ഇന്‍സ്റ്റഗ്രാമില്‍ ധോണിയുടെ ഫോളോവേഴ്‌സ് 33 മില്ല്യണ്‍, അദ്ദേഹം പിന്തുടരുന്നത് നാലു പേരെ മാത്രം!

ഇന്ത്യയുടെ മുന്‍ ഇതിഹാസനായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി കളികളത്തത്തിന് പുറത്ത് വളരെ സ്വകാര്യ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. സമൂഹമാധ്യമങ്ങളില്‍ ഒട്ടും തന്നെ അദ്ദേഹം സജീവമല്ലെന്നു കാണാം. ഗ്രൗണ്ട് വിട്ടാല്‍ ധോണിയെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കു അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാറില്ല. ക്രിക്കറ്റില്ലെങ്കില്‍ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാംഹൗസിലാണ് ധോണി സമയം ചെലവിടാറുള്ളത്. വിവാഹ ശേഷം പലപ്പോഴും ഭാര്യ സാക്ഷി സിങാണ് ധോണിയെക്കുറിച്ചുള്ള പുതിയ വിവരവും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള കായിക താരങ്ങളിലൊരാള്‍ കൂടിയാണ് ധോണി. 33.3 മില്ല്യണ്‍ ഫോളാവേഴ്‌സ് അദ്ദേഹത്തിനു ഇന്‍സ്റ്റഗ്രാമിലുണ്ട്. പക്ഷെ വെറും നാലു പേരെ മാത്രമേ ധോണി ഫോളോ ചെയ്യുന്നുള്ളൂവെന്നതാണ് ആശ്ചര്യകരം.

 സാക്ഷിയും മകളും

സാക്ഷിയും മകളും

ധോണി ഫോളോ ചെയ്യുന്നവരില്‍ രണ്ടു പേര്‍ കുടുംബാഗങ്ങളാണ്. ഒന്നു ഭാര്യ സാക്ഷിയെ തന്നെയാണെങ്കില്‍ മറ്റൊന്ന് അഞ്ചു വയസ്സുകാരിയായ മകള്‍ സിവയുടെ ഒഫീഷ്യല്‍ അക്കൗണ്ടാണ്. സിവയുടെ അക്കൗണ്ട് സാക്ഷി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സാക്ഷി ഇടയ്ക്കു ഇതിലൂടെ ഫോട്ടോസും വീഡിയോസും പങ്കുവയ്ക്കാറുമുണ്ട്.

ധോണിയെപ്പോലെ തന്നെ ആരാധധകര്‍ക്കു പ്രിയങ്കരിയാണ് സിവയും. അടുത്തിടെ ധോണിയും സിവയും ഒരുമിച്ച് ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 ബച്ചനും ലിസ്റ്റില്‍

ബച്ചനും ലിസ്റ്റില്‍

ബോളിവുഡിലെ അഭിനയ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അമിതാഭ് ബച്ചനാണ് ധോണി ഫോളോ ചെയ്യുന്ന മൂന്നാമത്തെയാള്‍. ബച്ചനെക്കൂടാതെ കൃഷിയുമായി ബന്ധപ്പെടുള്ള ഈജഫാംസ് (eejafarms) എന്ന പേരിലുള്ള അക്കൗണ്ടുമാണ് ഇന്‍സ്റ്റഗ്രാമില്‍ എംഎസ്ഡി ഫോളോ ചെയ്യുന്നത്. ദേശീയ ടീമില്‍ തനിക്കൊപ്പം കളിച്ചിട്ടുള്ള, അടുത്ത സൗഹൃദം പുലര്‍ത്തുന്ന സുരേഷ് റെയ്‌നയടക്കം ആരെയും ധോണി ഫോളോ ചെയ്യുന്നില്ലെന്നതാണ് കൗതുകം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നു വൈകീട്ടായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. മിനിറ്റുകളുടെ ഇടവേളയില്‍ റെയ്‌നയും അദ്ദേഹത്തിനൊപ്പം വിരമിക്കുന്നതായി അറിയിച്ചിരുന്നു.

 ബച്ചന്റെ ഫാന്‍

ബച്ചന്റെ ഫാന്‍

ധോണി ഏറ്റവുമധികം ആരാധിക്കുന്ന നടനും ബച്ചനാണ്. ഇതു തന്നെയാവാം അദ്ദേഹത്തെ എംഎസ്ഡി പിന്തുടരാന്‍ കാരണം. ബച്ചനും ഏറെ ആരാധനയോടെ കാണുന്ന ക്രിക്കറ്ററാണ് ധോണി. ഇരുവരും പല അവസരങ്ങളിലും തങ്ങളുടെ ആരാധന പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ധോണിയും ബിഗ് ബിയും ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

അന്നു ധോണിയോടൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ബച്ചന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- വര്‍ഷങ്ങളോളം ഓര്‍മകള്‍ ഒപ്പമുണ്ടാവും. ബാഗ്ബന്‍ സിനിമയുടെ സെറ്റിലേക്കു ധോണി നടന്നുവന്നപ്പോള്‍ ഞങ്ങളെല്ലാവും വിസ്മയിച്ചു നിന്നിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 18, 2021, 15:31 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X