വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജ് റിട്ടേണ്‍സ്!!! ആരാധകര്‍ ആവേശത്തില്‍, തിരിച്ചുവരവ് ടി20യിലൂടെ...

ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ് താരം

By Manu
യുവരാജ് റിട്ടേണ്‍സ് ആരാധകര്‍ ആവേശത്തില്‍

മുംബൈ: വീണ്ടുമൊരു ലോകകപ്പ് കൂടി കളിച്ച് ഇന്ത്യന്‍ കുപ്പായമഴിക്കുകയെന്ന സ്വപ്‌നം ബാക്കി വച്ചാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിനോടൊപ്പം ഇനി ഐപിഎല്ലിലും കളിക്കില്ലെന്ന യുവിയുടെ പ്രഖ്യാപനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ വേണ്ടത്ര അവസരങ്ങള്‍ യുവിക്കു ലഭിച്ചിരുന്നില്ല.

കോപ്പ അമേരിക്ക: ബ്രസീലിനെ കുരുക്കി വെനിസ്വേല, ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണം കോപ്പ അമേരിക്ക: ബ്രസീലിനെ കുരുക്കി വെനിസ്വേല, ക്വാര്‍ട്ടര്‍ ബെര്‍ത്തിന് കാത്തിരിക്കണം

എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇനിയും കളി തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.

വിദേശ ലീഗുകളിലേക്ക്

വിദേശ ലീഗുകളിലേക്ക്

വിദേശത്തു നടക്കുന്ന ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയടക്കമുള്ള ടി20 ലീഗുകളില്‍ കളിക്കാനാണ് യുവിയുടെ നീക്കം. ഇതേ തുടര്‍ന്ന് ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ് അദ്ദേഹം. ബിസിസിഐ പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ യുവിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ലീഗുകളില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസമാണ് യുവരാജ് ബിസിസിഐക്കു കത്തയച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചതിനാല്‍ വിദേശ ലീഗുകളില്‍ കളിക്കുന്നതിന് താരത്തിന് ബിസിസിഐ അനുമതി നല്‍കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

വിരമിക്കാന്‍ കാരണവും അത് തന്നെ

വിരമിക്കാന്‍ കാരണവും അത് തന്നെ

നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങള്‍ക്കു വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. ഇതു തന്നെയാണ് യുവിയെ വിരമിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. എങ്കില്‍ മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ അദ്ദേഹത്തിന് ബിസിസിഐ അനുമതി നല്‍കുകയുള്ളൂ.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ച സൂപ്പര്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കു യുഎഇയില്‍ നടന്ന ടി10 ലീഗില്‍ കൡക്കാന്‍ ബിസിസിഐ അനുവദിച്ചിരുന്നു. ഇവയെല്ലാം യുവിയുടെ വിരമിക്കലിനു കാരണമായെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ പറഞ്ഞിരുന്നു

നേരത്തേ പറഞ്ഞിരുന്നു

വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്ന് ഒരാഴ്ച മുമ്പ് 37കാരനായ യുവി വ്യക്തമാക്കിയിരുന്നു. ടി20യില്‍ തുടര്‍ന്നും കളിക്കണം. ഈ പ്രായത്തില്‍ ക്രിക്കറ്റ് രസകരമായി തന്നെ കളിക്കാന്‍ തനിക്കു കഴിയും. ഇനി ജീവിതം ശരിക്കും ആസ്വദിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ചും ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകൡ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചും ആലോചിച്ച് ഇത്രയും കാലം കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, June 19, 2019, 9:41 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X