ലോകകപ്പ്: ഫേവറിറ്റുകള്‍ ഒന്നല്ല, രണ്ടു ടീമുകള്‍... കൂട്ടത്തില്‍ ഓസീസില്ല, പ്രവചിച്ച് ഹര്‍ഭജന്‍
ദില്ലി: മെയ് 30ന് ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ആര് ജേതാക്കളാവുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളുമാണ് വന്നു കൊണ്ടിരിക്കുന്നത്. പല മുന്‍ താരങ്ങളും തങ്ങളുടെ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും ഫേവറിറ്റായി തിരഞ്ഞെടുത്തിരിക്കുന്നത് ആതിഥേയേരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിനെയാണ്. ഇംഗ്ലണ്ടിനെക്കൂടാതെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, രണ്ടു തവണ വിജയികളായിട്ടുള്ള ഇന്ത്യയും ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ട്.
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങാണ് ഏറ്റവും ഒടുവിലായി ലോകകപ്പിലെ ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യക്കൊപ്പം രണ്ടു തവണ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായിട്ടുള്ള താരമാണ് അദ്ദേഹം.

സാധ്യത രണ്ടു ടീമുകള്‍ക്ക്
രണ്ടു ടീമുകള്‍ക്കാണ് ഈ ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യതയെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഈ ടീമുകളെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മികച്ച ടീമിനെയാണ് ലോകകപ്പില്‍ ഇറക്കുന്നത്. എങ്കിലും ഇന്ത്യന്‍ ജനതയുടെ വലിയ പ്രതീക്ഷകള്‍ വിരാട് കോലിയെയും സംഘത്തെയും സമ്മര്‍ദ്ദത്തിലാക്കും. കോലിക്കു മേല്‍ മാത്രമല്ല ടീമിനെയാകെ ഇതു സമ്മര്‍ദ്ദത്തിലാക്കുമെന്നും ഭാജി അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനും സാധ്യത
ഇന്ത്യയെപ്പോലെ തന്നെ ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് ഭാജി ചൂണ്ടിക്കാട്ടി. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗണ്ട് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇംഗ്ലണ്ടിന്റേത്. എത്ര വലിയ സ്‌കോറും പിന്തുടര്‍ന്നു ജയിക്കാനുള്ള ശേഷി അവര്‍ക്കുണ്ട്. പാകിസ്താനെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ നാലു തവണയും 350 റണ്‍സ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചത് ഇതിനു തെളിവാണ്. ആതിഥേയരാണെന്നതും ഇംഗ്ലണ്ടിനു മുന്‍തൂക്കം നല്‍കുന്ന ഘടകമാണെന്നും ഭാജി വിശദമാക്കി.

മൂന്നു ലോകകപ്പുകള്‍ കളിച്ചു
ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിന ലോകകപ്പുകള്‍ കളിച്ചിട്ടുള്ള താരമാണ് ഹര്‍ഭജന്‍. രണ്ടു ഫൈനലുകളും ഇതില്‍പ്പെടുന്നു. ഇതില്‍ 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ കിരീടത്തില്‍ മുത്തമിടാനും ഭാജിക്കു ഭാഗ്യം ലഭിച്ചു. ഇത് കൂടാതെ ടി20 ലോകകപ്പ് നേട്ടത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
2016ലാണ് ഭാജി ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനത്തില്‍ കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു സീസണുകളിലും ഭാജി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications