Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ ഗംഭീറിന്റെ ലോകകപ്പ് ടീം... ഇന്ത്യന്‍ ടീമില്‍ പന്തും ജഡേജയുമില്ല!! സംഘത്തില്‍ സര്‍പ്രൈസ് താരം

ഇതാ ഗംഭീറിന്റെ ലോകകപ്പ് ടീം | #ICCCWC2019 | Oneindia Malayalam

ദില്ലി: മേയ് മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായിക പ്രേമികള്‍. ഐസിസി റാങ്കിങില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാത്രമേ ഇത്തവണ അങ്കത്തിനുള്ളൂവെന്നതാണ് ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. റൗണ്ട് റോബിന്‍, നോക്കൗട്ട് റൗണ്ട് രീതിയിലാണ് മല്‍സരങ്ങള്‍ നടക്കുക. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടുവെന്നത് ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കുകയും ചെയ്യും.

ലോകകപ്പിന് ഇനി നാലു മാസം മാത്രം ശേഷിക്കെ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് കിരീട വിജയങ്ങളില്‍ പങ്കാളിയായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

റിഷഭ് പന്തും രവീന്ദ്ര ജഡേജയുമില്ല

റിഷഭ് പന്തും രവീന്ദ്ര ജഡേജയുമില്ല

മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഗംഭീര്‍ ഉള്‍പ്പെടുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. ധോണിയെക്കൂടാതെ മറ്റൊരു വെറ്ററന്‍ താരമായ ദിനേഷ് കാര്‍ത്തികാണ് ലോകകപ്പ് സംഘത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം. അടുത്തിടെ ദേശീയ ടീമിലേക്കു തിരിച്ചെത്തിയ ജഡേജ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്.

രാഹുലും പാണ്ഡ്യയും ടീമില്‍

രാഹുലും പാണ്ഡ്യയും ടീമില്‍

ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും അടുത്തിടെ അതു പിന്‍വലിച്ചതിനെ തുടര്‍ന്നു കളിക്കളത്തില്‍ തിരിച്ചെത്തുകയും ചെയ്ത യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ഗംഭീറിന്റെ ടീമില്‍ ഇടം കണ്ടെത്തി.
വിലക്ക് നീക്കിയതിനെ തുടര്‍ന്നു ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്ന പാണ്ഡ്യ മൂന്നാം ഏകദിനത്തില്‍ കളിക്കുകയും ചെയ്തിരുന്നു.

അശ്വിനെ ഉള്‍പ്പെടുത്തി

അശ്വിനെ ഉള്‍പ്പെടുത്തി

മുന്‍ ലോക ഒന്നാം നമ്പര്‍ ബൗളറും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിനാണ് ഗംഭീറിന്റെ ലോകകപ്പ് ടീമിലെ സര്‍പ്രൈസ് താരം. നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും പുറത്തായ അദ്ദേഹം ടെസ്റ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ.
എന്നാല്‍ അശ്വിന്റെ അനുഭവസമ്പത്ത് ഇംഗ്ലണ്ടില്‍ ഇന്ത്യക്കു തുണയാവുമെന്നും അവിടുത്തെ പിച്ച് അദ്ദേഹത്തിന്റെ ബൗളിങിനെ തുണയ്ക്കമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നു.

ഗംഭീറിന്റെ ലോകകപ്പ് ടീം

ഗംഭീറിന്റെ ലോകകപ്പ് ടീം

വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, എംഎസ് ധോണി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.

Story first published: Tuesday, January 29, 2019, 10:02 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+