Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തലയല്ല കളിക്കേണ്ടത്.... അവനാണ്, വെറുതെ ധോണിയില്‍ സമ്മര്‍ദമുണ്ടാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം

ധോണിയല്ല രാഹുലാണ്‌ കളിക്കാത്തത്, രാഹുലിനെ വിമർശിക്കൂ

ലണ്ടന്‍: മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ചല്ല ആരാധകരും മുന്‍താരങ്ങളും പരാതിപ്പെടേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് പരാതിപ്പെടുന്നത് അന്യായമാണെന്നും അത്തരം വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ലോകേഷ് രാഹുലിനെ പോലുള്ള യുവതാരങ്ങളുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ചാണ് വിമര്‍ശകര്‍ ചിന്തിക്കേണ്ടത്. ഈ പ്രായത്തിലുള്ള ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനേക്കാള്‍ കുറവാണ് അതെന്നും അദ്ദേഹം പറയുന്നു.

1

ധോണി ഇംഗ്ലണ്ടിനെതിരെ 31 പന്തില്‍ 42 റണ്‍സടിച്ചിരുന്നു. ഇതിലും വന്‍ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരെ ഉയര്‍ന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളില്‍ ധോണി വലിയ ഷോട്ടുകള്‍ കളിക്കാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മഞ്ജരേക്കര്‍ പറയുന്നു. എന്നാല്‍ ധോണിയെ മാത്രം അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്കും അതില്‍ ബാധ്യതയുണ്ടെന്നും, അവര്‍ക്കും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ധോണിയില്‍ മാത്രം ഫിനിഷറുടെ ജോലി ഏല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല. ഈ പ്രായത്തിലും ധോണി തന്നെ ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യണമെന്നത് കഷ്ടമാണ്. ഇന്ത്യന്‍ നിരയില്‍ ഫിനിഷ് ചെയ്യാന്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരില്ല എങ്കില്‍, ഇന്ത്യന്‍ ടീമിന് അത് നല്ല കാര്യമല്ലെന്നും മഞ്ജരേക്കര്‍ പറയുന്നു. രാഹുലിന് ലഭിക്കുന്ന മികച്ച തുടക്കം വലിയ ഇന്നിംഗ്‌സായി മാറ്റാന്‍ താരത്തിന് സാധിക്കണമെന്നും, അതിനുള്ള സമയമായെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

താന്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക ബോഡിയുടെ ഭാഗമായിരുന്നെങ്കില്‍ രാഹുലില്‍ സമ്മര്‍ദം ചെലുത്തുമായിരുന്നു. രാഹുലില്‍ മാത്രമല്ല, മറ്റ് യുവതാരങ്ങളോടും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. അതേസമയം 25 ഓവറുകള്‍ക്ക് ശേഷമാണ് ധോണി ബാറ്റ് ചെയ്യാന്‍ എത്തുന്നതെങ്കില്‍, ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ സ്‌കോര്‍ ചെയ്യാന്‍ ധോണി ശ്രമിക്കണം. സന്നാഹ മത്സരത്തില്‍ ആ രീതിയില്‍ ധോണി സ്‌കോര്‍ ചെയ്തിരുന്നു. ഇത് അവസാനം കത്തിക്കയറാന്‍ ധോണിയെ സഹായിക്കുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Monday, July 1, 2019, 22:27 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+