ഇന്ത്യ ശ്രീലങ്കയിലേക്ക് സി ടീമിനെ അയച്ചാലും ജയിക്കാനാവും; കമ്രാന്‍ അക്മല്‍
കറാച്ചി: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ജൂണ്‍ രണ്ടിന് ആരംഭിക്കും. മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുന്ന പര്യടനം സെപ്തംബര്‍ 14നാണ് അവസാനിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ ബി ടീം ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. ജൂലൈയില്‍ നടക്കുന്ന പരമ്പരയുടെ മത്സരക്രമം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടി20 ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള യുവതാരങ്ങളെ പരിഗണിച്ചാവും ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുക. മൂന്ന് ഏകദിനവും അഞ്ച് ടി20യുമാണ് പരമ്പരയിലുള്ളത്.
ഇപ്പോഴിതാ സീനിയര്‍ താരങ്ങളില്ലാത്തത് പ്രശ്‌നമല്ലെന്നും ഇന്ത്യ സി ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചാലും ഇന്ത്യക്ക് ജയിക്കാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. 'ഇന്ത്യയുടെ മാനസികമായ ശക്തിയാണ് എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നത്. ഒരേ സമയം ടീമുകള്‍ കളിക്കാന്‍ പോകുന്നു. ഒന്ന് ഇംഗ്ലണ്ടിലും മറ്റൊന്ന് ശ്രീലങ്കയിലും. ഈ ക്രിക്കറ്റ് സംസ്‌കാരം വളരെ ശക്തമാണ്. ഒരേ സമയം മൂന്ന് അന്താരാഷ്ട്ര ടീമുകളെ ഇറക്കാന്‍ അവര്‍ക്ക് സാധിക്കും. അതിന് കാരണം യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതാണ്'-യുട്യൂബ് ചാനലിലൂടെ കമ്രാന്‍ അക്മല്‍ പറഞ്ഞു.

ക്യാപ്റ്റന്‍മാരെന്ന നിലയില്‍ ധോണിയും കോലിയും മികച്ച രീതിയില്‍ ടീമിനെ നയിച്ചു. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നു. അവര്‍ക്കുള്ള ക്യാപ്റ്റന്‍മാരെ നോക്കുക. രോഹിതിന് വിശ്രമം വേണ്ടിവന്നാല്‍ കെ എല്‍ രാഹുലുണ്ട്. വലിയ താരങ്ങളുടെ അഭാവം ഒരിക്കലും ഇന്ത്യയെ ബാധിക്കുന്നില്ല. ഇന്ത്യ സി ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചാലും വിജയിക്കാനാവും. ബംഗ്ലാദേശിനോട് ഇക്കഴിഞ്ഞ പരമ്പര അവര്‍ തോറ്റുവെന്നും അക്മല്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയേയും അക്മല്‍ പ്രശംസിച്ചു.ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രവി ശാസ്ത്രിയാണെന്നാണ് അക്മല്‍ പറഞ്ഞത്. സമീപകാലത്തായി ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിദേശ പര്യടനങ്ങളിലടക്കം ഇന്ത്യ കരുത്ത് കാട്ടുന്നു. അവസാന ഓസീസ് പര്യടനത്തില്‍ ടെസ്റ്റ്,ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ശ്രീലങ്കയില്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കാനാണ് സാധ്യത.ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,പൃഥ്വി ഷാ,സൂര്യകുമാര്‍ യാദവ്,ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരെല്ലാം പരമ്പരയില്‍ ഉള്‍പ്പെട്ടേക്കും. ഈ പരമ്പരയില്‍ തിളങ്ങുന്ന യുവതാരങ്ങളെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications