For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ അസാമിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധം: മുന്‍ പാക് കോച്ച്

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രഗത്ഭരായ താരങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പാക് നായകന്‍ ബാബര്‍ അസാമും. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്ന ഇരുവരിലും ഏറ്റവും മികച്ചവനാരെന്നതില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പലരും കോലിയുമായി ബാബറെ താരതമ്യം ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരവും പരിശീലകനുമായ മുദാസര്‍ നാസര്‍.

1

ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നതിനെ അസംബന്ധം എന്നാണ് മുദാസര്‍ നാസര്‍ വിശേഷിപ്പിച്ചത്. പാക് പാഷന്‍ ടോട്ട് നെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നാസറിന്റെ അഭിപ്രായ പ്രകടനം. പാകിസ്താന്‍ ആരാധകര്‍ക്ക് ഒരു ഹീറോയെ വേണം. അവരെ സന്തോഷിപ്പിക്കാനുള്ള കഴിവ് ബാബര്‍ അസാമിന് ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അതിനാലാണ് കോലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്ന തരത്തിലുള്ള അസംബന്ധം നടത്തുന്നത്. കോലിയെ താരതമ്യം ചെയ്യാന്‍ കഴിയുന്നത് സച്ചിനുമായി മാത്രമാണെന്നും ബാബര്‍ ഇനിയും വളരാനുണ്ടെന്നും അതിന് ഇനിയും സമയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച ബാബര്‍ നിലവില്‍ പാക് ടീമിന്റെ നട്ടെല്ലാണ്. സ്ഥിരതയോടൊപ്പം ക്ലാസിക് ബാറ്റിങ് ശൈലിയുമാണ് ബാബറിനെ ആരാധകരുടെ പ്രിയ താരമാക്കിയത്.

2

സര്‍ഫറാസ് അഹമ്മദിനെ പാക് ടീമിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കി പകരം ബാബറിനെ കഴിഞ്ഞിടെ തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു. താരതമ്യേനെ തുടക്കക്കാരനായ ബാബറിനെ നിലവില്‍ കോലിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് നാസര്‍ പറയുന്നത്. മുന്‍ പാക് താരമായ മുദാസര്‍ നാസര്‍ 2007ല്‍ പാകിസ്താനെ പരിശീലിപ്പിച്ചിട്ടുണ്ട്. സിംബാബ് വെ ടീമിന്റെ പരിശീലകസ്ഥാനത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1976ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ നാസര്‍ ഓപ്പണറായിരുന്നു. 1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് പരിശീലക റോളിലേക്ക് തിരിയുകയായിരുന്നു. മുന്‍ പാക് ടെസ്റ്റ് താരം നാസര്‍ മുഹമ്മദിന്റെ മകനാണ് മുദാസര്‍ നാസര്‍.

3

25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. അതേ സമയം കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. ടി20യില്‍ മാത്രമാണ് കോലിയേക്കാള്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം ബാബറിന് അവകാശപ്പെടാനുള്ളത്. എന്നാല്‍ നായക പദവി ഏറ്റെടുത്ത ശേഷമുള്ള ബാബറിന്റെ പ്രകടനം ഇനി കണ്ടറിയണം. പാക് കോച്ച് മിസ്ബാഹ് ഉല്‍ഹഖും പാക് ആരാധകരും വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് ബാബര്‍. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ബാബറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Story first published: Saturday, June 27, 2020, 12:27 [IST]
Other articles published on Jun 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+