വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

12 ദിവസം, 16-17 മണിക്കൂര്‍ ചോദ്യം ചെയ്യല്‍! ഭയപ്പെടുത്തുന്ന അനുഭവം വെളിപ്പെടുത്തി ശ്രീശാന്ത്

സുശാന്തിന്റെ മരണം ഏറെ വേദനിപ്പിച്ചതായി താരം പറഞ്ഞു

കൊച്ചി: ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തനിക്കു നേരിട്ട ഭയാനകമായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയാണ് ശ്രീ ഒത്തുകളിയാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം ബിസിസിഐയുടെ വിലക്കിനെതിരേയും നിയമപ്പോരാട്ടം നടത്തി ജയിച്ചുകയറുകയായിരുന്നു.

ലോകകപ്പിനിടെ ഭാര്യയെ ഒളിപ്പിക്കേണ്ടി വന്നു, രസകരമായ സംഭവം പങ്കുവച്ച് മുഷ്താഖ്ലോകകപ്പിനിടെ ഭാര്യയെ ഒളിപ്പിക്കേണ്ടി വന്നു, രസകരമായ സംഭവം പങ്കുവച്ച് മുഷ്താഖ്

സച്ചിന്റെ ഓപ്പണിങ് പങ്കാളി ഫിഞ്ച്! സംഭവം 2014ല്‍- അന്നു ചിന്തിച്ചത് വെളിപ്പെടുത്തി ഓസീസ് നായകന്‍സച്ചിന്റെ ഓപ്പണിങ് പങ്കാളി ഫിഞ്ച്! സംഭവം 2014ല്‍- അന്നു ചിന്തിച്ചത് വെളിപ്പെടുത്തി ഓസീസ് നായകന്‍

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളത്തിനുവേണ്ടി കളിച്ചുകൊണ്ടായിരിക്കും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ്. ഇപ്പോള്‍ ടീമംഗങ്ങള്‍ക്കൊപ്പം കൊച്ചിയില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് താരം.

മോശം അനുഭവം നേരിട്ടു

ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവങ്ങളാണ് തനിക്കു നേരിട്ടതെന്നു ശ്രീശാന്ത് വെളിപ്പെടുത്തി. തീവ്രവാദികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ തുടര്‍ച്ചയായി 12 ദിവസം 16-17 മണിക്കൂര്‍ വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തതായി അദ്ദേഹം പറയുന്നു.
നിങ്ങളെന്റെ ജീവിതം നോക്കൂ. സെക്കന്റിന്റെ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് എല്ലാം മാറിമറിഞ്ഞത്. ഐപിഎല്ലിലെ മല്‍സരം കഴിഞ്ഞുള്ള പാര്‍ട്ടിക്കു ശേഷമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്നത്. 12 ദിവസങ്ങള്‍, ദിവസനേ 16-17 മണിക്കൂര്‍ ചോദ്യം ചെയ്താണ് അവര്‍ പീഠിപ്പിച്ചത്. എല്ലായ്‌പ്പോഴും വീടിനെയും കുടുംബത്തെയും കുറിച്ചായിരുന്നു അപ്പോള്‍ താന്‍ ചിന്തിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ജ്യേഷ്ഠന്‍ കാണാന്‍ വന്നു. കുടുംബം സുഖമായിരിക്കുന്നുവെന്ന് മനസ്സിലായി. കുടുംബം തന്നെ പ്രചോദിപ്പിക്കുകയും പിന്തുണയുമായി പിന്നില്‍ നില്‍ക്കുകയും ചെയ്തതായി ശ്രീ വിശദമാക്കി.

തീരുമാനമെടുക്കും മുമ്പ് ചിന്തിക്കണം

ഒരു തീരുമാനമെടുക്കും മുമ്പ് എല്ലായ്‌പ്പോഴും ചിന്തിക്കണമെന്നും അത് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാമെന്നു ശ്രീശാന്ത് ആരാധകരെ ഉപദേശിക്കുന്നു.
ഓരോ പോരാട്ടവും ജയിക്കുകയെന്നത് വളരെ പ്രധാനമാണ്. ഓരോരുത്തരും സ്വയം പോരാടിക്കൊണ്ടിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ഒരു മല്‍സരത്തില്‍ സെഞ്ച്വറിയടിച്ചാല്‍ അടുത്ത കളിയില്‍ പൂജ്യത്തില്‍ നിന്നാണ് ഇന്നിങ്‌സ് ആരംഭിക്കുന്നത്. എന്തു തീരുമാനമെടുക്കുമ്പോഴും 10 സെക്കന്റ് ഓരോരുത്തരും ചിന്തിക്കണം. ഈ സമയം കടന്നുപോവുമെന്ന് നിങ്ങളറിയണം. എന്താണോ നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നത് അത് നിങ്ങള്‍ നേടണം. ലോകം എന്തു പറയുന്നുവെന്ന് കാത്തിരിക്കരുതെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റെ മരണം

ബോളിവുഡ് നടന്‍ സുശാന്ത് സിങ് സിങ് രാജ്പുതിന്റ ആത്മഹത്യ തന്നെ ഏറെ വേദനിപ്പിച്ചതായി ശ്രീ പറയുന്നു. പരിശീലനം നടത്തിക്കൊണ്ടിരിക്കെ ഭാര്യയാണ് സുശാന്ത് ആത്മഹത്യ ചെയ്‌തെന്ന് തനിക്കു മെസേജ് ചെയ്തത്. എന്നാല്‍ അപ്പോള്‍ അത് കണ്ടില്ല. കാറില്‍ തിരിച്ചുപോകവെയാണ് ഭാര്യ ശബ്ദ സന്ദേശമയച്ചത്.
അവള്‍ തമാശ പറയുകയായിരിക്കുമെന്നാണ് അപ്പോള്‍ തോന്നിയത്. പിന്നീട് സുശാന്തിന്റെ മരണത്തെക്കുറിച്ചു നിരവധി ശബ്ദ സന്ദേശങ്ങള്‍ പലരും തനിക്ക് അയച്ചു. അപ്പോഴാണ് അതു സത്യമാണെന്ന് മനസ്സിലായത്. പലരും സോഷ്യല്‍ മീഡിയകളിലൂടെ സുശാന്തിന്റെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ദിവസം വളരെയധികം ദുഖം തോന്നിയെന്നും താരം വ്യക്തമാക്കി.

ആരും ഫോട്ടോയെടുത്തില്ല

സുശാന്തിന്റെ മൃതശരീരത്തിന്റെ ചിത്രം പലരും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത് കണ്ടിരുന്നു. തന്നെ ജയിലിലേക്ക് കൊണ്ടു പോവുന്നതും പുറത്തേക്കു വരുന്നതും ആരും ഫോട്ടോയെടുത്തില്ലല്ലോയെന്ന് അപ്പോള്‍ ആശ്വാസം തോന്നി. ഭാഗ്യവശാല്‍ ഒത്തുകളി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം തന്നെ ജയിലികേക്കു കൊണ്ടു പോവുന്നതും പുറത്തേക്കു വരുന്നതും ആരും ഫോട്ടോയെടുത്തിട്ടില്ല. തന്റെ കുട്ടികള്‍ ഈ ചിത്രങ്ങള്‍ കാണില്ലെന്നത് ഭാഗ്യമായി കരുതുന്നുവെന്നും ശ്രീ പറഞ്ഞു.

Story first published: Thursday, July 2, 2020, 11:19 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X