Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനെ ഇത്ര ബഹുമാനിക്കേണ്ടായിരുന്നു, തോല്‍വിക്ക് കാരണം, മുന്‍ ഇന്ത്യന്‍ താരം പറയുന്നത് ഇങ്ങനെ

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം മിച്ചല്‍ സാന്റ്‌നര്‍ക്ക് ഇത്ര ബഹുമാനം നല്‍കിയത് കൊണ്ടാണെന്ന് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഇന്ത്യക്ക് ജയിക്കാവുന്ന മത്സരമായിരുന്നു അത്. പക്ഷേ സാധാരണ സ്പിന്നറായിട്ടും ഇന്ത്യ സാന്റ്‌നറെ ധൈര്യത്തോടെ കളിച്ചില്ല. പകരം കൂടുതല്‍ ബഹുമാനിച്ചു. ഇത് പന്ത് പാഴാവുന്നതിനും കാരണമായെന്ന് ശ്രീകാന്ത് പറയുന്നു. ആദ്യ സെമിയില്‍ 18 റണ്‍സിനാണ് ന്യൂസിലന്റ് ഇന്ത്യയെ തോല്‍പ്പിച്ചത്. അവസാനം വരെ നിറഞ്ഞുനിന്ന ആവേശത്തിനൊടുവിലായിരുന്നു കിവീസിന്റെ ജയം.

1

ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണം മഴയാണ്. ആദ്യ ദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിനാല്‍ മത്സരം രണ്ടാം ദിനം തുടരേണ്ടി വന്നു. അവിടെയാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ആരംഭിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. രണ്ടാം ദിനം ഇന്ത്യയേക്കാള്‍ കിവീസിനാണ് ഗുണം ചെയ്തത്. രണ്ടാം ദിനം പേസ് ബൗളര്‍മാര്‍ക്ക് നന്നായി ആനുകൂല്യം പിച്ചില്‍ നിന്ന് ലഭിച്ചു. അത് കിവീസ് ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.

മത്സരത്തില്‍ മഴ പെയ്തിരുന്നില്ലെങ്കില്‍ ഇന്ത്യ മത്സരം എളുപ്പത്തില്‍ ജയിക്കുമായിരുന്നു. 1983ലെ ലോകകപ്പില്‍ ഇന്ത്യ 260 റണ്‍സ് വെസ്റ്റിന്‍ഡീസിനെതിരെ അടിച്ചിരുന്നു. അന്നും മാഞ്ചസ്റ്ററിലായിരുന്നു കളി നടന്നത്. അന്നത്തെ മത്സരത്തിലും മഴ പെയ്തിരുന്നു. അടുത്ത ദിവസമാണ് കളി നടന്നത്. ശക്തരായ വിന്‍ഡീസിനെ രണ്ടാം ദിവസത്തെ സെമിയില്‍ ഇന്ത്യ പുറത്താക്കി വിജയം നേടി. രണ്ടാം ദിനം ബാറ്റ് ചെയ്യുന്നത് കൊണ്ട് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നും ശ്രീകാന്ത് പറയുന്നു.

രോഹിത് ശര്‍മ, വിരാട് കോലി, ലോകേഷ് രാഹുല്‍ എന്നിവരെ പുറത്താക്കിയ കിവീസ് ബൗളര്‍മാരുടെ പന്തുകള്‍ ഗംഭീരമായിരുന്നു. വിജയത്തില്‍ അവരെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ നട്ടെല്ലൊടിഞ്ഞത് ടോപ് ഓര്‍ഡര്‍ നഷ്ടപ്പെട്ടപ്പോഴാണ്. മഹേന്ദ്ര സിംഗ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും കൈയ്യടിക്കകള്‍. അവരാണ് സെമി പോരാട്ടം ത്രിലിംഗായി നിര്‍ത്തിയത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഗംഭീര ക്യാപ്റ്റന്‍സിയാണ് പുറത്തെടുത്തത്. ടീമിന്റെ പരിമിതികള്‍ അറിഞ്ഞുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും ശ്രീകാന്ത് പറഞ്ഞു.

Story first published: Thursday, July 11, 2019, 16:05 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+