വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്

സമാനായ ബാറ്റിങ് ശൈലിക്ക് അവകാശികളായിരുന്നു സെവാഗും സച്ചിനും

rashid

കറാച്ചി: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതിനേക്കാള്‍ വലിയ അംഗീകാരം ലോക ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാനും ലഭിക്കാനില്ല. കാരണം അത്രയേറെ വൈവിധ്യമേറിയ ഷോട്ടുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആവനാഴിയില്‍ ഉണ്ടായിരുന്നു. ബാറ്റിങ് ശൈലി കൊണ്ടും രൂപസാദൃശ്യം കൊണ്ടും സച്ചിന്റെ അപരനെന്ന് തുടക്കകാലത്ത് അറിയപ്പെട്ടിരുന്ന താരമായിരുന്നു മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. കാരണം സെവാഗിന്റെ ബാറ്റിങും ക്രീസിലെ നില്‍പ്പുമെല്ലാം അത്രയേറെ സമാനമായിരുന്നു. ഒരൊറ്റ നോട്ടത്തില്‍ സച്ചിനോ, സെവാഗോ ബാറ്റ് ചെയ്യുന്നതെന്ന് ക്രിക്കറ്റ് പ്രേമികള്‍ അക്കാലത്തു സംശയിക്കുകയും ചെയ്തിരുന്നു.

വീണ്ടും ധോണി, അതേ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്... ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാംവീണ്ടും ധോണി, അതേ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്... ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

ആര്‍പിക്കു പകരം ഇര്‍ഫാനെങ്കില്‍ രാജി, ധോണിയുടെ ഭീഷണി!! സത്യമെന്ത്? ആര്‍പി പറയുംആര്‍പിക്കു പകരം ഇര്‍ഫാനെങ്കില്‍ രാജി, ധോണിയുടെ ഭീഷണി!! സത്യമെന്ത്? ആര്‍പി പറയും

തനിക്കും സമാനമായ ആശയക്കുഴപ്പം മുമ്പൊരിക്കല്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. സെവാഗിന്റെ ബാറ്റിങ് കണ്ടപ്പോള്‍ അതു സച്ചിന്‍ തന്നെയാണെന്നു താന്‍ മനസ്സില്‍ കരുതിയതായി ലത്തീഫ് പറയുന്നു.

ഇന്ത്യ-ശ്രീലങ്ക ഏകദിനം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയായിരുന്നു സെവാഗ് ലത്തീഫിനെ ആശയക്കുഴപ്പത്തിലാക്കിയത്. ഇന്ത്യ- ലങ്ക മല്‍സരം ഇപ്പോഴും ഓര്‍മുയുണ്ട്. അന്നു സച്ചിന്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. മല്‍സരം ടെലിവിഷനില്‍ കണ്ടു കൊണ്ടിരിക്കെ ആരാണ് സച്ചിനെപ്പോലെ ബാറ്റ് ചെയ്യുന്നതെന്നു തോന്നി. അത് സെവാഗായിരുന്നു. സച്ചിന്റേതിന് സമാനമായ പാഡുകള്‍, ഹെല്‍മറ്റ് എല്ലാമാണ് സെവാഗും ഉപയോഗിച്ചിരുന്നത്. സച്ചിനേക്കാള്‍ ഒരല്‍പ്പം തടി കൂടുതലുണ്ടായിരുന്നു എന്നതായിരുന്നു ഏവ്യത്യാസമെന്ന് തന്റെ യൂട്യൂബ് ചാനലിലെ കോട്ട് ബിഹൈന്‍ഡ് എന്ന പരിപാടിയില്‍ ലത്തീഫ് പറഞ്ഞു.

സെവാഗ് മാച്ച് വിന്നര്‍

സെവാഗിന്റെ മഹത്വത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തിന്റെ കണക്കുകള്‍ തനിക്കു നിരത്തേണ്ടതില്ല. അത്രയും ഇംപാട്കുണ്ടാക്കാന്‍ സാധിക്കുന്ന താരമായിരുന്നു അദ്ദേഹം. മാച്ച് വിന്നര്‍ തന്നെയായിരുന്നു സെവാഗെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി.
1999ല്‍ പാകിസ്താനെതിരേ നടന്ന ഏകദിനത്തില്‍ കളിച്ചായിരുന്നു സെവാഗ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. അന്നു മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് അദ്ദേഹം കളിച്ചിരുന്നത്. ഒരേയൊരു മല്‍സരത്തിനു ശേഷം സെവാഗ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. എങ്കിലും തൊട്ടടുത്ത വര്‍ഷം സെവാഗ് ഏകദിന ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി.

അരങ്ങേറ്റത്തില്‍ സെഞ്ച്വറി

സെവാഗിന്റെ ബാറ്റിങ് പ്രതിഭയെക്കുറിച്ച് ലോകം ആദ്യം തിരിച്ചറിഞ്ഞത് ടെസ്റ്റ് അരങ്ങേറ്റത്തിലെ സെഞ്ച്വറിയോടെയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബ്ലൂംഫൊണ്ടെയ്‌നിലെ സീമിങ് ട്രാക്കില്‍ സെവാഗ് കത്തിക്കയറുക തന്നെ ചെയ്തു. ഷോണ്‍ പൊള്ളോക്ക്, മഖായ എന്‍ടിനി, ജാക്വിസ് കാലിസ്, ലാന്‍സ് ക്ലൂസ്‌നര്‍ എന്നി ഇതിഹാസങ്ങളുള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയെ സെവാഗ് തല്ലിച്ചതച്ചു.
173 പന്തില്‍ 19 ബൗണ്ടറികളോടെ അദ്ദേഹം നേടിയത് 101 റണ്‍സാണ്. ആറാമനായാണ് സെവാഗ് ബാറ്റിങിന് ഇറങ്ങിയത്. സച്ചിനൊപ്പം 220 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അന്നു സെവാഗിനായിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനു പരാജയപ്പെട്ടു. എങ്കിലും സെവാഗെന്ന പുതിയ സൂപ്പര്‍ താരത്തിന്റെ ഉദയം ഇന്ത്യക്കു ആശ്വാസമായി.

ഓപ്പണിങിലേക്കു പ്രൊമോഷന്‍

സെവാഗ് മധ്യനിരയില്‍ അല്ല മറിച്ച് ഓപ്പണിങിലാണ് ഇറങ്ങേണ്ടതെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നു. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ സെവാഗിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായി മാറിയ അദ്ദേഹം ബൗളര്‍മാരുടെ പേടിസ്വപ്‌നമാവുകയും ചെയ്തു.
ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ താരം കൂടിയാണ് സെവാഗ്. 104 ടെസ്റ്റുകളില്‍ നിന്നും 49.34 ശരാശരിയില്‍ 23 സെഞ്ച്വറികളുള്‍പ്പെടെ 8586 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 251 മല്‍സരങ്ങളില്‍ നിന്നും 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

Story first published: Tuesday, May 12, 2020, 10:55 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X