വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയോ, ബാബറോ? ആരാണ് ബാറ്റിങില്‍ കേമനെന്ന് ഇന്‍സമാം പറയും

കോലി ഏകദിനത്തിലും ബാബര്‍ ടി20യിലും നമ്പര്‍ വണ്ണാണ്

2

ആധുനിക ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പാകിസ്താന്റെ യുവതാരവും അടുത്തിടെ ക്യാപ്റ്റനായ ബാബര്‍ ആസവുമാണ്. ബാറ്റിങില്‍ ഇവരില്‍ ആരാണ് ബെസ്റ്റെന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. കോലി വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമാണെങ്കിലും ബാബര്‍ അടുത്തിടെയാണ് സീനിയര്‍ ക്രിക്കറ്റിലേക്കു വന്നത്.

നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കില്‍ കോലിയാണ് നമ്പര്‍ വണ്ണെങ്കില്‍ ടി20യിലെ ഒന്നാംസ്ഥാനം ബാബറിനാണ്. മൂന്നു ഫോര്‍മാറ്റിലും ഐസിസി റാങ്കിങില്‍ ടോപ്പ് ഫൈവിലുള്ള ഏക താരം കൂടിയാണ് ബാബര്‍. കോലിയും ബാബറും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റനും മുഖ്യ സെലകറുമായിരുന്ന ഇതിഹാസ ബാറ്റ്‌സ്മാന്‍ ഇന്‍സാമുള്‍ ഹഖ്.

ബാബര്‍ തുടക്കത്തില്‍ പതറി

ടെസ്റ്റ് ക്രിക്കറ്റില്‍ ബാബറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടെസ്റ്റുമായി പൊരുത്തപ്പെടാനാവാതെ താരം പതറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ ടെസ്റ്റിലും മികവ് തെളിയിച്ചു കഴിഞ്ഞു. അന്ന് ബാബര്‍ ടെസ്റ്റില്‍ ഫോം കണ്ടെത്താനാതെ വിഷമില്ലെങ്കിലും ഞങ്ങള്‍ക്കു അവന്റെ കഴിവിന്റെ കാര്യത്തില്‍ സംശയമില്ലായിരുന്നു.
അതുകൊണ്ടു തന്നെ ബാബറിനെ പിന്തുണയ്ക്കുകയും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. ഇപ്പോള്‍ അവന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നു നോക്കൂ. മൂന്നു ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ബാബര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇന്‍സി വിശദമാക്കി.

കോലി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചു

ബാബറിനെ എല്ലായ്‌പ്പോഴും താരതമ്യം ചെയ്യുന്നത് വിരാട് കോലിയുമായാണ്. ഇതില്‍ കഴമ്പുള്ളതായി തോന്നിയിട്ടില്ല. കാരണം ബാബറിനെ അപേക്ഷിച്ച് ഒരുപാട് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കോലി. അതിനാല്‍ തന്നെ താരതമ്യം അപ്രസക്തമാണ്.
എന്നാല്‍ ബാബറിന്റെ ഇതുവരെയുള്ള പ്രകടനവും കോലി ഇതേ സമയത്തു നടത്തിയ പ്രകടനവും താരതമ്യം ചെയ്താല്‍ ബാബറിന്റേത് മികച്ച പെര്‍ഫോമന്‍സ് തന്നെയാണെന്നു പറയാന്‍ സാധിക്കുമെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
പാക് ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങില്‍ ഒരാളാണ് ബാബറന്നെ് അദ്ദേഹം ചൂണ്ടിക്കാട്ടി. പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയാണ് മറ്റൊരു ഭാവി താരമെന്നും അദ്ദേഹം പറഞ്ഞു.

കോലിയും ബാബറും

റണ്‍മെഷീനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലിയുടെ ഏറ്റവും വലിയ കരുത്ത് സ്ഥിരത തന്നെയാണ്. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് അദ്ദേഹത്തെ മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനും കോലിയാണ്.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയേക്കാള്‍ ഒരുപാട് ജൂനിയറാണെങ്കിലും ബാബറിന്റെ കരിയറിന്റെ തുടക്കം ഗംഭീരമാണെന്നു തന്നെ പറയാം. 74 ഏകദിനങ്ങൡ നിന്നും 3359 റണ്‍സ് താരം നേടിക്കഴിഞ്ഞു. വേഗത്തില്‍ 3000 റണ്‍സ് തികച്ച ലോകത്തിലെ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. കരിയറിന്റെ ഈ ഘട്ടത്തില്‍ കോലി ബാബറിനേക്കാള്‍ പിന്നിലായിരുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Story first published: Saturday, July 4, 2020, 8:56 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X