Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം വളരെ മികച്ചത്, പാകിസ്താന്‍ മാതൃകയാക്കണം- അബ്ദുര്‍ റഹ്മാന്‍

കറാച്ചി: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും വന്‍ ശക്തികളിലൊന്ന് ഇന്ത്യന്‍ ടീമാണ്. വളരെ മികച്ച താരനിര ഇന്ത്യക്കൊപ്പമുണ്ട്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണം മികച്ച ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്ദുര്‍ റഹ്മാന്‍.

'ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്താനെക്കാള്‍ വളരെ മികച്ചതാണ്. അവരുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ വളരെ ഉയരത്തിലാണ്. യുവതാരങ്ങളോടുള്ള അവരുടെ മനോഭാവം മികച്ചതാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ കൂടുതലാണ്. എന്നാല്‍ പാകിസ്താനിലെ ആഭ്യന്തര താരങ്ങള്‍ക്ക് ഈ പരിഗണനയൊന്നും കിട്ടുന്നില്ല.

പാകിസ്താന്റെ ആഭ്യന്തര മത്സരങ്ങളുടെ ഘടന മാറണമെന്നാണ് കരുതുന്നത്. പിസിബി താരങ്ങളെ തിരഞ്ഞെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിനെയാണ് പരിഗണിക്കുന്നത്.വിവിധ അക്കാദമികളിയിലായി പരിശീലനം നടത്തിയ താരങ്ങളുടെ അവസ്ഥ എന്താണ്?അവര്‍ എവിടെയാണ്?'-അബ്ദുര്‍ റഹ്മാന്‍ ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

abdurrehman

ഇന്ത്യയിലെയും പാകിസ്താനിലെയും താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍തന്നെ വലിയ വ്യത്യാസമുണ്ട്. കോടികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അതിന്റെ പകുതിപോലും പാക് താരങ്ങള്‍ക്ക് ലഭിക്കാറില്ല. നിലവില്‍ ഏറ്റവും സാമ്പത്തിക ലാഭമുള്ള ക്രിക്കറ്റ് ബോര്‍ഡുകളിലൊന്ന് ബിസിസി ഐയാണ്. ഐപിഎല്ലിലൂടെയും വലിയ പ്രതിഫലം അവര്‍ ഉണ്ടാക്കുന്നു.

അതേ സമയം പാകിസ്താന് സ്വന്തം നാട്ടില്‍ പരമ്പര നടത്താനാവാത്തത് തന്നെ വലിയ തിരിച്ചടിയാണ്. നിലവില്‍ യുഎഇയിലാണ് പാകിസ്താന്‍ ഹോം മത്സരങ്ങള്‍ നടത്തുന്നത്. ഇത് തന്നെ വലിയ സാമ്പത്തിക നഷ്ടം പാകിസ്താനുണ്ടാക്കുന്നു. ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം പാകിസ്താനില്‍ പരമ്പര കളിച്ചെങ്കിലും വലിയ ടീമുകളൊന്നും പാകിസ്താനിലേക്ക് പരമ്പര കളിക്കാന്‍ തയ്യാറാവാത്തത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

നിലവില്‍ പിസിബി മാനേജ്‌മെന്റിനെയും അബ്ദുര്‍ റഹ്മാന്‍ വിമര്‍ശിച്ചു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും താരങ്ങള്‍ ടീമിലെത്തുന്നതും പുറത്താകുന്നത് വളരെ പെട്ടെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാകിസ്താനുവേണ്ടി 22 ടെസ്റ്റില്‍ നിന്ന് 99 വിക്കറ്റും 31 ഏകദിനത്തില്‍ നിന്ന് 30 വിക്കറ്റും 8 ടി20യില്‍ നിന്ന് 11 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Monday, June 7, 2021, 9:13 [IST]
Other articles published on Jun 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+