മല്‍സരത്തില്‍ പോലും കളിച്ചിട്ടില്ല. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം. കിവീസിനോടു തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ധോണി.

Story first published: Tuesday, May 12, 2020, 13:20 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X