വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സെവാഗോ, രോഹിതോ കേമന്‍? രോഹിതെന്ന് അക്തര്‍!! ഇതു തന്നെ കാരണം...

ഓപ്പണറായി അരങ്ങേറ്റത്തില്‍ രണ്ടിന്നിങ്‌സിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു

'Rohit Sharma Has A Better Technique Than Virender Sehwag' | Oneindia Malayalam
akhtar

കറാച്ചി: ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ഓപ്പണറായുള്ള തന്റെ തുടക്കം അവിസ്മരണീയമാക്കിയതിന്റെ ആഹ്ലാദത്തിലാണ് വെടിക്കെട്ട് താരം രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും ഹിറ്റ്മാന്‍ സെഞ്ച്വറിയുമായി കസറിയിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് രോഹിത് ഓപ്പണിങില്‍ തന്റെ ഹരിശ്രീ കുറിച്ചത്. പല റെക്കോര്‍ഡുകളും ഈ മല്‍സരത്തില്‍ അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് റാങ്കിങ്: പട്ടികയില്‍ കുതിച്ചുചാടി രോഹിത്, കാലിടറി കോലിടെസ്റ്റ് റാങ്കിങ്: പട്ടികയില്‍ കുതിച്ചുചാടി രോഹിത്, കാലിടറി കോലി

രോഹിത്തിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനേക്കാള്‍ കേമനെന്നാണ് അക്തര്‍ ഹിറ്റ്മാനെ വിശേഷിപ്പിച്ചത്.

രോഹിത് തന്നെ

രോഹിത് തന്നെ

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സെവാഗുമായി താരതമ്യം ചെയ്യുമ്പോള്‍ രോഹിത്താണ് മുന്നിലെന്ന് അക്തര്‍ ഉറപ്പിച്ചു പറയുന്നു. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തിലാണ് രോഹിത് സെവാഗിനേക്കാള്‍ മുന്നിലെന്നും അക്തര്‍ പറയുന്നു.
മൂന്നു ഫോര്‍മാറ്റിലും ഒരു പോലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറാനാണ് രോഹിത് ആഗ്രഹിച്ചിരുന്നതെന്നും ഇപ്പോഴാണ് ആ സമയമെത്തിയതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് അഭിപ്രായപ്പെട്ടു.

മികച്ച ടൈമിങ്

മികച്ച ടൈമിങ്

രോഹിത്തിന്റെ ടൈമിങിനെ അക്തര്‍ പുകഴ്ത്തി. വ്യത്യസ്തമായ ഷോട്ടുകള്‍ താരത്തിന്റെ ആവനാഴിയിലുണ്ട്. അവ വളരെ കൃത്യമായി പ്രയോഗിക്കാന്‍ അദ്ദേഹത്തിനാവും. നേരത്തേ ടെസ്റ്റിനോട് രോഹിത്തിന് അത്ര പാഷന്‍ ഇല്ലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും സ്‌പെഷ്യലിസ്റ്റായി മാറണമെന്ന് താരം ആഗ്രഹിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇതു മനസ്സില്‍ വച്ചാണ് അദ്ദേഹം കളിച്ചത്. അതിനു ഫലം കാണുകയും ചെയ്തുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

2013ല്‍ തിരിച്ചറിഞ്ഞു

2013ല്‍ തിരിച്ചറിഞ്ഞു

രോഹിത്തിന്റെ യഥാര്‍ഥ മികവ് 2013ല്‍ താന്‍ തിരിച്ചറിഞ്ഞിരുന്നതായി അക്തര്‍ പറയുന്നു. അന്ന് രോഹിത്തിന് പുതിയൊരു പേരും താന്‍ നിര്‍ദേശിച്ചിരുന്നു. പേരിന് മുന്നില്‍ ഗ്രേറ്റെന്നു സൂചിപ്പിക്കുന്ന ജി കൂടി ചേര്‍ക്കണമെന്ന് അദ്ദേഹത്തോടു തമാശയായി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താനാണെന്ന് മനസ്സില്‍ ആവര്‍ത്തിച്ച് രോഹിത്തിനോട് കളിക്കാനും ആവശ്യപ്പെട്ടതായി അക്തര്‍ കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ പ്രകടനം

തകര്‍പ്പന്‍ പ്രകടനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ജയിച്ച ഒന്നാം ടെസ്റ്റില്‍ രോഹിത് കത്തിക്കയറുകയായിരുന്നു. ഓപ്പണറായുള്ള വരവ് ഇതിനേക്കാള്‍ നന്നായി ആഘോഷിക്കാന്‍ അദ്ദേഹത്തിനാവില്ല. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സ് അടിച്ചെടുത്ത ഹിറ്റ്മാന്‍ ഓപ്പണിങ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനൊപ്പം 317 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ അതിവേഗം 127 റണ്‍സും ഹിറ്റ്മാന്‍ വാരിക്കൂട്ടി. ഇതോടെ ഓപ്പണറായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമായും രോഹിത് മാറിയിരുന്നു.

Story first published: Tuesday, October 8, 2019, 10:20 [IST]
Other articles published on Oct 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X