Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്തില്‍ സ്റ്റാര്‍ക്ക് പഴയ സ്റ്റാര്‍ക്കാവും!! സഹായിക്കാന്‍ മുന്‍ ഇതിഹാസം... ഭീതിയില്‍ ടീം ഇന്ത്യ

പെര്‍ത്ത്: ഇതാദ്യമായി കടുത്ത സമ്മര്‍ദ്ദത്തോടെയാവും നാട്ടില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇറങ്ങുന്നത്. പെര്‍ത്തില്‍ വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് കംഗാരുപ്പടയെ ഞെട്ടിച്ചിരുന്നു. ഓസീസ് പര്യടനത്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് തന്നെ ജയിച്ചതും ഇതാദ്യമായിട്ടായിരുന്നു. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും ഇനി ഓസീസിന്റെ ശ്രമം.

ഒന്നാം ടെസ്റ്റില്‍ ഓസീസ് പേസാക്രമണത്തിന്റെ കുന്തമുനയാവുമെന്ന് വിലയിരുത്തപ്പെട്ട താരം മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു. രണ്ടിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റെടുത്തെങ്കിലും താരത്തിന് തന്റെ യഥാര്‍ഥ ഫോമിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നു സ്റ്റാര്‍ക്കിനു പിന്തുണയുമായി വന്നിരിക്കുകയാണ് ഓസീസിന്റെ മുന്‍ ഇതിഹാസ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍.

സ്റ്റാര്‍ക്കിനെ സഹായിക്കും

സ്റ്റാര്‍ക്കിനെ സഹായിക്കും

സ്റ്റാര്‍ക്കിനൊപ്പം നേരത്തേ കളിച്ചതിനാല്‍ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നു ജോണ്‍സന്‍ പറയുന്നു. അതുകൊണ്ടു തന്നെ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ താന്‍ തയ്യാറാണന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം ടെസ്റ്റിനു ശേഷം സ്റ്റാര്‍ക്കിനു താന്‍ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു.
തനിക്കൊപ്പം കളിച്ച സമയത്തുള്ള സ്റ്റാര്‍ക്കിനെയല്ല ഇന്ത്യക്കെതിരേ അഡ്‌ലെയ്ഡില്‍ കണ്ടത്. ഇതോടെയാണ് അദ്ദേഹത്തിന് എന്തൊക്കെയോ ചില പ്രശ്‌നങ്ങളുണ്ടെന്നു തോന്നിയത്. എന്താണ് നിങ്ങളെ അലട്ടുന്നതെന്നും നമുക്ക് അതു പരിഹരിക്കണമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നതായും ജോണ്‍സന്‍ ഒരു ചാനല്‍ ഷോയില്‍ വെളിപ്പെടുത്തി.

പലതും അലട്ടുന്നു

പലതും അലട്ടുന്നു

മാനസികമായി സ്റ്റാര്‍ക്കിനെ പലതും അലട്ടുന്നതായാണ് ആദ്യ ടെസ്റ്റിലെ പ്രകടനം കണ്ടപ്പോള്‍ തോന്നിയതെന്നു ജോണ്‍സന്‍ വ്യക്തമാക്കി.
മനസ്സില്‍ എന്തൊക്കെയോ വച്ചുകൊണ്ടാണ് അഡ്‌ലെയ്ഡില്‍ സ്റ്റാര്‍ക്ക് പന്തെറിഞ്ഞതെന്നു തോന്നിയിട്ടുണ്ട്. എന്തോ ഒന്നു ശരിക്കും ക്ലിക്കാവുന്നില്ല. അതാണ് കണ്ടുപിടിക്കേണ്ടത്. പെര്‍ത്തില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റിനു മുമ്പ് സ്റ്റാര്‍ക്കിനൊപ്പം ഇരുന്ന് കാര്യങ്ങളെല്ലാം സംസാരിച്ച് പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും മുന്‍ സ്പീഡ് സ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു.

 സ്റ്റാര്‍ക്കിന് കസറാവുന്ന പിച്ച്

സ്റ്റാര്‍ക്കിന് കസറാവുന്ന പിച്ച്

രണ്ടാം ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലെ പിച്ച് സ്റ്റാര്‍ക്കിന് ഏറ്റവും അനുയോജ്യമായ പിച്ചാണെന്ന് ജോണ്‍സന്‍ ചൂണ്ടിക്കാട്ടി. വാക്ക പിച്ച് നല്ല പേസും ബൗണ്‍സുമുള്ളതായിരിക്കും. അതു തന്നെയാണ് സ്റ്റാര്‍ക്കിന് തന്റെ പഴയ ഫോമിലേക്കുയരാന്‍ വേണ്ടത്.
ആത്മവിശ്വാസത്തോടെ അടുത്ത ടെസ്റ്റില്‍ കളിക്കൂയെന്ന് മാത്രമാണ് സ്റ്റാര്‍ക്കിനോടു പറയാനുള്ളത്. അദ്ദേഹത്തിനു അതിനു കഴിയുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ജോണ്‍സന്‍ പറഞ്ഞു.

പരിക്കുകള്‍ സ്റ്റാര്‍ക്കിനെ തളര്‍ത്തി

പരിക്കുകള്‍ സ്റ്റാര്‍ക്കിനെ തളര്‍ത്തി

സ്റ്റാര്‍ക്കിന് നേരത്തേ ഒന്നിലേറെ തവണ കളംകാലില്‍ പരിക്കേറ്റിട്ടുണ്ട്. ഇതു മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. വീണ്ടും പരിക്കേല്‍ക്കുമോയെന്ന ആശങ്കകള്‍ അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷനെയും ബാധിച്ചിട്ടുണ്ട്. സ്റ്റാര്‍ക്ക് തന്നെ ഇക്കാര്യം നേരത്തേ സമ്മതിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകളില്‍ നിന്നും 29 വിക്കറ്റുകളാണ് പേസറിനു നേടാനായത്. എന്നാല്‍ ടീമിലെ മറ്റു ബൗളര്‍മാരായ നതാന്‍ ലിയോണ്‍ (10 കളിയില്‍ നിന്നും 46), പാറ്റ് കമ്മിന്‍സ് (എട്ടു കളിയില്‍ നിന്നും 40), ജോഷ് ഹാസ്ല്‍വുഡ് (എട്ടു കളിയില്‍ നിന്നും 30) എന്നിവര്‍ ഇതിനേക്കാള്‍ വിക്കറ്റുകള്‍ കൊയ്തിരുന്നു.

Story first published: Wednesday, December 12, 2018, 13:18 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+