വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: എന്തിന് അവരെ ഭയക്കുന്നു? ഈ ശൈലി ശരിയല്ല... ഇന്ത്യയെ വിമര്‍ശിച്ച് സെവാഗ്

ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീമാണ് ഇന്ത്യ

By Manu

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ടീം ഇന്ത്യ പടയോട്ടം തുടരുകയാണെങ്കിലും മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അത്ര സംതൃപ്തനല്ല. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് അദ്ദേഹത്തെ നിരാശനാക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ എക്കാലവും നന്നായി കളിക്കുന്നവരാണ് ഇന്ത്യ. എന്നാല്‍ ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ പതറുകയാണ്.

ലോകകപ്പ്: ഒന്നില്‍ പിഴച്ചാല്‍ എന്തിന് പഴിക്കുന്നു? ധോണിക്ക് കട്ട സപ്പോര്‍ട്ടുമായി കോലി ലോകകപ്പ്: ഒന്നില്‍ പിഴച്ചാല്‍ എന്തിന് പഴിക്കുന്നു? ധോണിക്ക് കട്ട സപ്പോര്‍ട്ടുമായി കോലി

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിലും സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ത്തു. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി സെവാഗ് രംഗത്തു വന്നിരിക്കുന്നത്.

എന്തിന് പ്രതിരോധിച്ച് കളിക്കുന്നു?

എന്തിന് പ്രതിരോധിച്ച് കളിക്കുന്നു?

സ്പിന്നര്‍മാര്‍ക്കെതിരേ എന്തിനാണ് പ്രതിരോധാത്മക ശൈലി സ്വീകരിക്കുന്നതെന്നാണ് സെവാഗ് ചോദിക്കുന്നത്. അഫ്ഗാനിസ്താനെതതിരായ കളിയില്‍ അവരുടെ പ്രധാന സ്പിന്നര്‍ റാഷിദ് ഖാന്റെ ആദ്യ നാലോവറില്‍ ഇന്ത്യ 25 റണ്‍സെടുത്തു. ശേഷിച്ച ആറോവറില്‍ നേടാനായത് 13 റണ്‍സ് മാത്രം. വിന്‍ഡീസിനെതിരേ സ്പിന്നര്‍ ഫാബിയന്‍ അലനെതിരേ ആദ്യ അഞ്ചോവറില്‍ 34 റണ്‍സെടുത്ത ബാറ്റിങ് നിര അടുത്ത അഞ്ചോവറില്‍ നേടിയത് വെറും 18 റണ്‍സാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഇങ്ങനെ ഡിഫന്‍സീവായി കളിക്കുന്നത് ശരിയല്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

വിമര്‍ശനം നേരിട്ടു

വിമര്‍ശനം നേരിട്ടു

അഫ്ഗാനിസ്താനെതിരേ 11 റണ്‍സിന്റെ നേരിയ വിജയം നേടിയ മല്‍സരത്തിലും സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യ വിമര്‍ശനം നേരിട്ടിരുന്നു. എംഎസ് ധോണിയും കേദാര്‍ ജാദവും സ്പിന്നര്‍മാര്‍ക്കെതിരേ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പല പന്തുകളിലും റണ്‍സെടുക്കാന്‍ ഇന്ത്യക്കായില്ല. ഇതു കാരണമാണ് മല്‍സരത്തില്‍ ഇന്ത്യയെ കുറഞ്ഞ സ്‌കോറിലൊതുക്കാന്‍ അഫ്ഗാന് കഴിഞ്ഞത്. എങ്കിലും ബൗളര്‍മാരുടെ മികച്ച പ്രകടനം ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

ഇനി ഇംഗ്ലണ്ടിനെതിരേ

ഇനി ഇംഗ്ലണ്ടിനെതിരേ

ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച ഇന്ത്യയുടെ അടുത്ത കളി ആതിഥേയരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെതിരേയാണ്. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ ശേഷിച്ച കളികള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റെടുക്കാം. എന്നാല്‍ ഇംഗ്ലണ്ടിനാവട്ടെ സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരേ ജയിച്ചേ തീരൂ.
ജൂണ്‍ 30നു ഞായറാഴ്ച ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിനുശേഷം ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായും ഇന്ത്യ ഏറ്റുമുട്ടുന്നുണ്ട്.

Story first published: Friday, June 28, 2019, 10:27 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X