വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനേക്കാള്‍ ബുദ്ധിമാന്‍ ക്രിക്കറ്റില്‍ ഇല്ല... റിയല്‍ ജീനിയസ്, ധോണിയോ കോലിയോ അല്ല! ജാഫര്‍ പറയുന്നു

ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

ദില്ലി: ലോക ക്രിക്കറ്റില്‍ നിലവില്‍ മല്‍സര രംഗത്തുള്ളവരില്‍ ഏറ്റവും ബുദ്ധിമാനായ താരം ആരെന്ന് ചൂണ്ടിക്കാണിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായ വസീം ജാഫര്‍ ഇതാരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ ഒരു ചോദ്യോത്തര സെഷനിലാണ് ഏറ്റവും ബുദ്ധിപരമായി ചിന്തിക്കുന്ന കളിക്കാരനെക്കുറിച്ച് ജാഫര്‍ വെളിപ്പെടുത്തിയത്.

jaffer

നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍, മുഴുവന്‍ ടീമുകളിലും വച്ച് ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റര്‍ ആരാണെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത് എന്നായിരുന്നു ചോദ്യം. കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ജാഫര്‍ നല്‍കിയ ഉത്തരം രോഹിത് ശര്‍മയെന്നായിരുന്നു. നേരത്തേ മുംബൈ ടീമില്‍ രോഹിത്തിനൊപ്പം ജാഫര്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രോഹിത് എത്ര മാത്രം ബുദ്ധിശാലിയായ ക്രിക്കറ്ററാണെന്നു തനിക്കു നല്ല ബോധ്യമുണ്ടെന്നും ജാഫര്‍ പറയുന്നു.

ടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രംടെസ്റ്റിലെ ഓപ്പണിങ് വെടിക്കെട്ട്... കൈയടിക്കേണ്ടത് സെവാഗിനല്ല! തുടക്കമിട്ടത് പാക് താരമെന്നു അക്രം

ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍ധോണി ലക്ഷ്യമിട്ടത് വെറും 30 ലക്ഷം! ശേഷം സ്വസ്ഥ ജീവിതം... അന്നു തന്നോടു പറഞ്ഞു- വസീം ജാഫര്‍

ടെസ്റ്റില്‍ ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചപ്പോള്‍ അതിനു വേണ്ടി രോഹിത് എടുത്ത തയ്യാറെടുപ്പുകളെ ജാഫര്‍ പുകഴ്ത്തി. പിടിച്ചുനില്‍ക്കുകയെന്നതായിരുന്നു രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് രോഹിത്ത് തിരിച്ചറിഞ്ഞിരുന്നതായും ജാഫര്‍ ചൂണ്ടിക്കാട്ടി. കളിയുടെ പ്രാരംഭഘട്ടം പിന്നിടാന്‍ കഴിഞ്ഞാല്‍ രോഹിത് എല്ലായ്‌പ്പോഴും അപടകാരിയായി മാറും. നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും ജാഫര്‍ വിലയിരുത്തി.

rohit

നേരത്തേ രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്ക ഏഷ്യക്കു പുറത്ത് മുന്നോട്ട് കയറി ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നില്ലെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ പക്വത നേടിക്കഴിഞ്ഞതായി തനിക്കുറപ്പുണ്ട്. തന്റെ ബാറ്റിങില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങളും അദ്ദേഹം വരുത്തിയിട്ടുണ്ട്. ടെസ്റ്റ് ഓപ്പണറെന്ന പുതിയ റോളില്‍ ടീം മാനേജ്‌മെന്റ് സ്ഥിരമായി അവസരം നല്‍കണമെന്നും ജാഫര്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കു വേണ്ടി അധികം മല്‍സരങ്ങള്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ജാഫര്‍. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് തികച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാനും 150 മല്‍സരങ്ങളില്‍ കളിച്ച ഒരേയൊരു താരവും കൂടിയാണ് അദ്ദേഹം. മാത്രമല്ല രഞ്ജിയില്‍ രണ്ടു സീസണുകളില്‍ 1000ത്തിനു മുകളില്‍ നേടിയ ഏക താരവും ജാഫറാണ്.

Story first published: Monday, March 30, 2020, 15:28 [IST]
Other articles published on Mar 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X