വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ തോറ്റത് തന്നെ ! അന്നും ഇത് പറഞ്ഞു-അബ്ദുള്‍ റസാഖ്

സ്‌റ്റോക്‌സിന്റെ പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്

കറാച്ചി: ബെന്‍ സ്റ്റോക്‌സിന്റെ ഓണ്‍ ഫയറെന്ന പുസ്തകത്തില്‍ ഇന്ത്യക്കെതിരേയുള്ള പരാമര്‍ശം പാകിസ്താന്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. തങ്ങള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലെ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നു ജയത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്നായിരുന്നു സ്‌റ്റോക്‌സ് തുറന്നടിച്ചത്. ഇതിനു പിന്നാലെ പാകിസ്താന്റെ മുന്‍ താരം സിക്കന്ദര്‍ ഭക്തും ഇതിനെ അനുകൂലിച്ച് രംഗത്തു വന്നു. ലോകകപ്പില്‍ പാകിസ്താന്റെ സെമി ഫൈനല്‍ പ്രവേശനം തടയുന്നതിനു വേണ്ടി ഇന്ത്യ മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരപണം. ഇപ്പോഴിതാ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്.

1

ഇന്ത്യ തോറ്റു കൊടുക്കുകയായിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. അന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കളി കഴിഞ്ഞപ്പോഴും ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റുള്ളവരും സമാനമായ അഭിപ്രായം തന്നൊയിരുന്നു അന്നു പറഞ്ഞത്. ഇഷ്ടമുള്ളപ്പോഴെല്ലാം അനായാസം സിക്‌സറുകളും ബൗണ്ടറികളും നേടിയിട്ടുള്ള ഇന്ത്യയുടെ ആ താരം അന്ന് എല്ലാ പന്തുകളും ബ്ലോക്ക് ചെയ്യുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ എല്ലാവര്‍ക്കും കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നും റസാഖ് വിശദമാക്കി.

പാകിസ്താന്റെ മുന്‍ താരം മുഷ്താഖ് അഹമ്മദും ഇന്ത്യയെ വിമര്‍ശിച്ചിട്ടുണ്ട്. തങ്ങളുടെ അയല്‍ രാജ്യം കൂടിയായ പാകിസ്താനെ ഇന്ത്യ മനപ്പൂര്‍വം നിരാശരാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലായിരുന്നു ഇന്ത്യക്കു തോല്‍വി നേരിട്ടത്. ഇന്ത്യക്കു നേരിട്ട ഏക പരാജയവും ഇത് തന്നെയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരം അത്ര നിര്‍ണായകമായിരുന്നില്ലെങ്കിലും ഇംഗ്ലണ്ടിനു ജയം അനിവാര്യമായിരുന്നു.
ഇന്ത്യയുമായുള്ള മല്‍സരത്തെക്കുറിച്ച് മാത്രമല്ല ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മറ്റു കളികളെക്കുറിച്ചും സ്റ്റോക്സ് ഓണ്‍ ഫയറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ഇന്ത്യക്കു 11 ഓവറില്‍ ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ ശേഷമുള്ള ധോണിയുടെ ബാറ്റിങ് വിചിത്രമായി തോന്നി. സിക്സറുകളേക്കാള്‍ സിംഗിളുകള്‍ നേടാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യക്കു മല്‍സരത്തില്‍ ജയിക്കാന്‍ കഴിയുമായിരുന്നു.

ധോണി ടീം ഇന്ത്യയിലേക്കു മടങ്ങിവരും! രാജ്യത്തിന് ഇനിയും വേണമെന്ന് ബിസിസിഐ ട്രഷറര്‍ധോണി ടീം ഇന്ത്യയിലേക്കു മടങ്ങിവരും! രാജ്യത്തിന് ഇനിയും വേണമെന്ന് ബിസിസിഐ ട്രഷറര്‍

ധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനിധോണി എന്തിന് ടീമിലേക്കു തിരിച്ചുവരണം? അതിന്റെ ആവശ്യമില്ല! കാരണം ചൂണ്ടിക്കാട്ടി കിര്‍മാനി

ധോണിയില്‍ നിന്നോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ഇന്ത്യയെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല. ജയം സാധ്യമെന്നു തോന്നിയാല്‍ ഏതറ്റം വരെയും പോവണമെന്നതാണ് തന്റെ രീതി. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങും ദുരൂഹമായയാണ് തോന്നിയത്. ഇംഗ്ലീഷ് ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് അറിയാം. പക്ഷെ ഇന്ത്യയുടെ ബാറ്റിങ് വളരെ വിചിത്രമായാണ് തനിക്കു തോന്നയത്.

Story first published: Saturday, May 30, 2020, 16:03 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X