വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ പാന്റ്‌സിട്ട് ശ്രീനാഥ് കളിച്ചു, എല്ലാവരും കളിയാക്കി! കുസൃതി ഒപ്പിച്ചത് സച്ചിന്‍ തന്നെ

2002ലായിരുന്നു സംഭവം നടന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങില്‍ മാത്രമായിരുന്നില്ല സഹതാരങ്ങള്‍ക്കിടയില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാര്യത്തിലും മിടുക്കനായിരുന്നു. ഇന്ത്യക്കായി കളിച്ചു കൊണ്ടിരിക്കുന്ന കാലത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രസകരമായ പല സംഭവങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. സച്ചിന്റെ കുസൃതികള്‍ പല ടീമംഗങ്ങളെയും കുടുക്കിയിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗവും പ്രമുഖ ബാറ്റ്‌സ്മാനുമായിരുന്ന ഹേമങ് ബദാനി.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായിരുന്ന ജവഗല്‍ ശ്രീനാഥിനാണ് സച്ചിന്റെ കുസൃതി കാരണം ഒരിക്കല്‍ പണി കിട്ടിയതെന്നു ബദാനി പറയുന്നു. 2002ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നപ്പോഴായിരുന്നു ബദാനി പഴയ സംഭവം ഓര്‍മിച്ചെടുത്തത്.

പാന്റ്‌സ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു

പാന്റ്‌സ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു

ശ്രീനാഥിന്റെ ബാഗില്‍ നിന്നും പാന്റ്‌സ് എടുത്തു മാറ്റാനും പകരം തന്റെ പാന്റ്‌സ് അതില്‍ വയ്ക്കാനും സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബദാനി വെളിപ്പെടുത്തി. ശ്രീനാഥിനെ അപേക്ഷിച്ച് തനിക്കു ഉയരം കുറവായിരുന്നതിനാല്‍ ഒരിക്കലും തന്റെ പാന്റ്‌സ് ശ്രീനാഥിന് പാകമാവില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് തന്നെയായിരുന്നു സച്ചിന്‍ ഇത്തരമൊരു കുസൃതി ഒപ്പിച്ചതെന്നു ബദാനി പറയുന്നു.
ഇത്തമൊരു കുസൃതിയൊപ്പിക്കാന്‍ സച്ചിനെ പ്രേരിപ്പിച്ചത് ശ്രീനാഥിന്റെ അപ്പോഴത്തെ മാനസികാവസ്ഥയായിരുന്നു. കട്ടക്കിലായിരുന്നു മല്‍സരം. വളരെ അസ്വസ്ഥനായാണ് ശ്രീനാഥ് കാണപ്പെട്ടത്. സാധാരണ കണ്ടിരുന്ന ആത്മവിശ്വാസം അദ്ദേഹത്തില്‍ കണ്ടില്ല. വല്ലാത്തൊരു ഭയം ശ്രീനാഥില്‍ കാണാമായിരുന്നു. ശ്രീനാഥിനെ ഒന്ന് സന്തോഷിപ്പിക്കാനും ടെന്‍ഷന്‍ അകറ്റുന്നതിനു വേണ്ടിയുമായിരുന്നു സച്ചിന്റെ ഈ കുസൃതിയെന്നും ബദാനി വിശദമാക്കി.

മല്‍സരത്തിന് മുമ്പ്

മല്‍സരത്തിന് മുമ്പ്

ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിനു മുമ്പ് ടീം പരിശീലനം നടത്തിയിരുന്നു. അപ്പോഴാണ് ശ്രീനാഥിന്റെ ബാഗില്‍ നിന്നും പാറ്റ്‌സ് എടുത്തു മാറ്റാനും പകരം തന്റേത് വയ്ക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടത്.
ബാഗില്‍ തന്റെ പാന്റ്‌സ് വയ്ക്കുമ്പോള്‍ ശ്രീനാഥിന്റെ പാന്റ്‌സ് എളുപ്പത്തില്‍ കാണാത്ത തരത്തില്‍ മറ്റെവിടേക്കെങ്കിലും വയ്ക്കണമെന്ന് സച്ചിന്‍ പറഞ്ഞു. അത് വേണമെങ്കില്‍ നിന്റെ ബാഗിലോ, തന്റെ ബാഗിലോ വച്ചാലും കുഴപ്പമില്ല. ശ്രീനാഥ് പെട്ടെന്നു കണ്ടു പിടിക്കരുതെന്നും സച്ചിന്‍ നിര്‍ദേശിച്ചതായി ബദാനി വെളിപ്പെടുത്തി.

ശ്രീനാഥ് കളിക്കാനിറങ്ങി

ശ്രീനാഥ് കളിക്കാനിറങ്ങി

സച്ചിന്റെ നിര്‍ദേശപ്രകാരം താന്‍ പാന്റ്‌സ് മാറ്റിവയ്ക്കുകയും ചെയ്തു. ഇതു മനസ്സിലാവാതെ സച്ചിന്റെ പാന്റ്‌സ് ധരിച്ച് ശ്രീനാഥ് കളിക്കാനിറങ്ങുകയും ചെയ്തതായി ബദാനി പറയുന്നു.
ശ്രീനാഥ് മറ്റുള്ളവരെപ്പോലെ എല്ലാ കാര്യത്തിലും അത്ര ശ്രദ്ധിക്കുന്നയാളല്ല. പരിശീലനം കഴിഞ്ഞ് ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം പാന്റ്‌സ് മാറ്റിയ ശേഷം കളിക്കാനിറങ്ങുകയായിരുന്നു. ഗ്രൗണ്ടിലെത്തിയപ്പോള്‍ ശ്രീനാഥിന്റെ ഇറക്കം കുറഞ്ഞ പാന്റ്‌സ് കണ്ട് പലരും ചിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളിലും ഇത് ചിരി പടര്‍ത്തി. എന്നാല്‍ ഇതിന്റെ കാരണം എന്താണെന്ന് ശ്രീനാഥിനു മാത്രം പിടികിട്ടിയില്ല.
അപ്പോഴാണ് സര്‍, നിങ്ങളുടെ പാന്റ്‌സിന് ഇറക്കം കുറവാണെന്ന് ആരോ ശ്രീനാഥിനോടു പറഞ്ഞത്. ഇതോടെയാണ് അദ്ദേഹത്തിന് അബദ്ധം മനസ്സിലായത്. തമാശയായി മാത്രമേ ശ്രീനാഥിനെ ഇതിനെ എടുത്തിരുന്നുള്ളൂ. തുടര്‍ന്ന് ആദ്യ ഓവര്‍ ബൗള്‍ ചെയ്ത ശേഷം ഡ്രസിങ് റൂമില്‍ തിരിച്ചെത്തി പാന്റ്‌സ് മാറ്റി തിരികെ പോവുകയായിരുന്നുവെന്നു ബദാനി വിശദമാക്കി.

ആരാണ് ചെയ്തത്?

ആരാണ് ചെയ്തത്?

മല്‍സരത്തില്‍ താന്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. ആദ്യ ഓവറിനു ശേഷം ഇറക്കം കുറഞ്ഞ പാന്റ്‌സ് മാറ്റാന്‍ ശ്രീനാഥ് തിരികെയെത്തിയപ്പോള്‍ താന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. ആരാണ് ഇതൊപ്പിച്ചതെന്നായിരുന്നു ശ്രീനാഥ് ചോദിച്ചത്. ഒന്നുമറിയാത്തതു പോലെ തനിക്ക് ഒരു സൂചനയുമില്ലെന്ന് മറുപടി നല്‍കി.
എനിക്കറിയില്ല ശ്രീ, നിങ്ങള്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്. എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല. എന്നു മറുപടി നല്‍കിയപ്പോള്‍ ഇതു വിശ്വസിച്ച ശ്രീനാഥ് പാന്റ്‌സ് മാറി ഗ്രൗണ്ടിലേക്കു തിരികെ പോയി. തുടര്‍ന്നു മികച്ച ബൗളിങും അദ്ദേഹം കാഴ്ചവച്ചതായി ബദാനി പറഞ്ഞു. സച്ചിനൊപ്പിച്ച ഈ തമാശയാണ് ടെന്‍ഷന്‍ ഒഴിവാക്കാനും കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രീനാഥിനെ സഹായിച്ചത്.

Story first published: Thursday, July 2, 2020, 19:02 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X