For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാനായിരുന്നെങ്കില്‍ അവനെ കളിപ്പിച്ചേനെ... ആ താരം മാറണം, തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

By Vaisakhan MK

മാഞ്ചസ്റ്റര്‍: ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കെ ശ്രീകാന്ത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പന്തിന് നന്നായി കളിക്കാനാവാവുമെന്നും അദ്ദേഹം പറയുന്നു. താന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെങ്കില്‍, പന്തിനെ നാലാം സ്ഥാനത്ത് തീര്‍ച്ചയായും കളിപ്പിച്ചേനെ എന്നും ശ്രീകാന്ത് പറഞ്ഞു. വിജയ് ശങ്കറിനെ നാലാം സ്ഥാനത്ത് കളിപ്പിച്ച ഇന്ത്യന്‍ ടീമിന്റെ തീരുമാനം തെറ്റിപ്പോയെന്നും അദ്ദേഹം പറയുന്നു.

1

ടീം പന്തിനെ ഇംഗ്ലണ്ടിലെത്തിച്ച് കഴിഞ്ഞു. കളിക്കാന്‍ താരവും തയ്യാറാണ്. ഇംഗ്ലീഷ് പിച്ചുകളിലെ സാഹചര്യം നന്നായി മനസ്സിലാക്കുന്ന താരമാണ് പന്ത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് പന്ത് നടത്തിയത് ഇപ്പോള്‍ അദ്ദേഹത്തെ കളിപ്പിക്കുന്നത് ടീം ഇന്ത്യക്ക് നല്ലതാണ്. അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെയാണെന്നതും പന്തിന് നേട്ടമാകും. മധ്യനിരയില്‍ വിജയ് ശങ്കറും കേദാര്‍ ജാദവും ഫോം കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് മാറ്റം ആവശ്യമാണെന്നും ശ്രീകാന്ത് പറഞ്ഞു.

അതേസമയം ഓപ്പണിംഗില്‍ മികച്ച പ്രകടനമാണ് ലോകേഷ് രാഹുല്‍ നടത്തുന്നതെന്ന് ശ്രീകാന്ത് പറയന്നു. പക്ഷേ കൂടുതല്‍ ഉത്തരവാദിത്തതോടെ കളിക്കാന്‍ രാഹുല്‍ തയ്യാറാവണം. മികച്ച തുടക്കം ലഭിക്കുന്ന രാഹുല്‍ വലിയ ഇന്നിംഗ്‌സ് കളിക്കാനും തയ്യാറാവണം. ധവാന്റെ അഭാവത്തില്‍ അദ്ദേഹത്തെ പോലെ കളിക്കാനാണ് രാഹുല്‍ ശ്രമിക്കേണ്ടത്. കഴിഞ്ഞ രണ്ട് തവണ രോഹിത് പരാജയപ്പെട്ടു. എപ്പോഴും രോഹിത്തിന് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് രാഹുല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

രാഹുലിന് വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ ശേഷിയുണ്ട്. അത് താരത്തിനുമറിയാം. അതുകൊണ്ട് പിഴവുകള്‍ തിരുത്തി വലിയ സ്‌കോര്‍ നേടണമെന്നും ശ്രീകാന്ത് നിര്‍ദേശിച്ചു. ഇന്ത്യ വിജയകുതിപ്പ് തുടരാന്‍ ഇംഗ്ലണ്ടിനെതിരെയും ശ്രമിക്കണം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പോരാട്ടമാണിത്. തോല്‍ക്കുന്നത് കൊണ്ട് പ്രശ്മില്ലെങ്കിലും, പഴയ വീര്യം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കുമെന്നും ശ്രീകാന്ത് ഓര്‍മിപ്പിച്ചു. അതേസമയം ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ മുഹമ്മദ് ഷമിയും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

Story first published: Friday, June 28, 2019, 15:35 [IST]
Other articles published on Jun 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+