വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ സ്ഥാനം രാജിവെച്ച് മിസ്ബാഹ് ഉല്‍ഹഖ്, പരിശീലകനായി തുടരും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍ സ്ഥാനം രാജിവെച്ച് മിസ്ബാഹ് ഉല്‍ഹഖ്. പരിശീലകനായി അദ്ദേഹം തുടരുമെങ്കിലും ഇരട്ട പദവി ഒഴിയുകയായിരുന്നു. ഇന്‍സമാം ഉല്‍ഹഖിന് പകരക്കാരനായി മുഖ്യ സെലക്ടറും പരിശീലകനുമായി മിസ്ബാഹിനെ നിയമിച്ചതിനെതിരേ വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മുന്‍ പാക് സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറും വഖാന്‍ യൂനിസുമടക്കം നിരവധിപേര്‍ ഇരട്ട പദവിയെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയെന്നോണം സെലക്ടര്‍ പദവി മിസ്ബാഹ് രാജിവെക്കുകയായിരുന്നു.

'മുഖ്യ സെലക്ടറെന്ന പദവിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഞാന്‍ അറിയിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തെ ടീമിന്റെ പരമ്പരകളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 10ഓളം പരമ്പരകളാണ് പാകിസ്താന് മുന്നിലുള്ളത്. ഇതില്‍ പലതും എവേ മത്സരങ്ങളാണ്. അതിനാല്‍ത്തന്നെ മുഖ്യ സെലക്ടറെന്ന നിലയില്‍ ആഭ്യന്തര മത്സരങ്ങളിലേക്ക് ശ്രദ്ധ നല്‍കുകയെന്നത് ബുദ്ധിമുട്ടാണ്'-മിസ്ബാഹ് പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി.

misbahulhaq

പ്രതിസന്ധികളില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മികച്ച പിന്തുണയാണ് നല്‍കിയത്. ഞാനും പിസിബിയും തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇരട്ടപദവി ആസ്വദിച്ചിരുന്നെങ്കിലും കഴിഞ്ഞ 12 മാസം വിലയിരുത്തുമ്പോള്‍ ജോലിഭാരം കൂടുതലാണെന്ന് തോന്നുന്നു. അതിനാല്‍ത്തന്നെ അടുത്ത 24 മാസത്തിലെ ജോലിഭാരം കുറച്ച് പൂര്‍ണ ശ്രദ്ധ പരിശീലകനെന്ന നിലയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമെന്നും മിസ്ബാഹ് പറഞ്ഞു. 2019 സെപ്തംബറിലാണ് പിസിബി മിസ്ബാഹിനെ ഇരട്ട പദവി ഏല്‍പ്പിച്ചത്. പിഎസ്എല്ലില്‍ പരിശീലകനായി ഇരിക്കവെയാണ് ആ സ്ഥാനം രാജിവെച്ച് മിസ്ബാഹ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരിശീലകനായി എത്തിയത്.

പരിശീലകന്‍ എന്നത് എന്റെ ആഗ്രഹമാണ്. അതിനാല്‍ത്തന്നെ ഇനിയുള്ള സമയത്ത് ടീമിന് ഗുണകരമാകുന്ന തരത്തിലേക്ക് താരങ്ങളെ വളര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചക്ക് ശേഷം സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് പല റിപ്പോര്‍ട്ടുകള്‍ തെറ്റായി പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതില്‍ യാതൊരു അഭ്യൂഹങ്ങള്‍ക്കും സ്ഥാനമില്ല. എന്റെ റോളിന് എല്ലാവിധ പിന്തുണയും നല്‍കുന്ന പിസിബിയോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.

മിസ്ബാഹിന് കീഴില്‍ പാകിസ്താന്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. സര്‍ഫറാസ് അഹ്മദിനെ നായകസ്ഥാനത്ത് നിന്നും ടീമിന്റെ മുഖ്യ കരാറില്‍ നിന്നും നീക്കിയത് മിസ്ബാഹിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. പകരം ബാബര്‍ അസാമിനെ പരിമിത ഓവറിലും അസര്‍ അലിയെ ടെസ്റ്റിലും നായകനായി എത്തിച്ചു.മുഖ്യ സെലക്ടറെന്ന നിലയില്‍ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മിസ്ബാഹിന് സാധിച്ചിട്ടുണ്ട്. ആബിദ് അലി,നസീം ഷാ,മൂസാ ഖാന്‍,ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി,ഹാരിസ് റൗഫ്,ഹൈദര്‍ അലി,അഹ്‌സന്‍ അലി,ഖുഷ്ദി ഷാ തുടങ്ങിയവരെയൊക്കെ ദേശീയ ടീമിലേക്ക് വളര്‍ത്തിയത് മിസ്ബാഹാണ്.

Story first published: Thursday, October 15, 2020, 8:33 [IST]
Other articles published on Oct 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X