വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെയും സെവാഗിന്റെയും വിക്കറ്റെടുത്ത് ഹീറോയായി, മുന്‍ പാക് ബൗളര്‍ ഇപ്പോള്‍ ടാക്‌സി ഡ്രൈവര്‍!

അര്‍ഷദ് ഖാനാണ് ഈ മുന്‍ പാക് താരം

ക്രിക്കറ്റിലേക്കു വരുന്നതോടെ പ്രശസ്തി, ആരാധന, അഭിനന്ദനം എന്നിവ ലഭിക്കുന്നതിനൊപ്പം സാമ്പത്തികമായും അതു താരത്തെ സുരക്ഷിതനാക്കി മാറ്റുകയാണ്. ക്രിക്കറ്റിലെത്തുന്ന എല്ലാവരും മികച്ച സാമ്പത്തിക ചുറ്റുപാടില്‍ നിന്നും വരുന്നവരല്ല. ചിലര്‍ വളരെ മോശം ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്ന് ക്രിക്കറ്റിലൂടെ എല്ലാം നേടിയെടുത്തവരാണ്. വീരേന്ദര്‍ സെവാഗ്, മഖായ എന്‍ടിനി എന്നിവരില്‍ തുടങ്ങി ഇപ്പോള്‍ ഐപിഎല്ലിലെ കണ്ടെത്തലായി മാറിയ ചേതന്‍ സക്കരിയയില്‍ എത്തിനില്‍ക്കുകയാണ് ഈ നിര.

ചിലര്‍ ക്രിക്കറ്റ് കരിയറിലൂടെ രക്ഷപ്പെട്ടപ്പോള്‍ എങ്ങുമെത്താതെ ഉപജീവനത്തിനായി വിരമിച്ച ശേഷം മറ്റു ജോലിയെടുക്കേണ്ടി വന്നവരുമുണ്ട്. അത്തരത്തിലൊരാളാണ് പാകിസ്താന്റെ മുന്‍ ഓഫ് സ്പിന്നര്‍ അര്‍ഷദ് ഖാന്‍. ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്തു നിന്നും പടിയിറങ്ങിയ ശേഷം നിത്യവൃത്തിക്കായി ഓസ്‌ട്രേലിയയില്‍ ടാക്‌സിയോടിക്കുകയാണ് അദ്ദേഹം.

 സോഷ്യല്‍ മീഡിയയിലെ കുറിപ്പ്

സോഷ്യല്‍ മീഡിയയിലെ കുറിപ്പ്

അര്‍ഷദിന്റെ ടാക്‌സിയില്‍ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ ഒരു വ്യക്തിയാണ് ഇതേക്കുറിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ഞങ്ങള്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവറായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു. താന്‍ പാകിസ്താന്‍ സ്വദേശിയാണെന്നും ഇപ്പോള്‍ സിഡ്‌നിയിലാണ് താമസിക്കുന്നതെന്നും പറഞ്ഞു.
ഐസിഎല്ലില്‍ ലാഹോര്‍ ബാദ്ഷാസിനു വേണ്ടി കളിക്കതവെ താന്‍ പല തവണ ഹൈദരാബാദില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേട്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേര് എന്താണെന്നു ചോദിച്ചു. ഭാഗികമായി തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ മുഖം കണ്ട് ഞാന്‍ ഞെട്ടി. തുടര്‍ന്നു ഞാന്‍ അദ്ദേഹത്തിനു ഹസ്തദാനം നല്‍കുകയും പോവുകയും ചെയ്തുവെന്നായിരുന്നു യൂസര്‍ കുറിച്ചത്.

 സച്ചിനെയും സെവാഗിനെയും പുറത്താക്കി

സച്ചിനെയും സെവാഗിനെയും പുറത്താക്കി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടെ വിക്കറ്റെടുക്കാന്‍ ഭാഗ്യമുണ്ടായ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അര്‍ഷദ്. ഈ രണ്ടു വിക്കറ്റുകള്‍ അദ്ദേഹത്തെ ഒറ്റ രാത്രി കൊണ്ടു താരപദവിയിലേക്കുയര്‍ത്തുകയും ചെയ്തിരുന്നു.
ഇന്ത്യക്കെതിരേയായിരുന്നു അര്‍ഷദ് കരിടയറിലെ അവസാനത്തെ ഏകദിനവും ടെസ്റ്റും കളിച്ചത്. ടെസ്റ്റ് ബാംഗ്ലൂരിലും ഏകദിനം റാവല്‍പിണ്ടിയിലുമായിരുന്നു.

 അരങ്ങേറ്റം വിന്‍ഡീസിനെതിരേ

അരങ്ങേറ്റം വിന്‍ഡീസിനെതിരേ

1997-98ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ഷദിന്റെ അരങ്ങേറ്റം. 2006 വരെ അദ്ദേഹം മല്‍സരരംഗത്തുണ്ടാവുകയും ചെയ്തിരുന്നു.
ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നിന്നായി 89 വിക്കറ്റുകളാണ് സ്പിന്നര്‍ നേടിയത്. മോശമല്ലാത്ത ഓഫ് സ്പിന്നര്‍ കൂടിയായിരുന്ന അര്‍ഷദ് കുറച്ചുകാലം പാക് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പാകിസ്താനു വേണ്ടി 85 ഏകദിനങ്ങളിലും ഒമ്പത് ടെസ്റ്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Tuesday, June 15, 2021, 15:34 [IST]
Other articles published on Jun 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X