Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിശ്വസിക്കാന്‍ പ്രയാസം, എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങള്‍ സത്യം

മുംബൈ: ക്രിക്കറ്റിനെ ചുറ്റിപ്പറ്റി പല കള്ളക്കഥകളും ആരാധകര്‍ക്കിടയിലുണ്ടാവും. ഇതില്‍ പലതും വിശ്വസിക്കുന്ന തരത്തിലുള്ളവയാണ് താനും. ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം കഥകള്‍ ആരാധകര്‍ വളരെയധികം ചര്‍ച്ചചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ചില കഥകള്‍ ആരാധകര്‍ക്കിടയിലുണ്ട്. ഇത്തരത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള അഞ്ച് കാര്യങ്ങള്‍ ഇതാ.

നാല് താരങ്ങള്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 408 റണ്‍സ് നേടി

നാല് താരങ്ങള്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 408 റണ്‍സ് നേടി

നാല് താരങ്ങള്‍ ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടോ?കേള്‍ക്കുമ്പോള്‍ തന്നെ പൊരുത്തക്കേട് തോന്നുമെന്നുറപ്പ്. എന്നാല്‍ ഇത് സംഭവിച്ചതാണ്. ധാക്കയില്‍ 2007 മെയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് ഇന്ത്യ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. വസിം ജാഫറും ദിനേഷ് കാര്‍ത്തികും ചേര്‍ന്നാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ആദ്യ ദിനത്തിലെ ചായക്ക് പിരിഞ്ഞപ്പോള്‍ കാര്‍ത്തിക് റിട്ടേര്‍ഡ് പ്രഖ്യാപിച്ച് മൈതാനം വിട്ടു. ജാഫറിനൊപ്പം ദ്രാവിഡ് ക്രീസില്‍. സ്‌കോര്‍ബോര്‍ഡ് 281 ല്‍ നിന്ന് 138 റണ്‍സ് നേടിയ ജാഫറും പരിക്കിനെത്തുടര്‍ന്ന് കളം വിട്ടു. പിന്നീട് ദ്രാവിഡിനൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലേക്ക്. സ്‌കോര്‍ബോര്‍ഡ് 408ല്‍ നില്‍ക്കെ ദ്രാവിഡ് പുറത്താക്കുമ്പോഴാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ ആദ്യ വിക്കറ്റ് നഷ്ടമായതെന്ന് കാണിക്കുന്നത്.

രാഹുല്‍ ദ്രാവിഡ് സ്‌കോട്‌ലന്‍ഡിനുവേണ്ടി കളിച്ചു

രാഹുല്‍ ദ്രാവിഡ് സ്‌കോട്‌ലന്‍ഡിനുവേണ്ടി കളിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായാണ് രാഹുല്‍ ദ്രാവിഡിനെ വിശേഷിപ്പിക്കുന്നത്. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വന്മതിലായിരുന്നു ദ്രാവിഡ്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറാണ് ദ്രാവിഡ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി 10,000ലധികം റണ്‍സ് നേടിയിട്ടുള്ള ദ്രാവിഡ് സ്‌കോട്‌ലന്‍ഡിനായി കളിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. 2003ല്‍ സ്‌കോട്‌ലന്‍ഡിനായി 11 മത്സരങ്ങള്‍ ദ്രാവിഡ് കളിച്ചു. 60 ശരാശരിയില്‍ 600 റണ്‍സും നേടി.

കോലി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10ല്‍

കോലി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10ല്‍

വിരാട് കോലിയെന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ അദ്ദേഹം സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. അപൂര്‍വമായി മാത്രം പന്തെറിയുന്ന കോലി ഐസിസി ടി20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10ല്‍ ഇടം പിടിച്ചിട്ടുണ്ടോ? ഉണ്ടെന്നതാണ് സത്യം. 2017ല്‍ 190 പോയിന്റുമായി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ കോലി 10ാം സ്ഥാനത്തായിരുന്നു. 2017ല്‍ ഒരു പന്ത് പോലും കോലി എറിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

മന്ദീപ് സിങ് ദക്ഷിണാഫ്രിക്ക എ ടീമിനായി കളിച്ചു

മന്ദീപ് സിങ് ദക്ഷിണാഫ്രിക്ക എ ടീമിനായി കളിച്ചു

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് മന്ദീപ് സിങ്. ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം കുറിച്ചിട്ടുള്ള മന്ദീപ് സിങ് ദക്ഷിണാഫ്രിക്ക എ ടീമിനുവേണ്ടി കളിച്ചിട്ടുണ്ടോ?2015ല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മിലുള്ള മത്സരത്തിനിടെ നാല് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് വയറിന് ബുദ്ധിമുട്ടുണ്ടായതിനെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞ് മന്ദീപ് സിങ് ഫീല്‍ഡിങ്ങിനിറങ്ങിയത്.മത്സരത്തില്‍ മായങ്ക് 130 റണ്‍സും നേടിയിരുന്നു.

നിയമപരമായ ഒരു പന്ത് പോലും എറിയാതെ കോലി ആദ്യ വിക്കറ്റ് നേടി

നിയമപരമായ ഒരു പന്ത് പോലും എറിയാതെ കോലി ആദ്യ വിക്കറ്റ് നേടി

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന താരമാണ് വിരാട് കോലി. കരിയറിന്റെ തുടക്ക കാലത്ത് ബൗളിങ്ങിലും കോലി പരീക്ഷണം നടത്തിയിരുന്നു. അന്താരാഷ്ട്ര വിക്കറ്റുകളും കോലിയുടെ പേരിലുണ്ട്. എന്നാല്‍ കോലി തന്റെ ആദ്യ വിക്കറ്റ് നേടിയത് നിയമപരമായി ഒരു പന്ത് പോലും എറിയാതെയാണെന്നതാണ് കൗതുകം.

നിയമപരമായ ഒരു പന്ത് പോലും എറിയാതെ കോലി ആദ്യ വിക്കറ്റ് നേടി

2011 ആഗസ്റ്റ് 31ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരത്തിലാണ് കോലിയുടെ ഈ നേട്ടം. കോലിയുടെ വൈഡ് പന്തിനെ കടന്ന് കളിക്കാനുള്ള പീറ്റേഴ്‌സണിന്റെ ശ്രമം പാളിയപ്പോള്‍ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയാണ് ചെയ്തത്. അംപയര്‍ വൈഡ് വിളിച്ചെങ്കിലും വിക്കറ്റ് കോലിക്ക് ലഭിച്ചു. ഇതോടെ നിയമപരമായി ഒരു പന്ത് പോലും എറിയാതെ കോലി വിക്കറ്റ് സ്വന്തം പേരിലാക്കി.

Story first published: Wednesday, May 12, 2021, 13:23 [IST]
Other articles published on May 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+