ഇന്ത്യ 0/1, വിജയലക്ഷ്യം 330 റണ്‍സ്- കോലിയുടെ മികച്ച ഇന്നിങ്‌സ് ഈ കളിയിലേതെന്ന് ഗംഭീര്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് ഏതെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ത്തിലേറെ റണ്‍സ് വാരിക്കൂട്ടിക്കഴിഞ്ഞ കോലിയെപ്പൊലു താരത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് തിരഞ്ഞെടുക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.

ഏകദിനം മാത്രം നോക്കിയാല്‍ നിരവധി ഉജ്ജ്വല ഇന്നിങ്‌സുകള്‍ കോലി കളിച്ചു കഴിഞ്ഞു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരേ 52 പന്തില്‍ സെഞ്ച്വറി, 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ 107, 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 160 റണ്‍സ്.. തുടങ്ങി എത്രയെത്ര ഇന്നിങ്‌സുകള്‍ കോലിയില്‍ നിന്നു കണ്ടു കഴിഞ്ഞു. എന്നാല്‍ ഇവയൊന്നുമല്ല ഗംഭീര്‍ ബെസ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

2012ലെ ഏഷ്യാ കപ്പ്

2012ലെ ഏഷ്യാ കപ്പ്

2012ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നേടിയ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് കോലിയുടെ ബെസ്‌റ്റെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. അന്ന് കരിയര്‍ ബെസ്റ്റ് സ്‌കോറായ 183 റണ്‍സാണ് കോലി അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ ഹൊബാര്‍ട്ടില്‍ പുറത്താവാതെ 133 റണ്‍സെടുത്ത് 20 ദിവസത്തിനുള്ളിലായിരുന്നു ഈ പ്രകടനം.

മൂന്നു ഫോര്‍മാറ്റുകളിലും കോലി നിരവധി അവിശ്വസനീയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനെതിരായ അന്നത്തെ ഇന്നിങ്‌സിനോളം മികച്ചതൊന്ന് താന്‍ കണ്ടിട്ടില്ലെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗംഭീര്‍ പറഞ്ഞു.

വിജയലക്ഷ്യം 330 റണ്‍സ്

വിജയലക്ഷ്യം 330 റണ്‍സ്

ഒന്നാമത്തെ കാര്യം 330 റണ്‍സെന്ന വലിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു നല്‍കിയത്, റണ്‍സെടുക്കും മുമ്പ് ആദ്യത്തെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു, തുടര്‍ന്നാണ് ഇന്ത്യയുടെ വിജയലക്ഷ്യത്തിലെ 183 റണ്‍സും കോലി നേടിയത്, അതും പാകിസ്താനെതിരേ, മാത്രമല്ല ആ സമയത്ത് അദ്ദേഹത്തിനു മല്‍സര പരിചയം കുറവായിരുന്നുവെന്ന് കൂടി ഓര്‍ക്കണം. തന്നെ സംബന്ധിച്ച് ഈ കാരണങ്ങളാലൊക്കെ തന്നെ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് അതു തന്നെയാണെന്നും ഗംഭീര്‍ വിശദമാക്കി.

ആവേശകരമായ മല്‍സരം

ആവേശകരമായ മല്‍സരം

ഇന്ത്യക്കെതിരേ അന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 329 റണ്‍സാണ് നേടിയത്. മുഹമ്മദ് ഹഫീസ്, നസീര്‍ ജംഷാദ് എന്നിവരുടെ സെഞ്ച്വറികളാണ് അവര്‍ക്കു കരുത്തായത്. മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. റണ്ണെടുക്കുമ്പോഴേക്കും ഗംഭീറിനെ ഇന്ത്യക്കു നഷ്ടമായി. ഇന്നിങ്‌സിലെ രണ്ടാമത്തെ പന്തിലാണ് ഗംഭീറിനെ ഹഫീസ് മടക്കിയത്.

രണ്ടാം വിക്കറ്റില്‍ 133 റണ്‍സെടുത്ത് സച്ചിനും കോലിയും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. സച്ചിന്‍ 52 റണ്ണിനു പുറത്തായെങ്കിലും രോഹിത് ശര്‍മയ്‌ക്കൊപ്പം അടുത്ത വിക്കറ്റില്‍ 172 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ കോലിക്കു കഴിഞ്ഞു.

രോഹിത്തും കോലിയും പിന്നീട് അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും സുരേഷ് റെയ്‌നയും നായകന്‍ എംഎസ് ധോണിയും ചേര്‍ന്ന് രണ്ടോവര്‍ ബാക്കിനില്‍ക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, August 1, 2020, 15:37 [IST]
Other articles published on Aug 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X