വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമില്ല, സച്ചിന്റെ മകനായിട്ടും അര്‍ജുന് പരിഗണനയില്ലെന്ന് ചോപ്ര

ആഭ്യന്തര ക്രിക്കറ്റില്‍ സ്വജനപക്ഷപാതമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

മുംബൈ: യുവനടന്‍ സുശാന്ത് സിങ് രാജ്പൂതിന്റെ ആത്മഹത്യക്കു പിന്നാലെ സ്വജനപക്ഷപാതത്തെക്കുറിച്ച് പല മേഖലകളിലും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലേക്കും അത് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലും സ്വജനപക്ഷപാതം നടക്കുന്നുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തള്ളിയിരിക്കുകയാണ് മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാഷ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ സ്വജന പക്ഷപാതം ഇപ്പോഴുമുണ്ടെന്നു ചോപ്ര പറഞ്ഞു.

1

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്ററുമായ അര്‍ജുനെയാണ് ഏറ്റവും വലിയ ഉദാഹരണമായി ചോപ്ര പറയുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കാര്യത്തിലും നിങ്ങള്‍ക്കു ഇതേ അഭിപ്രായം തന്നെ പറയാം. കാരണം അവന്‍ സച്ചിന്റെ മകനാണ്. എന്നിട്ടും അവന് ഒന്നും തളികയില്‍ വച്ചു നല്‍കിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അര്‍ജുന് ഇപ്പോഴും ഇടം ലഭിച്ചിട്ടില്ല. സീനിയര്‍ ടീമില്‍ മാത്രമല്ല അണ്ടര്‍ 19 തലത്തില്‍പ്പോലും ബന്ധുക്കള്‍ക്കു പരിഗണന നല്‍കി സെലക്ഷന്‍ നടക്കുന്നില്ല. മികച്ച പ്രകടനം മാത്രമാണ് ടീം സെലക്ഷനില്‍ മാനദണ്ഡമാക്കുന്നതെന്നും ചോപ്ര വിശദമാക്കി.

2018ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി യൂത്ത് ടെസ്റ്റ് മല്‍സരത്തില്‍ അര്‍ജുന്‍ കളിച്ചിരുന്നു. എന്നാല്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമിലെത്താന്‍ താരത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി നെറ്റ്‌സില്‍ ബൗള്‍ ചെയ്ത പരിചയം അര്‍ജുന് ഉണ്ടെങ്കിലും ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുമായും കരാറില്ല.

മറ്റൊരു മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കറുടെ മകനും ക്രിക്കറ്റുമായ രോഹന്‍ ഗവാസ്‌കറെയും സ്വജന പക്ഷപാതത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥാനമില്ലെന്നതിനു ഉദാഹരണമായി ചോപ്ര ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി രോഹന്‍ കളിച്ചിട്ടുണ്ടെങ്കിലും ദൈര്‍ഘ്യമേറിയതായിരുന്നില്ല അത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കുറേക്കൂടി കാലം കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

2

ഗവാസ്‌കറുടെ മകന്‍ രോഹനെ നോക്കൂ. സ്വജന പക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ സുനില്‍ ഗവാസ്‌കറുടെ മകനായതിന്റെ പേരില്‍ രോഹന്‍ ഏറെ ഏകദിനങ്ങളും ടെസ്റ്റുകളും കളിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഹന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കാരണം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമായിരുന്നു. ബംഗാളിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദേശീയ ടീമില്‍ ഇടം ലഭിച്ചത്. ഇതെല്ലാം മറന്നേക്കൂ. മുംബൈയുടെ രഞ്ജി ടീമില്‍ പോലും ഗവാസ്‌കറുടെ മകനായതിന്റെ പേരില്‍ രോഹന് അവസരം ലഭിച്ചിട്ടില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി 11 ഏകദിനങ്ങളിലാണ് രോഹന്‍ കളിച്ചത്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടി 117 മല്‍സരങ്ങളില്‍ നിന്നും 6938 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 126 ലിസ്റ്റ് എ മല്‍സരങ്ങളില്‍ 3157 റണ്‍സും രോഹന്റെ പേരിലുണ്ട്. ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

Story first published: Saturday, June 27, 2020, 15:51 [IST]
Other articles published on Jun 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X