ലോകകപ്പ്: ഫൈനലില്‍ ആരൊക്കെ? ഇന്ത്യയെത്തുമോ? അഫ്രീഡിയുടെ പ്രവചനം ഇങ്ങനെ...
ലണ്ടന്‍: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലില്‍ ആരൊക്കെയെത്തുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നിലവില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു പോയിന്റ് പിറകിലായി ന്യൂസിലാന്‍ഡ് രണ്ടാതും രണ്ടു പോയിന്റ് പിന്നില്‍ ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്. ഏഴു പോയിന്റുള്ള ഇന്ത്യയാണ് നാലാംസ്ഥാനത്ത്.
ഫൈനലിസ്റ്റുകളെക്കുറിച്ച് ഇതിനകം പല പ്രവചനങ്ങളും പുറത്തു വന്നു കഴിഞ്ഞു. പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയും ഇപ്പോള്‍ സെമി ഫൈനലിസ്റ്റുകളെയും ഫൈലിസ്റ്റുകളെയും പ്രവചിച്ചിരിക്കുകയാണ്.

ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍
മുന്‍ ടീമംഗവും പാകിസ്താന്റെ ഇതിഹാസ പേസറുമായ ഷുഐബ് അക്തറിന്‍റെ യൂട്യൂബ് ചാനലിലാണ് അഫ്രീഡി സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും തിരഞ്ഞെടുത്തത്. ഇന്ത്യക്കൊപ്പം നിലവലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ആതിഥേയരായ ഇംഗ്ലണ്ട്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡ് എന്നിവര്‍ സെമിയിലെത്തുമെന്ന് അഫ്രീഡി പറഞ്ഞു.
ഇവരില്‍ നിന്നും ആരൊക്കെയാവും ഫൈനലിലേക്കു മുന്നേറുകയെന്ന അക്തറിന്റെ ചോദ്യത്തിന് ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലിനാണ് സാധ്യതയെന്നും അഫ്രീഡി വ്യക്തമാക്കി.

മുമ്പ് ബൗളിങില്‍ പതറിയിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ കളിയുടെ നിലവാരം വളരെയധികം ഉയര്‍ത്തിയതായി അഫ്രീഡി ചൂണ്ടിക്കാട്ടി. നേരത്തേ ഇന്ത്യ ബൗളിങില്‍ പതറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൗളര്‍മാരും ഗംഭീരമായാണ് പന്തെറിയുന്നത്.
പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബൗളര്‍മാര്‍ യുവതാരങ്ങളാണെങ്കിലും വളരെയധികം ആത്മവിശ്വാസത്തോടെയാണ് അവര്‍ പന്തെറിയുന്നത്. സന്തുലിതമായി ടീമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും അഫ്രീഡി വിലയിരുത്തി.

ഇന്ത്യയെ മാതൃകയാക്കണം
യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പാകിസ്താന്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് അഫ്രീഡി പറഞ്ഞു. അണ്ടര്‍ 19 ടീമിന്റെ കോച്ചും മുന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ് മികച്ച പരിശീലനമാണ് യുവതാരങ്ങള്‍ക്കു നല്‍കുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് താരങ്ങള്‍ക്കു ഏറെ ഗുണം ചെയ്യും.
പാകിസ്താനും അതുപോലെ മുന്‍ കളിക്കാരെ ജൂനിയര്‍ ടീമിന്റെ ചുമതല ഏല്‍പ്പിക്കണം. ക്രിക്കറ്റ് ഇപ്പോള്‍ മാറിക്കഴിഞ്ഞു. പുതിയ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടാവുമെന്നും അഫ്രീഡി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications