വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓര്‍മയുണ്ടോ ഈ പേര്... റെക്കോര്‍ഡ് തിളക്കത്തില്‍ അക്മല്‍, ധോണി 5ല്‍ പോലുമില്ല!! ഗില്ലിയും പിന്നില്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് താരം റെക്കോര്‍ഡിട്ടത്

ഫൈസലാബാദ്: ഒരു കാലത്ത് പാകിസ്താന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് താരമായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍. എന്നാല്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ താരത്തിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നീടൊരു തിരിച്ചുവരവും അക്മലിനുണ്ടായിട്ടില്ല. ഇപ്പോള്‍ അപൂര്‍വ്വമായ നേട്ടത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് താരം.

നാലാമന്‍ ഒന്നല്ല രണ്ടു പേര്‍!! പന്തും ശ്രേയസും ഒരുമിച്ച് ഇറങ്ങി... ഇതാണ് കാരണമെന്ന് കോലിനാലാമന്‍ ഒന്നല്ല രണ്ടു പേര്‍!! പന്തും ശ്രേയസും ഒരുമിച്ച് ഇറങ്ങി... ഇതാണ് കാരണമെന്ന് കോലി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് സെഞ്ച്വറി പ്രകടനത്തിലൂടെ അക്മല്‍ താന്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

31ാം സെഞ്ച്വറി

31ാം സെഞ്ച്വറി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31ാം സെഞ്ച്വറിയും നേടിയതോടെയാണ് അക്മല്‍ പുതിയ റെക്കോര്‍ഡിന് അവകാശിയായത്. ഏഷ്യയില്‍ നിന്ന് ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ച്വറികളിച്ച താരമെന്ന റെക്കോര്‍ഡ് അക്മല്‍ തന്റെ പേരില്‍ കുറിക്കുകയായിരുന്നു. മാത്രല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറും കൂടിയാണ് അദ്ദേഹം.
ഇംഗ്ലണ്ടിന്റെ മുന്‍ താരം ലെസ് അമെസാണ് ഈ പട്ടികയില്‍ ഒന്നാമത്. 56 സെഞ്ച്വറികളാണ് അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു മാത്രമായി അടിച്ചെടുത്തത്.

ഗില്‍ക്രിസ്റ്റിനെ മറികടന്നു

ഗില്‍ക്രിസ്റ്റിനെ മറികടന്നു

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സെഞ്ച്വറിക്കുതിപ്പില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെ അക്മല്‍ നേരത്തേ മറികടന്നിരുന്നു. 29 സെഞ്ച്വറികളുമായി ലിസ്റ്റില്‍ അക്മിനു താഴെയാണ് ഗില്ലി.
അതേസമയം, ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ഈ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ പോലുമില്ല. വെറും ഒമ്പത് സെഞ്ച്വറികള്‍ മാത്രമേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം നേടിയിട്ടുള്ളൂ.

സെന്‍ട്രല്‍ പഞ്ചാബിന്റെ താരം

സെന്‍ട്രല്‍ പഞ്ചാബിന്റെ താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ പഞ്ചാബിനെതിരേയാണ് അക്മല്‍ തന്റെ കരിയറിലെ 31ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കളിയില്‍ 157 റണ്‍സ് അക്മല്‍ അടിച്ചെടുത്തു. 170 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അകമലിനെക്കൂടാതെ അസ്ഹര്‍ അലിയും (110*) ടീമിനായി സെഞ്ച്വറി നേടി. ഇരുവരുടെയും മികവില്‍ സെന്‍ട്രല്‍ പഞ്ചാബ് അഞ്ചിന് 369 റണ്‍സെന്ന ശക്തമായ നിലയിലാണ്.

ദേശീയ ടീമിന് പുറത്ത്

ദേശീയ ടീമിന് പുറത്ത്

കുറച്ചു കാലമായി ദേശീയ ടീമിനു പുറത്താണങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് അക്മല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ ശേഷം രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തു വന്നിരുന്നു.
കോച്ചുമാരെയു സെലക്ഷന്‍ കമ്മിറ്റിയെയുമടക്കം എല്ലാവരെയും പുറത്താക്കണമെന്നും അക്മല്‍ അന്നു ആവശ്യപ്പെട്ടിരുന്നു. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിിനെതിരേയാണ് 37കാരനായ താരം അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത്.

Story first published: Monday, September 23, 2019, 12:46 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X