വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ജോലിഭാരം കുറയ്ക്കൂ... രണ്ടു ക്യാപ്റ്റന്മാര്‍ വേണം, ടി20യില്‍ രോഹിത് നായകനാവണം

അതുല്‍ വാസനാണ് രോഹിത്തിനെ പിന്തുണച്ച് രംഗത്തു വന്നത്

മുംബൈ: ലോക ക്രിക്കറ്റിലെ മറ്റു പല ടീമുകളെയും പോലെ രണ്ടു ക്യാപ്റ്റന്മാരെ ഇന്ത്യയും വ്യത്യസ്ത ഫോര്‍മാറ്റില്‍ പരീക്ഷിക്കണമെന്നത് നേരത്തേ തന്നെ പലരും ഉന്നയിച്ച ആവശ്യമാണ്. ഇപ്പോഴിതാ അതേ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അതുല്‍ വാസന്‍. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തും ടെസ്റ്റില്‍ കോലിയും ഇന്ത്യയെ നയിക്കണമെന്നാണ് നേരത്തേ പലരും ആവശ്യപ്പെട്ടിരുന്നത്.

ക്രിസ് ഗെയ്‌ലിന് സ്പിന്നര്‍മാരെ ഭയം! അതും പ്രാദേശിക താരങ്ങളെ- വെളിപ്പെടുത്തി മൊര്‍ത്തസക്രിസ് ഗെയ്‌ലിന് സ്പിന്നര്‍മാരെ ഭയം! അതും പ്രാദേശിക താരങ്ങളെ- വെളിപ്പെടുത്തി മൊര്‍ത്തസ

സാന്‍വിച്ച് കഴിച്ചിരിക്കവെ ധോണി പറഞ്ഞു, പോയി പാഡണിയൂ; ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ച് റെയ്‌നസാന്‍വിച്ച് കഴിച്ചിരിക്കവെ ധോണി പറഞ്ഞു, പോയി പാഡണിയൂ; ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ച് റെയ്‌ന

എന്നാല്‍ വാസന് നിര്‍ദേശം ടി20യില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും കോലി തന്നെ ടീമിനെ നയിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വാസന്‍ ഈ നിര്‍ദേശം വച്ചത്.

കോലിയുടെ ജോലിഭാരം

ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ തീര്‍ച്ചയായും പരീക്ഷിക്കേണ്ട സമയം ആണിതെന്നു വാസന്‍ വ്യക്തമാക്കി. ഇന്ത്യ ഇനിയെങ്കിലും രണ്ടു ക്യാപ്റ്റന്‍മാരെ ദൗത്യമേല്‍പ്പിക്കാന്‍ ശ്രമിക്കണം. കാരണം വിരാട് കോലിക്കു ജോലിഭാരം കൂടുതലാണ്. വിരാടിന് ഇത് ഇഷ്ടമാണ്. മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ രോഹിത്തിന് കൂടി ക്യാപ്റ്റന്‍സി വീതിച്ച് നല്‍കി കോലിക്കു മേലുള്ള ഭാരം കുറയ്ക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണം. താന്‍ സ്വാഭാവികമായ ക്യാപ്റ്റനാണെന്നു തെളിയിച്ചു കഴിഞ്ഞയാളാണ് രോഹിത്തെന്നും വാസന്‍ വിശദമാക്കി.

മികച്ച റെക്കോര്‍ഡ്

രോഹിത് മികച്ച ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ടീമിനെ എല്ലായ്‌പ്പോഴും മുന്നില്‍ നിന്നു നയിക്കുന്നയാളാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നമ്മള്‍ ഈ മിടുക്ക് കണ്ടു കഴിഞ്ഞതാണെന്നും വാസന്‍ പറഞ്ഞു.
അതേസമയം, ടെസ്റ്റില്‍ കോലിയാണ് ബോസ്. അടുത്ത ലോകകപ്പ് വരെയെങ്കിലും ഏകദിനത്തിലും അദ്ദേഹം ക്യാപ്റ്റനായി തുടരണം. എന്നാല്‍ ടി20യില്‍ കോലിയുടെ സമ്മര്‍ദ്ദമൊഴിവാക്കി രോഹിത്തിനെപ്പോലെ ആരെങ്കിലും ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കട്ടെയെന്നും വാസന്‍ അഭിപ്രായപ്പെട്ടു.

രോഹിത്ത് നയിച്ചു

കോലിക്കു വിശ്രമം അനുവദിച്ചപ്പോഴെല്ലാം രോഹിത്തായിരുന്നു ഇന്ത്യയെ നയിച്ചത്. നിദാഹാസ് ട്രോഫിയടക്കം മികച്ച ചില നേട്ടങ്ങളും ഹിറ്റ്മാന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. മുംബൈ ഇന്ത്യന്‍സിനെ നാലു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. നിലവില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ നായകനെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്.
അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ കോലിക്കു ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാനായിട്ടില്ല. ഒരു തവണ ഫൈനലില്‍ കൡച്ചതാണ് കോലിയുടെ മികച്ച നേട്ടം.

Story first published: Monday, May 25, 2020, 10:14 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X