വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇമ്രാന്‍ ഖാന്റെ വഴിയേ അഫ്രീദിയും.. ബൂംബൂം ബാറ്റ്‌സ്മാന്‍ രാഷ്ട്രീയത്തിലേക്ക്!

By Muralidharan

ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായ ഷാഹിദ് അഫ്രീദി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു. ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ് താരം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്നായിരുന്നു അഫ്രീദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാല്‍ ഉടനെയൊന്നും അഫ്രീദിയെ രാഷ്ട്രീയത്തില്‍ കാണാം എന്ന് കരുതരുത് കേട്ടോ.

Read Also: ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹം കഴിച്ചോ.. വധു മനേക കുടുംബത്തിലെ മറിയം?

ക്രിക്കറ്റിന് പുറമേയുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് തല്‍ക്കാലം അഫ്രീദിയുടെ ശ്രദ്ധ. എന്ന് കരുതി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് വിയോജിപ്പ് ഒന്നുമില്ല. രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ സേവകരാണ്. ജനങ്ങളെ സേവിക്കേണ്ടത് രാഷ്ട്രീയ നേതാക്കളുടെ കടമയാണ് - ബി ബി സി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.

shahid

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ അവസാന നാളുകളിലാണ് 36 കാരനായ അഫ്രീദി ഇപ്പോള്‍. 2015 ലെ ഏകദിന ലോകകപ്പിന് പിന്നാലെ അഫ്രീദി ഏകദിനത്തില്‍ നിന്നും വിരമിച്ചിരുന്നു. ഏകദിനത്തിലേക്ക് തിരിച്ചുവരുന്ന കാര്യം പരിഗണനയില്‍ ഇല്ല. എന്നാല്‍ ട്വന്റി 20യില്‍ കളിക്കുന്നത് തുടരും. 2011 ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ലോകകപ്പില്‍ പാകിസ്താനെ സെമിഫൈനല്‍ വരെ എത്തിക്കാന്‍ അഫ്രീദിക്ക് കഴിഞ്ഞിരുന്നു.

Read Also: കെ സുരേന്ദ്രന്‍ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍? ഫേസ്ബുക്കില്‍ കൊലവിളി!

പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ താരം ഇമ്രാന്‍ ഖാന് പിന്നാലെയാണ് അഫ്രീദി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫിന് രാജ്യത്ത് വലിയ ജനപ്രീതിയാണ് ഉള്ളത്. നിലവില്‍ പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ബൂം ബൂം എന്നും ലാല എന്നും ഇരട്ടപ്പേരുകളുള്ള അഫ്രീദി.

Story first published: Wednesday, July 13, 2016, 13:27 [IST]
Other articles published on Jul 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X