വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക്, രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിക്കും

സപ്തംബറിലാണ് പേസറുടെ വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്

കൊച്ചി: ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് വഴിയൊരുങ്ങി. അടുത്ത സീസണിലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കുള്ള ശ്രീയുടെ തിരിച്ചുവരവ്. താരത്തെ കേരള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോയേഷന്‍ (കെസിഎ) അറിയിച്ചു.

Sreesanth may play for Kerala in Ranji Trophy after ban ends | Oneindia Malayalam

ക്രിക്കറ്റ് മടുത്ത സച്ചിനെ പഴയ സച്ചിനാക്കിയത് കേസ്റ്റണ്‍! ലോകകപ്പും സമ്മാനിച്ചു- എങ്ങനെയെന്നറിയാംക്രിക്കറ്റ് മടുത്ത സച്ചിനെ പഴയ സച്ചിനാക്കിയത് കേസ്റ്റണ്‍! ലോകകപ്പും സമ്മാനിച്ചു- എങ്ങനെയെന്നറിയാം

കോലി മികച്ച ക്യാപ്റ്റന്‍, രണ്ടു സംഭവങ്ങള്‍ ഇതു തെളിയിച്ചു- അശ്വിന്‍കോലി മികച്ച ക്യാപ്റ്റന്‍, രണ്ടു സംഭവങ്ങള്‍ ഇതു തെളിയിച്ചു- അശ്വിന്‍

ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു ശ്രീശാന്തിന് ബിസിസിഐ ചുമതത്തിയ വിലക്ക് ഈ വര്‍ഷം സപ്തംബറിലാണ് അവസാനിക്കുന്നത്. ഇതിനു ശേഷം കേരള ടീമിലേക്കു താരത്തെ ഉള്‍പ്പെടുത്താനാണ് കെഎസിഎ തീരുമാനിച്ചിരിക്കുന്നത്. ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്.

കടപ്പെട്ടിരിക്കുന്നതായി ശ്രീശാന്ത്

വീണ്ടും കേരള ടീമില്‍ അവസരം നല്‍കിയതിനു കെസിഎയോട് താന്‍ കടപ്പെട്ടിരിക്കുന്നതായി ശ്രീശാന്ത് പ്രതികരിച്ചു. ഫിറ്റ്‌നസ് തെളിയിച്ച് ക്രിക്കറ്റിക്കു തിരിച്ചു വരിക തന്നെ ചെയ്യും. എല്ലാ വിവാദങ്ങള്‍ക്കും വിശ്രമിക്കാനുള്ള സമയാണിതെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.
ശ്രീശാന്തിന്റെ മടങ്ങിവരവ് കേരള ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കെസിഎ സെക്രട്ടറി ശ്രീനാഥ് നായര്‍ പ്രതികരിച്ചു. കേരള ടീമിന്റെ പരിശിലീകനായി ഇന്ത്യയുടെ മുന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ അടുത്തിടെ കെഎസിഎ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ മറ്റൊരു മുന്‍ പേസറായ ശ്രീയും കേരളത്തിനൊപ്പം ചേരുന്നത്.

മികച്ച പേസര്‍

ഇന്ത്യക്കു വേണ്ടി പേസറെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവച്ചിട്ടുള്ളത്. രണ്ടു തവണ ടീമിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. 2007ലെ പ്രഥമ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ സംഘത്തില്‍ ശ്രീശാന്തുമുണ്ടായിരുന്നു. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച അവസാന ക്യാച്ചെടുത്തതും മലയാളി താരമായിരുന്നു.
ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87ഉം 53 ഏകദിനങ്ങളില്‍ നിന്നും 75ഉം 10 ടി20കളില്‍ നിന്നുമ ഏഴും വിക്കറ്റുകള്‍ ശ്രീശാന്ത് നേടിയിട്ടുണ്ട്.

2013ലെ ഐപിഎല്‍


2013ലെ ഐപിഎല്ലില്‍ കളിക്കുന്നതിനിടെയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായത്. ഇതേ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ നിയമപോരാട്ടം നടത്താന്‍ തന്നെ ശ്രീ തീരുമാനിക്കുകയായിരുന്നു.
2015ല്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2018ല്‍ കേരള ഹൈക്കോടതിതാരത്തിനു ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കുകയും ചെയ്തിരുന്നു. 2019ല്‍ ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമാക്കി ബിസിസിഐ ചുരുക്കുകയായിരുന്നു. ഈ വര്‍ഷം സപ്തംബറിലാണ് ഇത് അവസാനിക്കുന്നത്.
ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്ന ശേഷം അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ശ്രീശാന്ത് റിയാലിറ്റി ഷോകളിലും നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീശാന്ത് മല്‍സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ വി ശിവകുമാറിനോടു തോല്‍ക്കുകയായിരുന്നു.

Story first published: Thursday, June 18, 2020, 11:34 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X