വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഔട്ട്!! മുന്‍ പാകിസ്താന്‍ ക്രിക്കറ്ററുടെ ജീവനെടുത്ത് കൊവിഡ്-19, മരിച്ച രണ്ടാമത്തെ താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ റിയാസ് ഷെയ്ഖാണ് മരിച്ചത്

കറാച്ചി: കൊവിഡ്-19നെ തുടര്‍ന്നു പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം റിയാസ് ഷെയ്ഖ് അന്തരിച്ചു. പാകിസ്താന്റെ മുന്‍ താരം റഷീദ് ലത്തീഫാണ് 51കാരനായ ഷെയ്ഖിന്റെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഷെയ്ഖിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ലത്തീഫ് എല്ലാവരോടും തന്റെ ട്വിറ്റര്‍ പേജിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു.

1

ലത്തീഫിന്റെ ട്വീറ്റിനു പിന്നാലെ രാജ്യത്തെ നിരവധി താരങ്ങളാണ് അനുശോചനമറിയിച്ച് രംഗത്തു വന്നത്. മുന്‍ പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദും ഇക്കൂട്ടത്തിലുണ്ട്. ഷെയ്ഖിന്റെ കുടുംബത്തിന് അനുശോചനമറിയിച്ച അഭ്യുദയകാംക്ഷികള്‍ സമാധാനപരമായൊര യാത്രയും ആത്മാവിനു നേര്‍ന്നു.

വലംകൈന്‍ ബാറ്റ്‌സ്മാനും പാര്‍ട്ട് ടൈം ലെഗ് സ്പിന്നറമായിരുന്നു ഷെയ്ഖ്. 1987 മുതല്‍ 2003 വരെ ആഭ്യന്തര ക്രിക്കറ്റില്‍ കറാച്ചിക്കും പാകിസ്താന്‍ ദേശീയ ഷിപ്പിങ് കോര്‍പറേഷനും വേണ്ടി കൡച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത ബാറ്റിങ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരിക്കല്‍പ്പോലും ദേശീയ ടീമിലെത്താന്‍ ഷെയ്ഖിനു ഭാഗ്യമുണ്ടായില്ല.

43 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ച ഷെയ്ഖ് 30.05 ശരാശരിയില്‍ 1803 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കൂടാതെ 30.05 ശരാശരിയില്‍ 116 വിക്കറ്റുകളും ഷെയ്ഖ് നേടി. ലിസ്റ്റ് എ കരിയറില്‍ 30 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

IPL: വോണിനെ മറ്റു ക്യാപ്റ്റന്‍മാര്‍ കണ്ടു പഠിക്കണം... ആദ്യ സീസണിലെ മാജിക്കിനെ കുറിച്ച് കൈഫും യൂസുഫുംIPL: വോണിനെ മറ്റു ക്യാപ്റ്റന്‍മാര്‍ കണ്ടു പഠിക്കണം... ആദ്യ സീസണിലെ മാജിക്കിനെ കുറിച്ച് കൈഫും യൂസുഫും

IPL 2020: ധോണിയുടെ തയ്യാറെടുപ്പ് പഴയത് പോലെ ആയിരുന്നില്ല! എല്ലാത്തിലും മാറ്റം- റെയ്‌ന പറയുന്നുIPL 2020: ധോണിയുടെ തയ്യാറെടുപ്പ് പഴയത് പോലെ ആയിരുന്നില്ല! എല്ലാത്തിലും മാറ്റം- റെയ്‌ന പറയുന്നു

നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താനിലെ മറ്റൊരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായ സഫര്‍ സര്‍ഫ്രാസും കൊവിഡ്-19നെ തുടര്‍ന്ന് അന്ത്യശ്വാസം വലിച്ചിരുന്നു. അതിനിടെ പാകിസ്താന്റെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തൗഫീഖ് ഉമര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

Story first published: Wednesday, June 3, 2020, 8:43 [IST]
Other articles published on Jun 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X