Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എങ്ങനെയാണ് സച്ചിന്റെ വിക്കറ്റ് നേടിയിരുന്നത്? തന്ത്രം വെളിപ്പെടുത്തി മുന്‍ പാക് താരം അബ്ദുല്‍ റസാഖ്

കറാച്ചി: ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി തുടങ്ങിയ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. ഒട്ടുമിക്ക വേദികളിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ സച്ചിന്‍ നടത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള താരമാണ്. ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി, വഖാര്‍ യൂനിസ്, വസിം അക്രം തുടങ്ങി പാകിസ്താന്റെ ഇതിഹാസ ബൗളര്‍മാരെയെല്ലാം മികച്ച രീതിയില്‍ സച്ചിന്‍ നേരിട്ടിട്ടുണ്ട്.

പലപ്പോഴും പാകിസ്താനെതിരായ മത്സരത്തില്‍ സച്ചിന് വെല്ലുവിളി ഉയര്‍ത്തിയ താരമാണ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. റസാഖിന്റെ കൃത്യമായ ലൈനും ലെങ്തുമുള്ള പന്തുകള്‍ സച്ചിനെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നതാണ് വസ്തുത. ആറ് തവണ സച്ചിന്റെ വിക്കറ്റ് ഏകദിനത്തില്‍ അദ്ദേഹം നേടിയിട്ടുണ്ട്. 90കള്‍ക്ക് ശേഷം സെഞ്ച്വറിയിലേക്കുള്ള ദൂരത്തിനിടെയാണ് പലപ്പോഴും സച്ചിനെ റസാഖ് പുറത്താക്കിയിട്ടുള്ളത്. ഇപ്പോഴിതാ സച്ചിനെപ്പോലൊരു ഇതിഹാസ ബാറ്റ്‌സ്മാനെതിരേ എങ്ങനെയാണ് ആധിപത്യം പുലര്‍ത്തിയതെന്നും എങ്ങനെയാണ് വിക്കറ്റ് നേടിയിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അബ്ദുല്‍ റസാഖ്.

abdulrazzaq-sachin

'നിങ്ങള്‍ക്ക് സ്വാഭാവികമായ പ്രതിഭയുണ്ടെങ്കിലോ കളിക്കാന്‍ കഴിയാത്ത പന്തുകള്‍ എറിയാന്‍ സാധിക്കുമെങ്കിലോ നിങ്ങള്‍ക്ക് വിജയം നേടാനാവും. അല്ലാത പക്ഷം സ്വിങ് ചെയ്യാന്‍ സാധിക്കാത്ത, യോര്‍ക്കറുകള്‍ വഴങ്ങാത്ത സാധാരണ ബൗളര്‍മാര്‍ക്ക് ഒരു ഉയര്‍ച്ചയും സ്വന്തമാക്കാനാവില്ല. തുടക്ക സമയത്ത് സച്ചിനെതിരേ ഇന്‍ സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങുമാണ് കൂടുതലും എറിഞ്ഞിരുന്നത്.

ഇത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണെന്ന് പറയാനാവില്ല. നല്ലൊരു പന്തെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഔട്ട് സ്വിങ്ങറിനെ പ്രതീക്ഷിക്കുന്ന സച്ചിനെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇത്തരം പന്തുകള്‍ക്ക് സാധിച്ചേക്കും.പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഇഷ്ടമാണ്. അത് ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും അങ്ങനെയാണ്'- അബ്ദുല്‍ റസാഖ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ താരങ്ങളേക്കാള്‍ പ്രതിഭയുള്ളവരാണ് പാകിസ്താന്‍ താരങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോലിയേയും ബാബര്‍ അസാമിനേയും താരതമ്യം ചെയ്യരുതെന്നും കാരണം ഇന്ത്യയിലേക്കാള്‍ പ്രതിഭാശാലികളായ താരങ്ങളുള്ളത് പാകിസ്താനാണെന്നുമാണ് റസാഖ് പറഞ്ഞത്. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാനാവുന്ന റസാഖ് 46 ടെസ്റ്റില്‍ നിന്ന് 1946 റണ്‍സും 100 വിക്കറ്റും 265 ഏകദിനത്തില്‍ നിന്ന് 5080 റണ്‍സും 269 വിക്കറ്റും 32 ടി20യില്‍ നിന്ന് 393 റണ്‍സും 20 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Monday, June 28, 2021, 11:47 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+