വരുന്നത് യുവിയുടെ ഐപിഎല്‍... ഇതാ ആദ്യ മുന്നറിയിപ്പ്!! വെടിക്കെട്ട് ഇന്നിങ്‌സുമായി സൂപ്പര്‍ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്. ഒരു കാലത്ത് ടീം ഇന്ത്യയുടെ പോസ്റ്റര്‍ ബോയ് ആയിരുന്ന യുവി ഇപ്പോള്‍ ടീമിന് പുറത്താണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കൂടി ഇന്ത്യക്കായി കളിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.
വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തയ്യാറെടുപ്പിലാണ് യുവി. വരുന്ന ഐപിഎല്ലില്‍ പഴയ യുവിയെ കാണാമെന്ന സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം.

സൂപ്പര്‍ ഇന്നിങ്‌സ്
ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ മുംബൈ കസ്റ്റംസും എയര്‍ ഇന്ത്യയും തമ്മിലുള്ളള മല്‍സരത്തിലാണ് ആരാധകര്‍ കാണാനാഗ്രഹിച്ച പഴയ യുവിയെ കണ്ടത്. കളിയില്‍ എയര്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങിനിറങ്ങിയ അദ്ദേഹം 80 റണ്‍സുമായി തിളങ്ങി. 57 പന്തുകള്‍ നേരിട്ട യുവിയുടെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
കളിയില്‍ എയര്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 12 റണ്‍സെന്ന നിലയില്‍ പതറവെയാണ് യുവി ക്രീസിലെത്തി തകര്‍പ്പന്‍ കളി പുറത്തെടുത്തത്. പോള്‍ വാല്‍താട്ടികൊപ്പം 51ഉം സുജിത് നായകിനൊപ്പം 88ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ യുവിക്കു കഴിഞ്ഞു.

യുവിക്കും രക്ഷിക്കാനായില്ല
യുവിയുടെ മാജിക്കല്‍ ഇന്നിങ്‌സിനും പക്ഷെ മല്‍സരത്തില്‍ എയര്‍ ഇന്ത്യയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത എയര്‍ ഇന്ത്യ യുവിയുടെ ക്ലാസിക്ക് ഇന്നിങ്‌സിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്.
മറുപടിയില്‍ മുംബൈക്ക് ഈ ടോട്ടല്‍ വെല്ലുവിളിയായില്ല. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തുകയായിരുന്നു.

അവസാനമായി കളിച്ചത് 2017ല്‍
2017ലാണ് യുവി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. സ്ഥിരതതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ താരത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഐപിഎല്ലിലും യുവിക്ക് തിളങ്ങാനായില്ല. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി എട്ടു മല്‍സരങ്ങള്‍ കളിച്ചെങ്കിലും നിരാശപ്പെടുത്തി. സീസണിനു ശേഷം താരത്തെ പഞ്ചാബ് ഒഴിവാക്കുകയും ചെയ്തു.
ഇത്തവണത്തെ ഐപിഎല്‍ ലേലത്തിന്റെ ആദ്യറൗണ്ടില്‍ യുവിയെ ഒരു ഫ്രാഞ്ചൈസിലും വാങ്ങിയിരുന്നില്ല. രണ്ടാം റൗണ്ടിലാണ് അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്കു താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications