വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

താരങ്ങളെ എങ്ങനെ പരിഗണിക്കണമെന്ന് കൃത്യമായി അറിയാം; രവി ശാസ്ത്രിയെ പ്രശംസിച്ച് മുന്‍ പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെന്ന നിലയില്‍ ശ്രദ്ധേയ നേട്ടങ്ങളാണ് രവി ശാസ്ത്രി സ്വന്തമാക്കിയത്. 2017ല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉയര്‍ച്ചകളായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകനെത്തേടി പാകിസ്താനില്‍ നിന്ന് പ്രശംസ എത്തിയിരിക്കുകയാണ്. മുന്‍ പാക് താരം ബാസിത് അലിയാണ് ശാസ്ത്രിയെ പ്രശംസിച്ചത്. നിലവിലെ പരിശീലകരില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പരിശീലകനെന്നാണ് ശാസ്ത്രിയെ ബാസിത് വിശേഷിപ്പിച്ചത്. ബാസിതിന്റെ യുട്യൂബ് ചാനലിലെ ചാറ്റ് ഷോയ്ക്കിടെയായിരുന്നു അദ്ദേഹം ശാസ്ത്രിയെ പുകഴ്ത്തിയത്. മികച്ച കളിക്കാരനായിരുന്ന ശാസ്ത്രി അതേ മികവാണ് പരിശീലകനെന്ന നിലയിലും പുറത്തെടുക്കുന്നത്. ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ടീമെന്ന നിലയില്‍ ടീമിന്റെ ഉയര്‍ച്ചയ്ക്കായുള്ള കാഴ്ചപ്പാടും മനോഹരമാണ്.

മികച്ച താരങ്ങളുള്ള ടീമായതിനാല്‍ അദ്ദേഹത്തിന് ജോലി ഇല്ലെന്ന തരത്തിലുള്ള ആരോപണങ്ങളോട് യോജിപ്പില്ല. വലിയ താരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ച് ശാസ്ത്രിക്ക് വലിയ കാഴ്ചപ്പാടുണ്ട്. പാകിസ്താനില്‍ ഷുഹൈബ് അക്തറെപ്പോലൊരു താരമുണ്ടായിട്ടും അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പരിശീലകര്‍ക്ക് കഴിഞ്ഞില്ല. അതിന് ആര്‍ക്കെങ്കിലും സാധിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച താരമായി അക്തര്‍ മാറിയേനെയെന്നും ബാസിത് അഭിപ്രായപ്പെട്ടു. കഴിഞ്ഞിടെ തന്റെ പരിശീലക റോളിനെക്കുറിച്ച് രവി ശാസ്ത്രിയും മനസ്സ് തുറന്നിരുന്നു. പരിശീലകനെന്ന നിലയില്‍ എല്ലാവര്‍ക്കും അവരുടേതായ ജോലിയുണ്ട്. ടീമിനെ മികച്ച സാധ്യതകളിലേക്ക് വഴിതുറന്ന് കൊടുക്കുകയെന്നതാണ് തന്റെ ജോലിയെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. പരിശീലകെന്നത് നമ്മുടെ കൈയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ravishathri

 ഈ തന്ത്രത്തിന് മുന്നില്‍ ഗെയ്‌ലിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല; ഭുവനേശ്വര്‍ കുമാര്‍ ഈ തന്ത്രത്തിന് മുന്നില്‍ ഗെയ്‌ലിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല; ഭുവനേശ്വര്‍ കുമാര്‍

താരങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താനുള്ള വഴി പറഞ്ഞുകൊടുക്കുകയാണ് പ്രധാനമായും ചെയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പര സ്വന്തമാക്കിയത് ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലായിരുന്നു. ഇതേ വര്‍ഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മത്സരവും ജയിച്ചു. 2019ല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. ഇതെല്ലാം ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലാണ്. അതേ സമയം ഇതുവരെ ലോകകപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2019 ഏകദിന ലോകകപ്പില്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ പേസ് ത്രയത്തെ ടെസ്റ്റില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിലും ശാസ്ത്രി നിര്‍ണ്ണായക പങ്കുവഹിച്ചു. വിരാട് കോലിയ്ക്കും ഇഷ്ട പരിശീലകനാണ് ശാസ്ത്രി. അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായിരിക്കെ കോലിയുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടാവുകയും കുംബ്ലെ പരിശീലകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. പിന്നീടാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തിയത്.

Story first published: Saturday, June 27, 2020, 11:54 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X