ധോണി ക്യാപ്റ്റന്‍സി ഒഴിയണമെന്ന് മുന്‍ താരങ്ങള്‍
ദില്ലി: ഓസ്‌ട്രേലിയയോട് നാല് ഏകദിന മത്സരങ്ങളില്‍ തുടര്‍തോല്‍വി ഏറ്റുവാങ്ങിയ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്‍സി ഒഴിയണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അഭിപ്രായപ്പെട്ടു. സ്പിന്‍ ഇതിഹാസം എറപ്പള്ളി പ്രസന്ന, 1983ലെ ലോകകപ്പ് താരം മൊഹീന്ദര്‍ അമര്‍നാഥ് എന്നിവരാണ് ധോണിക്കെതിരെ രംഗത്തെത്തിയത്.
ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും കോലിയെ ക്യാപ്റ്റനാക്കണമെന്ന് പ്രസന്ന പറഞ്ഞു. ധോണി ഒഴിയാനുള്ള സമയമാണിത്. ടീമിനെ പ്രചോദിപ്പിക്കാനോ വിജയത്തിലേക്ക് നയിക്കാനോ അടുത്തകാലത്തായി ധോണിക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കണം. ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ധോണി കളിക്കാരനായി ടീമില്‍ തുടരുകയാണ് നല്ലതെന്നും പ്രസന്ന പറഞ്ഞു.

ധോണി മികച്ച ക്യാപ്റ്റനായിരുന്നെന്ന് മൊഹീന്ദര്‍ അമര്‍നാഥ് വിലയിരുത്തി. എന്നാല്‍, ഇപ്പോള്‍ ധോണിക്ക് വിജയങ്ങള്‍ അകലുകയാണ്. മികച്ച ഫിനിഷര്‍ എന്നു പേരുകേട്ട് ധോണിക്ക് പഴയപോലെ ബാറ്റുവീശാന്‍ സാധിക്കുന്നില്ല. തുടര്‍ച്ചയായ കളികള്‍ പരാജയപ്പെടുമ്പോള്‍ ഫോം ഇല്ലാതായെന്നാണ് മനസിലാക്കേണ്ടത്. ധോണി യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ കപില്‍ ദേവും, സുനില്‍ ഗാവാസ്‌കറും കഴിഞ്ഞദിവസം ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ മികച്ച രീതിയില്‍ പിന്തുടര്‍ന്നശേഷം തോല്‍വി വഴങ്ങിയതോടെ ധോണിക്ക് ക്യാപ്റ്റന്‍സി ഭാരമാവുകയാണ്. അതിനിടെ, ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications