വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോളം വരുമോ ബാബര്‍? വരുമെന്ന് മുന്‍ നായകന്‍!! ഒരു കാര്യത്തില്‍ കോലി ഭാഗ്യവാന്‍

മുന്‍ പാക് ക്യാപ്റ്റന്‍ മുഷ്താഖാണ് ഇരുവരെയും താരതമ്യം ചെയ്തത്

കറാച്ചി: ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനുമായ വിരാട് കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമണ് പാകിസ്താന്റെ യുവ താരം ബാബര്‍ ആസം. ബാറ്റിങ് ശൈലി കൊണ്ടും മികച്ച പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ബാബര്‍ തങ്ങളുടെ കോലിയാവുമെന്നാണ് പാക് ആരാധകര്‍ സ്വപ്‌നം കാണുന്നത്. കോലിയെപ്പോലെ തന്നെ അണ്ടര്‍ 19 ലോകകപ്പിലൂടെ വരവറിയിച്ച താരം കൂടിയാണ് ബാബര്‍.

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ തീര്‍ക്കാന്‍ വജ്രായുധം!! അവനെ ഇറക്കും, താരത്തിന് അരങ്ങേറ്റംഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ തീര്‍ക്കാന്‍ വജ്രായുധം!! അവനെ ഇറക്കും, താരത്തിന് അരങ്ങേറ്റം

കോലിയെയും ബാബറിനെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മുഷ്താഖ് മുഹമ്മദ്. മികവിന്റെ കാര്യത്തില്‍ ഇരുവരും ഒരേ നിലവാരമുള്ളവരാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കോലിക്കൊപ്പം നില്‍ക്കാം

കോലിക്കൊപ്പം നില്‍ക്കാം

പ്രതിഭയുടെ കാര്യത്തില്‍ കോലിക്കൊപ്പം തന്നെ നില്‍ക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് ബാബറെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. എന്നാല്‍ വര്‍ഷത്തില്‍ ബാബറിനേക്കാള്‍ കൂടുതല്‍ ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയുന്നത് കോലിക്കു മുതല്‍ക്കൂട്ടാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോലി കൂടുതല്‍ മികച്ച താരവും പരിചയസമ്പത്തുള്ള കളിക്കാരനുമായിരിക്കാം. പക്ഷെ ബാബറും ഒട്ടും മോശക്കാരനല്ല. കോലിയെപ്പോലെയോ, മറ്റു ഇന്ത്യന്‍ താരങ്ങളെയും പോലെയോ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് താരത്തിന്റെ പോരായ്മയെന്നും മുഷ്താഖ് പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ച

ഇന്ത്യയുടെ വളര്‍ച്ച

ശക്തമായ അടിത്തറയുള്ളതിനാലാണ് ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഇന്ത്യ ഉയരങ്ങള്‍ കീഴടക്കിയതെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. ഇന്ത്യ പാകിസ്താനേക്കാളും മറ്റു പല രാജ്യങ്ങളേക്കാളും മുകളിലാണ്. അവരുടെ ശക്തമായ ക്രിക്കറ്റ് സംവിധാനം തന്നെയാണ് ഇതിനു കാരണം. ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെന്നതും ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളും പ്രാദേശിക കളിക്കാരും നല്ല പ്രതിഫലം വാങ്ങുന്നവരാണ്. കരുത്തുറ്റ വലിയൊരു താരനിരയെ തന്നെ ഇന്ത്യ ഉണ്ടാക്കിയെടുത്തതായും മുഷ്താഖ് വിശദമാക്കി.

ഐപിഎല്ലും താരങ്ങളും

ഐപിഎല്ലും താരങ്ങളും

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ഐപിഎല്‍ ഒഴികെ മറ്റു വിദേശ ലീഗുകളിലൊന്നും കളിക്കാന്‍ അനുവദിക്കില്ലെന്ന ബിസിസിഐയുടെ നിലപാട് മികച്ചതാണെന്നു മുഷ്താഖ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. സ്വന്തം കളിക്കാരെ വളരെ മികച്ച രീതിയിലാണ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ തങ്ങളെ വിദേശ ടി20 ലീഗുകളില്‍ വിലക്കിയതില്‍ കളിക്കാര്‍ക്ക് പരിഭവമില്ല. മാത്രമല്ല ദേശീയ ടീമില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ ഇതുകൊണ്ടു കഴിയുന്നതായും മുഷ്താഖ് പറഞ്ഞു.

കോലിക്കും രോഹിത്തിനും പ്രശംസ

കോലിക്കും രോഹിത്തിനും പ്രശംസ

നാട്ടില്‍ നിരവധി മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചു കൊണ്ടിരിക്കുന്നത്. ഇത് ടീമെന്ന നിലയില്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും മുഷ്താഖ് വ്യക്തമാക്കി. വിരാട് കോലിയെയും രോഹിത് ശര്‍മയെയും ലോകോത്തര താരങ്ങളെന്നാണ് മുഷ്താഖ് വിശേഷിപ്പിച്ചത്.
ഇത്രയും മികച്ച ഒരുപിടി മികച്ച കളിക്കാരുള്ള കോലി ഭാഗ്യവാനാണ്. എങ്കിലും തന്ത്രശാലിയായ ക്യാപ്റ്റനാണ് കോലിയെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, February 7, 2020, 14:29 [IST]
Other articles published on Feb 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X