ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍... അത് സച്ചിനല്ല, ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

ദില്ലി: ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ നിരയിലാണ് മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണിന്റെ സ്ഥാനം. ടെസ്റ്റില്‍ നിരവധി ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ ഗോള്‍ഡന്‍ ജനറേഷനില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍ ആരെന്ന് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ലക്ഷ്മണ്‍.

സ്പിന്‍ ഇതിഹാസവും മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് തന്റെ കാലഘട്ടത്തില്‍ ടീമിന്റെ ഏറ്റവും വലിയ മാച്ച് വിന്നറെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. വെരി വെരി സ്‌പെഷ്യല്‍ സ്റ്റോറീസെന്ന പ്രോഗ്രാമിലെ ഒരു എപ്പിസോഡിലാണ് കുംബ്ലെയെ അദ്ദേഹം പ്രശംസിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍ തന്റെ സുഹൃത്ത് കൂടിയായ കുംബ്ലെയാണ്. താന്‍ ഒരുമിച്ച് കളിച്ച മികച്ച മാച്ച് വിന്നറും അദ്ദേഹമാണെന്നു 45കാരനായ ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഇരയെ കണ്ട് കുതിക്കുന്ന ചീറ്റപ്പുലിയെപ്പോലെ... എന്തൊരു ബൗളിങ്, ഇന്ത്യന്‍ പേസറെ പുകഴ്ത്തി ഗവാസ്‌കര്‍

1995ല്‍ കുംബ്ലെയ്‌ക്കെതിരേ കളിച്ചപ്പോഴുള്ള അനുഭവവും ലക്ഷ്മണ്‍ ഈ പരിപാടിയില്‍ പങ്കുവച്ചു. അത്ര നല്ല ഓര്‍മയല്ല മനസ്സിലുള്ളത്. ഹൈദരാബാദിനും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനും വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ തനിക്കു ചാലഞ്ചേഴ്‌സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ബി ടീമില്‍ അവസരം നല്‍കിയിരുന്നു. അന്ന് കുംബ്ലെക്കെതിരേ ബാറ്റ് ചെയ്യവെ പന്ത് പാഡില്‍ വന്ന് ഇടിച്ച ശബ്ദം ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ലെഗ് സ്പിന്നര്‍ക്കെതിരേ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതാണ് കൂടുതല്‍ എളുപ്പം. തൊട്ടുമുമ്പത്തെ പന്തില്‍ അത്തരത്തില്‍ ഷോട്ട് കളിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്റെ ബാറ്റ് താഴുമ്പേക്കേും പന്ത് പാഡില്‍ തട്ടിയിരുന്നു. കുംബ്ലെയുടെ പന്ത് അത്രയും വേഗതയുള്ളതായിരുന്നുവെന്നും ലക്ഷ്മണ്‍ വിശദമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, November 18, 2019, 16:24 [IST]
Other articles published on Nov 18, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X