വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓക്‌സിജന്റെ അളവ് വീണ്ടും കുറയുന്നു, മില്‍ഖാ സിങ്ങിന്റെ ആരോഗ്യ നില ഗുരുതരം

ചണ്ഡീഗഢ്: ഇന്ത്യയുടെ ഇതിഹാസ ഓട്ടക്കാരന്‍ മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. ചണ്ഡിഗഢിലെ പിജിമെര്‍ ആശുപത്രിയിലാണ് 91കാരനായ മില്‍ഖാ സിങ്ങുള്ളത്. ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാക്കിയത്.

കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്ക് ശേഷം മെയ് 24ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ച് പോയിരുന്നു. എന്നാല്‍ ശ്വാസതടസ്സം കലശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് മില്‍ഖാ സിങ്ങിന്റെ ചികിത്സ പുരോഗമിക്കുന്നത്.

മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.85 വയസായിരുന്നു ഉണ്ടായിരുന്നു. മുന്‍ ദേശീയ വനിതാ വോളിബോള്‍ ക്യാപ്റ്റനായിരുന്നു നിര്‍മ്മല്‍ കൗര്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓട്ടക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന മില്‍ഖാ സിങ് പറക്കും സിങ് എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്.

milkhasingh

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ ഏക താരം മില്‍ഖാ സിങ്ങാണ്. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലും 1960ലെ റോം ഒളിംപിക്‌സിലും 1964ലെ ടോക്യോ ഒളിംപിക്‌സിലും ഇന്ത്യക്കായി അദ്ദേഹം പങ്കെടുത്തു. 1958ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 200,400 മീറ്ററില്‍ അദ്ദേഹം സ്വര്‍ണ്ണം നേടിയിരുന്നു. 1962ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തിലും 4 x 400 മീറ്റര്‍ റിലേയിലും അദ്ദേഹം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയിരുന്നു.

1958ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200,400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964ല്‍ കല്‍ക്കട്ടയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി.രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍ പദവി നല്‍കിയും അദ്ദേഹത്തെ ആദരിച്ചിരുന്നു.അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ബാഗ് മില്‍ക്കാ ബാഗ് എന്ന പേരില്‍ ബോളിവുഡില്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്.

Story first published: Friday, June 18, 2021, 18:14 [IST]
Other articles published on Jun 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X