വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ വിടാതെ ഗംഭീര്‍... ലോകകപ്പ് ഫൈനലില്‍ തനിക്ക് സെഞ്ച്വറി നഷ്ടമാക്കി!! കാരണം ആ ഓര്‍മപ്പെടുത്തല്‍

2011ലെ ലോകകപ്പ് ഫൈനലിലായിരുന്നു സംഭവം

ദില്ലി: വിരമിച്ച ശേഷം ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കെതിരേ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയെന്നത് ഒരു ശീലമാക്കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പുതിയൊരു ആരോപണമാണ് ഇത്തവണ തന്റെ മുന്‍ നായകനായ ധോണിക്കെതിരേ ഗംഭീര്‍ ഉന്നയിച്ചിരിക്കുന്നത്. 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലില്‍ തനിക്കു സെഞ്ച്വറി നഷ്ടപ്പെടുത്തിയത് ധോണിയാണെന്നാണ് ഗംഭീറിന്റെ ആരോപണം.

ത്രില്ലറായി അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ജേതാക്കള്‍ത്രില്ലറായി അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ജേതാക്കള്‍

സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായിരുന്നു. ഗംഭീറിന്റെയും ധോണിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്കു ജയവും കിരീടവും സമ്മാനിച്ചത്. 1982നു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്.

ഗംഭീര്‍-ധോണി കൂട്ടുകെട്ട്

ഗംഭീര്‍-ധോണി കൂട്ടുകെട്ട്

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറു വിക്കറ്റിന് 274 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഗംഭീര്‍-ധോണി സഖ്യം നാലാം വിക്കറ്റില്‍ ചേര്‍ന്നെടുത്ത 109 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. 10 പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഗംഭീര്‍ 97 റണ്‍സിന് പുറത്തായപ്പോള്‍ ധോണി 91 റണ്‍സോടെ പുറത്താവാതെ നിന്നു. സിക്‌സറിലൂടെയായിരുന്നു ധോണി ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്.

ധോണിയുടെ ഓര്‍മപ്പെടുത്തല്‍

ധോണിയുടെ ഓര്‍മപ്പെടുത്തല്‍

97 റണ്‍സില്‍ വച്ച് ബൗള്‍ഡായാണ് ഗംഭീര്‍ ക്രീസ് വിട്ടത്. അന്നു തനിക്കു സെഞ്ച്വറി എങ്ങനെയാണ് നഷ്ടമായതെന്നു പലപ്പോഴും ആലോചിക്കാറുണ്ടെന്നു ഗംഭീര്‍ പറയുന്നു. അന്ന് സ്വന്തം സ്‌കോര്‍ എത്രയായെന്നു ആലോചിച്ചിരുന്നില്ല. ലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ക്രീസില്‍ അന്ന് ഒപ്പമുണ്ടായിരുന്നത് ധോണിയായിരുന്നു. ഒരോവര്‍ പൂര്‍ത്തിയായ ശേഷം സെഞ്ച്വറിക്കായി മൂന്ന് റണ്‍സ് കൂടി മതി, അത് നേടി സെഞ്ച്വറി തികയ്ക്കാന്‍ ശ്രമിക്കൂയെന്ന് ധോണി തന്നോടു പറഞ്ഞതായും ഗംഭീര്‍ വെളിപ്പെടുത്തി

ബന്ധത്തില്‍ വിള്ളല്‍

ബന്ധത്തില്‍ വിള്ളല്‍

2011ലെ ലോകകപ്പിനു ശേഷമാണ് ഗംഭീറും ധോണിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. വൈകാതെ ഗംഭീര്‍ ടീമില്‍ നിന്നു പുറത്താവുകയും ചെയ്തു. പിന്നീട് ടീമിലേക്കൊരു തിരിച്ചുവരവ് ഐസിസിയുടെ മുന്‍ ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ കൂടിയായ ഗംഭീറിനുണ്ടായിരുന്നില്ല.
ദിവസങ്ങള്‍ക്കു മുമ്പ് 2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ധോണിയുടെ റൊട്ടേഷന്‍ പരീക്ഷണത്തെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. വിഡ്ഢിത്തണമെന്നാണ് ഇതേക്കുറിച്ച് ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്.

Story first published: Monday, November 18, 2019, 10:47 [IST]
Other articles published on Nov 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X