Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ മതം, വംശം, ജാതി നോക്കാതെ കളിക്കാരെ പിന്തുണയ്ക്കുമെന്ന് വ്യക്തമായി: ഷുഹൈബ് അക്തര്‍

കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ മത്സരത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച താരമാണ് മുഹമ്മദ് സിറാജ്. നേരത്തെ തന്നെ ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറ്റം നടത്താന്‍ സിറാജിന് സാധിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് തിളങ്ങാനോ ടീമില്‍ സ്ഥിര സാന്നിധ്യമാവാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇന്ത്യന്‍ ആരാധകര്‍ പലപ്പോഴും മോശം ബൗളര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറാജ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നായി അദ്ദേഹം വീഴ്ത്തിയത്. ഇപ്പോഴിതാ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്തുണച്ചതിനെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ പാക് പേസ് ഇതിഹാസം ഷുഹൈബ് അക്തര്‍.

'ടീം രൂപപ്പെടുന്നത് കളത്തിലല്ല,ഡ്രസിങ് റൂമിലാണ്. 36 റണ്‍സിന് പുറത്തായ ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കില്‍ ഡ്രസിങ് റൂമിലെ തീരുമാനങ്ങളാണ് അതിന് കാരണം. അജിന്‍ക്യ രഹാനെയുടെ പോരാട്ടം മികച്ചതായിരുന്നു. കോലി,ഇഷാന്ത്,ഷമി എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യയുടെ ഉത്തരമൊരു പ്രകടനം. രഹാനെ ബാറ്റുകൊണ്ടും നായകമികവുകൊണ്ടും ഒരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ബൗളിങ് ചേഞ്ച് വരുത്തിയതും ബൂംറയെ ഉപയോഗിച്ചതുമെല്ലാം മനോഹരമായിരുന്നു.

shoaibakhtar

സിറാജിന് പിതാവിനെ നഷ്ടമായ ശേഷം സഹതാരങ്ങളുടെ പിന്തുണ അത്യാവശ്യമായിരുന്നു. അവന് എല്ലാവരും പിന്തുണ നല്‍കിയതോടെ ജാതി,മതം,വംശം നോക്കാതെ ഇന്ത്യ താരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് വ്യക്തമായി. സിറാജിന്റെ പിതാവിനെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അവന്റെ അരങ്ങേറ്റം. എന്നാല്‍ അത് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല'-അക്തര്‍ പറഞ്ഞു.

ഓസീസ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെയാണ് മുഹമ്മദ് സിറാജിന്റെ പിതാവ് മരണപ്പെടുന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു സിറാജിന്റെ പിതാവ്. വളരെ കഷ്ടപ്പെട്ട് ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് സിറാജ് ക്രിക്കറ്റ് താരമായി വളര്‍ന്നത്. തനിക്ക് എല്ലാ പിന്തുണയും നല്‍കിയ പിതാവിന്റെ മരണം സിറാജിനെ തളര്‍ത്തിയെങ്കിലും അദ്ദേഹം ആഗ്രഹിച്ചത് സഫലമാക്കാന്‍ ഓസ്‌ട്രേലിയയില്‍ തുടരാന്‍ സിറാജ് തീരുമാനിക്കുകയായിരുന്നു.

ഇതോടെ രണ്ടാം ടെസ്റ്റില്‍ സിറാജ് മുഹമ്മദ് ഷമിക്ക് പകരക്കാരനായി ടീമിലെത്തി. ഓസീസ് ബാറ്റിങ്ങിലെ നെടുന്തൂണുകളിലൊരാളായ മാര്‍നസ് ലാബുഷാനെയെ പുറത്താക്കിയാണ് സിറാജ് തന്റെ വരവറിയിച്ചത്. മൂന്നും നാലും ടെസ്റ്റിലും സിറാജ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെന്ന കാര്യം ഉറപ്പാണ്. അവസാന ഐപിഎല്ലില്‍ നടത്തിയ ശ്രദ്ധേയ പ്രകടനമാണ് സിറാജിനെ ഇത്തരമൊരു മികച്ച പ്രകടനത്തിന് സഹായിച്ചത്.

Story first published: Saturday, January 2, 2021, 11:48 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+