വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിനോട് വിട ചൊല്ലി പ്രഗ്യാന്‍ ഓജ, തിരശീലയിട്ടത് 16 വര്‍ഷം നീണ്ട കരിയറിന്

ട്വിറ്ററിലൂടെയാണ് ഓജ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്

ഹൈദരാബാദ്: ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് താന്‍ തിരശീലയിടുന്നതായി 33കാരനായ താരം അറിയിച്ചത്. ഇന്ത്യക്കു വേണ്ടി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ടി20കളും ഹൈദരാബാദില്‍ നിന്നുള്ള ഓജ കളിച്ചിട്ടുണ്ട്. ‍ ആകെ 44 മല്‍സരങ്ങളില്‍ നിന്നായി 144 വിക്കറ്റുകളാണ് സ്പിന്നറുടെ സമ്പാദ്യം. ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്കു പ്രവേശിക്കാനുള്ള സമയം എത്തിയതായി വിരമിക്കല്‍ സന്ദേശത്തില്‍ ഓജ കുറിച്ചു. കരിയറില്‍ ഇതുവരെ ഓരോരുത്തരും നല്‍കിയ സ്‌നേഹവും പിന്തുണയുമെല്ലാം മായാതെ മനസ്സിലുണ്ടാവും. എല്ലയ്‌പ്പോഴും ഇവ തന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുമെന്നും ഓജ ട്വീറ്റ് ചെയ്തു.

ojha

2013ലാണ് ഓജ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങിയത്. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിലായിരുന്നു ഇത്. 2009 മുതല്‍ 13 വരെയുള്ള കാലയളവില്‍ 24 ടെസ്റ്റുകളില്‍ നിന്നായി 113 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തിയിട്ടുണ്ട്.

ജാമിസണിന്റെ 'കെണിയില്‍' കോലി കുരുങ്ങി, അതേ വീക്ക്‌നെസ് മുതലെടുത്തു, വീഡിയോജാമിസണിന്റെ 'കെണിയില്‍' കോലി കുരുങ്ങി, അതേ വീക്ക്‌നെസ് മുതലെടുത്തു, വീഡിയോ

ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുള്‍ക്കു വേണ്ടിയും ഓജ കളിച്ചിരുന്നു. 2014ല്‍ സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ താരം കുടുങ്ങിയിരുന്നു. തുടര്‍ന്ന് 2015ല്‍ ആക്ഷനില്‍ മാറ്റം വരുത്തിയതോടെ ഓജ വീണ്ടും ബൗള്‍ ചെയ്യുകയായിരുന്നു. 2018ലാണ് ഓജ അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൡച്ചത്. രഞ്ജി ട്രോഫിയില്‍ ബിഹാറിനു വേണ്ടിയായിരുന്നു ഇത്. അതിനു ശേഷം ബുംറ മല്‍സരംഗത്ത് ഇല്ലായിരുന്നു.

Story first published: Friday, February 21, 2020, 14:46 [IST]
Other articles published on Feb 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X