വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിനെ വിക്കറ്റ് കീപ്പറാക്കരുത്!! ഓപ്പണിങ് സഖ്യത്തെ മാറ്റണം... നിര്‍ദേശം ഗംഭീറിന്‍റേത്

ന്യൂസിലാന്‍ഡിനെതിരേ മായങ്കും പൃഥ്വിയുമായിരുന്നു ഓപ്പണര്‍മാര്‍

Gautam Gambhir suggests new opening pair in ODIs | Oneindia Malayalam
gambhir

ദില്ലി: ന്യൂസിലാന്‍ഡിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് പ്രതിരോധിക്കാനാവാതെ തോല്‍വിയേറ്റു വാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ഈ മല്‍സരത്തില്‍ പുതിയൊരു ഓപ്പണിങ് സഖ്യത്തെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. അരങ്ങേറ്റക്കാര്‍ കൂടിയായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി കൂട്ടുകെട്ടും സഖ്യം പടുത്തുയര്‍ത്തിയിരുന്നു.

എഫ്എ കപ്പ് ത്രില്ലറില്‍ സതാംപ്ടണിനെ വീഴ്ത്തി ടോട്ടനം; ഫ്രഞ്ച് ലീഗ് മത്സരഫലംഎഫ്എ കപ്പ് ത്രില്ലറില്‍ സതാംപ്ടണിനെ വീഴ്ത്തി ടോട്ടനം; ഫ്രഞ്ച് ലീഗ് മത്സരഫലം

കളിയില്‍ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ശരിയായില്ലെന്നു മുന്‍ ഓപ്പണറും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. പുതിയ ഓപ്പണിങ് സഖ്യത്തെയും നിര്‍ദശിച്ചിരിക്കുകയാണ് ഗംഭീര്‍.

രാഹുല്‍ വിക്കറ്റ് കീപ്പറാവരുത്

രാഹുല്‍ വിക്കറ്റ് കീപ്പറാവരുത്

ലോകേഷ് രാഹുലിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കരുതെന്ന നിര്‍ദേശമാണ് ഗംഭീറിനുള്ളത്. ടീമിനെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട താരമാണ് രാഹുല്‍. വിക്കറ്റ് കീപ്പിങിന്റെ അമിത ചുമതല കൂടി താരത്തിനു നല്‍കരുത്.ബാറ്റിങില്‍ രാഹുലിന്റെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതിനോടും ഗംഭീറിനു യോജിപ്പില്ല. ഓപ്പണിങാണ് താരത്തിനു ഏറ്റവും യോജിച്ച പൊസിഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓപ്പണിങ് കോമ്പിനേഷന്‍

ഓപ്പണിങ് കോമ്പിനേഷന്‍

രാഹുലിനെ ബാറ്റിങ് ലൈനപ്പില്‍ മുന്‍നിരയില്‍ നിന്നു മാറ്റിയത് ഉചിതമായ തീരുമാനമല്ലെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. രാഹുലിനെ മധ്യനിരയില്‍ ഇറക്കുന്നതിനോടു യോജിക്കുന്നില്ല.
രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ ഇന്ത്യ ഓപ്പണിങ് ജോടികളാക്കണമെന്നും ഒരു ദേശീയ മാധ്യമത്തിലെ കോളത്തില്‍ ഗംഭീര്‍ കുറിച്ചു.

പന്ത് വിക്കറ്റ് കീപ്പറാവണം

പന്ത് വിക്കറ്റ് കീപ്പറാവണം

രാഹുലിനു പകരം റിഷഭ് പന്തിനെ ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറാക്കണമന്നും ഗംഭീര്‍ നിര്‍ദേശിച്ചു. രാഹുലിനെ ഇന്ത്യ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിക്കറ്റ് കീപ്പറുടെ ചുമതല കൂടി നല്‍കി താരത്തിനു മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കരുത്.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനം തന്നെയാണ് രാഹുല്‍ കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം വിക്കറ്റ് കീപ്പറാവുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിന്റെ റണ്‍ചേസ്

ന്യൂസിലാന്‍ഡിന്റെ റണ്‍ചേസ്

ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിന് 347 റണ്‍സെന്ന വമ്പന്‍ സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. ശ്രേയസ് അയ്യരുടെ (103) കന്നി സെഞ്ച്വറിയും രാഹുല്‍ (88*), നായകന്‍ കോലി (51) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
മറുപടിയില്‍ ഏഴു പന്തും നാലു വിക്കറ്റും ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു. റോസ് ടെയ്‌ലറുടെ (109*) അപരാജിത സെഞ്ച്വറിയാണ് കിവികളെ ഏകദിനത്തില്‍ അവരുടെ ഏറ്റവും വലിയ റണ്‍ചേസിനു സഹായിച്ചത്. ഹെന്‍ റി നിക്കോള്‍സ് (78), നായകന്‍ ടോം ലാതം (69) എന്നിവരും ആതിഥേയ നിരയില്‍ തിളങ്ങി.

Story first published: Thursday, February 6, 2020, 10:59 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X