Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്റ് ക്രിക്കറ്റ് താരത്തെ കാണാതായി

നേപ്പിയര്‍: എക്കാലത്തെയും മികച്ച ന്യൂസിലന്റ് ക്രിക്കറ്റ് താരങ്ങളിലൊരാളായ മാത്യു സിന്‍ക്ലയറിനെയും കുട്ടികളെയും കാണാതായതായി പരാതി. താരത്തിന്റെ ഭാര്യ ടീന ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിക്ലയര്‍ വിവാഹമോചിതനാണ്. ഇയാള്‍ക്ക് ടീനയില്‍ രണ്ടുമക്കളുണ്ട്. മക്കളെച്ചൊല്ലി മുന്‍ ഭാര്യയുമായി വഴക്കിട്ട സിക്ലയില്‍ മക്കളുമായി സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. കാണാതായെന്ന വിവരം പുറത്തായതിന്റെ പിന്നാലെ സിന്‍ക്ലയറിനെയും കുട്ടികളെയും സമീപത്തുള്ള ഫാസ്റ്റ് ഫുഡ് കടയില്‍ കണ്ടതായി ചിലര്‍ സൂചിപ്പിച്ചു.

new-zealand

എന്നാല്‍ പോലീസ് എത്തുമ്പോഴേക്കും അവര്‍ അവിടെനിന്നും സ്ഥലംവിട്ടിരുന്നു. പിതാവിനൊപ്പം ചിലവഴിക്കുന്നതില്‍ നിന്നും കുട്ടികളെ ടീന വിലക്കിയിരുന്നതായാണ് വിവരം. ഇതേചൊല്ലി ഇരുവരും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നു. ഭാര്യയോടുള്ള ദേഷ്യം തണുക്കുമ്പോള്‍ സിക്ലയര്‍ മക്കളുമായി തിരികെയെത്തുമെന്നാണ് പോലീസ് കരുതുന്നത്.

2013ല്‍ അന്താരാഷ്ട്ര കിക്കറ്റില്‍ നിന്നും വിരമിച്ച സിക്ലയര്‍ 11 വര്‍ഷം രാജ്യത്തിനുവേണ്ടി പാഡണിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ഒരു കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു സിക്ലയര്‍. മുന്‍ താരത്തിന്റെ തിരോധാനം ക്രിക്കറ്റ് സുഹൃത്തുക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

Story first published: Saturday, April 25, 2015, 9:32 [IST]
Other articles published on Apr 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+