വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജൂനിയര്‍ സഹീര്‍ വൈകാതെയെത്തും? ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ച് പേസ് ഇതിഹാസവും ചക്‌ദേ ഇന്ത്യ നടിയും

2017ലായിരുന്നു സഹീര്‍ നടി സാഗരിക ഗാട്‌ഗെയെ മിന്നുകെട്ടിയത്

മുംബൈ: ഇന്ത്യയുടെ മുന്‍ പേസ് ഇതിഹാസവും ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചുമായ സഹീര്‍ ഖാന്‍ അച്ഛനാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍. സഹീറിനും ഭാര്യയും ചക്‌ദേ ഇന്ത്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സാഗരിക ഗാട്‌ഗെയും ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ലായിരുന്നു വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ സഹീര്‍ സാഗരികയെ മിന്നുകെട്ടിയത്.

1

അടുത്തിടെ സഹീര്‍ യുഎഇയില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ സാഗരികയും ഒപ്പമുണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഇതോടെയാണ് സാഗരിക അമ്മയാവാന്‍ പോവുന്നതായി സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു പേരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചതായി മുംബൈ മിറര്‍ പറയുന്നു.

ഈ മാസം ഏഴിനായിരുന്നു സഹീറിന്റെ പിറന്നാള്‍. ഇന്‍സ്റ്റഗ്രാമില്‍ സഹീറിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം സാഗരിക ഹൃദയം തൊടുന്ന കുറിപ്പുമായി പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്തിന്, എന്റെ സ്‌നേഹത്തിന്, ഒപ്പം ഞാനറിയുന്ന ഏറ്റവും നിസ്വാര്‍ഥനായ വ്യക്തിക്ക്. നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുന്നതില്‍ നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ സ്വയം നഷ്ടപ്പെടുമായിരുന്നുവെന്ന് എനിക്കു മാത്രമല്ല എല്ലാവര്‍ക്കുമറിയാം. ഭര്‍ത്താവിനു പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രമല്ല, അതില്‍ കൂടുതല്‍ ലഭിക്കട്ടെ. ഒരുപാട് സ്‌നേഹം എന്നായിരുന്നു സാഗരികയുടെ പിറന്നാള്‍ ആശംസ.

IPL 2020: പന്തിന്റെ പരിക്ക്, ഡല്‍ഹിക്കു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വേണം- ഇവരിലൊരാളെ വാങ്ങാംIPL 2020: പന്തിന്റെ പരിക്ക്, ഡല്‍ഹിക്കു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വേണം- ഇവരിലൊരാളെ വാങ്ങാം

IPL 2020: വരുന്ന മത്സരങ്ങളില്‍ ഇവരുടെ സീറ്റ് തെറിച്ചേക്കും, അഞ്ച് താരങ്ങളുടെ പട്ടിക ഇതാIPL 2020: വരുന്ന മത്സരങ്ങളില്‍ ഇവരുടെ സീറ്റ് തെറിച്ചേക്കും, അഞ്ച് താരങ്ങളുടെ പട്ടിക ഇതാ

കഴിഞ്ഞ മാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയും അച്ഛനും അമ്മയുമാവാന്‍ പോവുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും മോഡലും നടിയുമായ ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചിനും ഇതേ മാസം ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിങ് തുറുപ്പുചീട്ടായിരുന്ന സഹീറും അച്ഛനാവാന്‍ പോവുന്നതിന്റെ സന്തോഷവാര്‍ത്ത ആരാധകരിലെത്തുന്നത്.

Story first published: Monday, October 12, 2020, 15:35 [IST]
Other articles published on Oct 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X