വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീയുടെ ഫേവറിറ്റ്... ബാറ്റിങിലും ബൗളിങിലും ആരൊക്കെ? രണ്ടും ഇന്ത്യന്‍ താരങ്ങള്‍

ഹെലോ ആപ്പിലൂടെ സംവദിക്കുകയായിരുന്നു താരം

കൊച്ചി: ലോക്ക്ഡൗണിനു ശേഷം കായിക താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിക്കഴിഞ്ഞു. പല മുന്‍നിര താരങ്ങളും ഇപ്പോള്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തിക്കഴിഞ്ഞു. അവരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറും മലയാളി താരവുമായ എസ് ശ്രീശാന്താണ് ഹെലോ ആപ്പ് വഴി ലൈവില്‍ വന്ന് ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട ബാറ്റ്‌സ്മാനും ബൗളറും ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീ. രണ്ടു പേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെയുമാണ് തന്റെ ഫേവറിറ്റ് താരങ്ങളായി ശ്രീശാന്ത് തിരഞ്ഞെടുത്തിരിക്കുന്നത്.

sreesanth

കൊവിഡ്-19നെ തുടര്‍ന്നു കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ധനശേഖരണാര്‍ഥം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കണമെന്ന നിര്‍ദേശം പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തര്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് ഇന്ത്യയുടെ മുന്‍ താരങ്ങളില്‍ നിന്നും അനുകൂല പ്രതികരണങ്ങളല്ല ഉണ്ടായത്. മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ അക്തറിന്റെ നിര്‍ദേശം തള്ളിയിരുന്നു. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീശാന്ത്.

koh bumrah

പാകിസ്താനുമായി അത്ര നല്ല ബന്ധമല്ല ഇപ്പോള്‍ നമുക്കുള്ളത്. അതുകൊണ്ടു തന്നെ ഈ പരമ്പര വേണ്ടെന്നാണ് തന്റെ അഭിപ്രായം. ആരോഗ്യത്തിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടാതെ പാകിസ്താനുമായി ഒരു മല്‍സരവും കളിക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമിആരും പെര്‍ഫക്ടല്ല, ഏതു കേമനും ഒരു കുറവുണ്ടാവും... കോലിയെ പുറത്താക്കാന്‍ അറിയാമെന്ന് ഷമി

ഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലിഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലി

കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍

ഒത്തുകളി വിവാദത്തെ തുടര്‍ന്നു ശ്രീശാന്തിനെ നേരത്തേ ആജീവനാന്ത കാലത്തേക്കു വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി വെട്ടിക്കുറച്ചിരുന്നു. ഇത് ഈ വര്‍ഷത്തോടെ അവസാനിക്കും. 2013 ആഗസ്റ്റിലാണ് ശ്രീശാന്തിനെതിരേ ബിസിസിഐ വിലക്കിയത്. തുടര്‍ന്ന് താരം നടത്തിയ നിയമപോരാട്ടം 2019ല്‍ വിജയം കാണുകയായിരുന്നു. ക്രിക്കറ്റിലേക്കു മടങ്ങിവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഇപ്പോള്‍ 37 കാരനായ ശ്രീശാന്ത്.

Story first published: Saturday, April 18, 2020, 16:59 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X