വിലക്ക് കഴിഞ്ഞു, ക്രിക്കറ്റില്ല- ശ്രീശാന്ത് വിദേശ ലീഗില്‍ കളിച്ചേക്കും, ബിസിസിഐയുടെ അനുമതി തേടും

കൊച്ചി: ബിസിസിഐയുടെ ഏഴു വര്‍ഷത്തെ വിലക്ക് ഈ മാസം 13ന് അവസാനിച്ചെങ്കിലും ക്രിക്കറ്റ് മല്‍സരത്തില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. കൊവിഡ് മഹാമാരിയാണ് കളിക്കളത്തിലേക്കുള്ള ശ്രീയുടെ മടങ്ങിവരവിന് വില്ലനാവുന്നത്.

രാജ്യത്തു ക്രിക്കറ്റ് ഉടനൊന്നും പുനരാരംഭിക്കാന്‍ സാധ്യതയില്ല. ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങി വരാനായിരുന്നു ശ്രീ നേരത്തേ ആഗ്രഹിച്ചത്. എന്നാല്‍ ഈ സീസണില്‍ രഞ്ജി നടക്കുമോയെന്ന കാര്യം അനിശ്ചതത്വത്തില്‍ ആയതിനാല്‍ വിദേശ ലീഗുകളില്‍ കളിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

പക്ഷെ ബിസിസിഐ ശ്രീശാന്തിനു വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്. കാരണം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങളെ മാത്രമേ ബിസിസിഐ വിദേശ ലീഗില്‍ കളിക്കാന്‍ അനുവദിക്കുന്നുള്ളൂ. ശ്രീയാവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ നിന്നും വിരമിച്ചിട്ടില്ല.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നടക്കാനിരിക്കുന്ന ലീഗുകളില്‍ കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നത് സ്വപ്‌നം കാണുകയാണ് ശ്രീശാന്ത്. വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ തനിക്കു അനുമതി ലഭിക്കുമൈന്നും പ്രതീക്ഷിക്കുന്നതായി 37 കാരനായ പേസര്‍ പറഞ്ഞു. 2023ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന ആഗ്രഹവും തനിക്കുള്ളളതായി ശ്രീ വെളിപ്പെടുത്തി.

രഞ്ജി ട്രോഫി മല്‍സരങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് വിദേശ ലീഗില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. കൊവിഡിനു ശേഷം ഇന്ത്യയില്‍ ഇനിയും ക്രിക്കറ്റ് പുനരാരംഭിച്ചിട്ടില്ലെങ്കിലും പല വിദേശ രാജ്യങ്ങളിലും മല്‍സരങ്ങള്‍ നടക്കുന്നുണ്ട്.

ശ്രീയെ സ്വാഗതം ചെയ്ത് ടിനു

ശ്രീയെ സ്വാഗതം ചെയ്ത് ടിനു

വിലക്ക് അവസാനിച്ച ശ്രീശാന്തിനെ കേരള ടീമിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണ് മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ പേസറുമായ ടിനു യോഹന്നാന്‍. ശ്രീക്കു മുന്നില്‍ കേരളത്തിന്റെ വാതിലുകള്‍ എല്ലായ്‌പ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ശ്രീശാന്ത് ഇതിനു വേണ്ടി പരിശീലനം നടത്തുകയും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഫോമും ഫിറ്റ്‌നസും കൂടി പരിഗണിച്ചായിരിക്കും കേരള ടീമിലേക്കു അദ്ദേഹത്തെ പരിഗണിക്കുകയെന്നും ടിനു കൂട്ടിച്ചേര്‍ത്തു.

കേരള ടീമിനൊപ്പം പരിശീലനം

കേരള ടീമിനൊപ്പം പരിശീലനം

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതു മുതല്‍ കേരളത്തിന്റെ അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ശ്രീശാന്ത്.

എനിക്കു സ്വാതന്ത്ര്യം ലഭിച്ചു, വീണ്ടും കളിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. വലിയ ആശ്വാസം തന്നെയാണിത്, വളരെ വലിയ ആശ്വാസം. ഈ നിമിഷം എന്നെ സംബന്ധിച്ച് എത്രത്തോളം മഹത്തായതാണെന്ന് മറ്റാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിലക്കിന്റെ കാലാവധി ഈ മാസം 13ന് അവസാനിച്ച ശേഷം ശ്രീശാന്തിന്റെ പ്രതികരണം.

നീണ്ട കാത്തിരിപ്പിനൊടുവില്‍ എനിക്കു വീണ്ടും കളിക്കാം. പക്ഷെ രാജ്യത്തു ഇപ്പോള്‍ കളിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലം പോലുമില്ല. ഈയാഴ്ച കൊച്ചിയില്‍ ഒരു പ്രാദേശിക ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. ഇതില്‍ കളിച്ചു കൊണ്ട് മടങ്ങിവരാനായിരുന്നു ആഗ്രഹിച്ചത്. പക്ഷെ പിന്നീട് ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതു വലിയ റിസ്‌കാണെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു. കാരണം കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, September 15, 2020, 9:22 [IST]
Other articles published on Sep 15, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X